എം-സോണ്‍ റിലീസ് – 2056 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Haggis പരിഭാഷ ഡോ ആശ കൃഷ്ണകുമാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 2007-ൽ പുറത്തിറങ്ങിയ ” ഇൻ ദി വാലി ഓഫ് എലാ ” ഒരു അമേരിക്കൻ ക്രൈം ഡ്രാമ മിസ്റ്ററി സിനിമയാണ്. 2004-ലെ പ്ലേ ബോയ് മാഗസിനിൽ അച്ചടിച്ച് വന്ന ‘ജേർണലിസ്റ്റ് മാർക്ക് ബൗളി’ന്റെ ‘ഡെത്ത് ആൻഡ് ഡിസോണർ’ എന്ന പക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ സിനിമ യഥാർത്ഥത്തിൽ നടന്ന […]
Khamoshi: The Musical / ഖാമോഷി ദ മ്യൂസിക്കൽ (1996)
എം-സോണ്‍ റിലീസ് – 2055 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, മ്യൂസിക്കൽ, റൊമാൻസ് 7.5/10 സഞ്ജയ് ലീല ബന്‍സാലി ആദ്യമായി സംവിധാനം നിര്‍വഹിച്ച ഈ ചിത്രം മൂകരും ബധിരരുമായ ദമ്പതികള്‍ക്ക് ജനിക്കുന്ന ആനി ജോസഫ് ബ്രിഗാന്‍സ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ജനനം മുതല്‍ മാതാപിതാക്കളുടെ നിശബ്ദതയിലും മുത്തശ്ശിയുടെ സംഗീതത്തിനും ഇടയില്‍ രണ്ടായി വിഭജിച്ചു പോയ ലോകമായിരുന്നു അവളുടേത്. സ്വന്തം മാതാപിതാക്കള്‍ക്ക് അവള് ഒരു മകളെക്കാളുപരി അവരുടെ ശബ്ദമായിരുന്നു. ബാല്യം യൗവനത്തിന് വഴിമാറുമ്പോൾ, അവള്‍ക്ക് ജീവിതത്തില്‍ […]
Darr / ഡർ (1993)
എം-സോണ്‍ റിലീസ് – 2053 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ ശ്രീഹരി പ്രദീപ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 7.8/10 1993 ൽ യഷ് രാജ് ഫിലിംസിന്റെ ബാനറിൽ യാഷ് ചോപ്ര സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഇന്ത്യൻ മനശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ഡർ :എ വയലെന്റ് ലവ് സ്റ്റോറി. ജൂഹി ചൗള, സണ്ണി ഡിയോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആകുമ്പോൾ വില്ലൻ ആയി എത്തുന്നത് ഷാരൂഖ് ഖാനാണ്. നായകനെക്കാൾ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ വില്ലൻ കഥാപാത്രം ഷാരൂഖ് […]
Young Ahmed / യങ് അഹമ്മദ് (2019)
എം-സോണ്‍ റിലീസ് – 2051 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne & Luc Dardenne പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ഡ്രാമ 6.4/10 അഹമ്മദ് നല്ലൊരു കുട്ടിയായിരുന്നു. ഈയിടെയാണ് അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. അവന്റെ മുറിയിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകൾ ഇപ്പോൾ കാണാനില്ല. വീഡിയോ ഗെയിം കളികളില്ല, മാത്രവുമല്ല അമ്മയുടെ വീഞ്ഞു കുടിയും, പെങ്ങളുടെ വസ്ത്രധാരണവും എല്ലാം അവനിഷ്ടപ്പെടുന്നില്ല. അതെല്ലാം തെറ്റാണെന്നാണ് അവന്റെ വിശ്വാസം അവനെ പഠിപ്പിക്കുന്നത്. അത് […]
Mulan / മുലാൻ (2020)
എം-സോണ്‍ റിലീസ് – 2049 ഭാഷ ഇംഗ്ലീഷ് സംവിധാനം Niki Caro പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 5.5/10 ഇതിഹാസമായി മാറിയ ഒരു പെൺകുട്ടിയുടെ കഥയാണ് 2020 ‘നിക്കി കാരോ’യുടെ സംവിധാനത്തിൽ “ഡിസ്നി” പുറത്തിറക്കിയ “മുലാൻ.”വടക്കൻ അധിനിവേശക്കാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഒരു കുടുംബത്തിൽ ഒരാൾ രാജസൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്ന് ചൈന രാജാവ് ഉത്തരവ് പുറപ്പെടുവിക്കുന്നു. എന്നാൽ രണ്ട് പെൺമക്കൾ മാത്രമുള്ളഒരു ധീര യോദ്ധാവ് തന്റെ രോഗം മറന്ന് യുദ്ധത്തിന് പോകാൻ തയ്യാറെടുക്കുന്നു. എന്നാൽ […]
Breaking Bad Season 5 / ബ്രേക്കിങ് ബാഡ് സീസൺ 5 (2012)
എം-സോണ്‍ റിലീസ് – 2048 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി […]
Baazigar / ബാസിഗർ (1993)
എം-സോണ്‍ റിലീസ് – 2047 ഭാഷ ഹിന്ദി സംവിധാനം Abbas Alibhai Burmawalla, Mastan Alibhai Burmawalla പരിഭാഷ സുനീർ കബീർ ജോണർ ക്രൈം, ഡ്രാമ, മ്യൂസിക്കൽ 7.7/10 ബോളിവുഡ് താരം സൽമാൻഖാൻ ഒരിക്കൽ പറഞ്ഞിരുന്നു : “ഞാൻ ബാസിഗർ എന്ന ചിത്രം ചെയ്തിരുന്നെങ്കിൽ ഷാരൂഖ് എന്നയാൾ ബോളിവുഡിലേ ഉണ്ടാവില്ലായിരുന്നു!”. സൽമാൻ ഖാൻ, അക്ഷയ്കുമാർ, അനിൽ കപൂർ, അർബാസ് ഖാൻ തുടങ്ങി തൊണ്ണുറുകളിലെ പ്രധാന നടൻമാർ എല്ലാം നിരസിച്ച വേഷമായിരുന്നു ബാസിഗർ ലെ അജയ് ശർമ. ഒടുവിൽ […]
Pad man / പാഡ് മാൻ (2018)
എം-സോണ്‍ റിലീസ് – 2045 ഭാഷ ഹിന്ദി സംവിധാനം R. Balki പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ 7.9/10 ഏറ്റവും കുറഞ്ഞ ചിലവിൽ സാനിറ്ററി പാഡ് നിർമിച്ച് വിപ്ലവമുണ്ടാക്കിയ തമിഴ്നാട്ടുകാരൻ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതം ആസ്പദമാക്കി 2018ൽ ആർ.ബാൽക്കി അക്ഷയ് കുമാറിനെ നായകനാക്കി നിർമിച്ച ബോളിവുഡ് ചിത്രമാണ് പാഡ്മാൻ. ആർത്തവസമയത്ത് വൃത്തിയില്ലാത്ത തുണിയാണ് തന്റെ ഭാര്യ ഉപയോഗിക്കുന്നതെന്ന് ലക്ഷ്മികാന്ത് അറിയുന്നു. ഭാര്യയുടെ സുരക്ഷയ്ക്കായി സാനിറ്ററി പാഡ് വാങ്ങി കൊടുത്തെങ്കിലും, 55 രൂപ വിലയുള്ള പാഡ് ഉപയോഗിക്കാൻ […]