എം-സോണ്‍ റിലീസ് – 1021 WOMEN’S DAY SPECIAL ഭാഷ ഹിന്ദി സംവിധാനം Aniruddha Roy Chowdhury പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 8.2/10 ഷൂജിത്ത് സര്‍ക്കാര്‍ നിര്‍മ്മിച്ച് അനിരുദ്ധറോയ് ചൌധരി സംവിധാനം ചെയ്ത പിങ്ക് ബോളിവുഡ് മുഖ്യധാരയില്‍ ഒരു അതിഗംഭീര ചുവടുവെപ്പാണ്. ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ചില മുൻവിധികൾ, സ്ത്രീ വിരുദ്ധത, ചോദ്യം ചെയ്യപ്പെടാത്ത ആണധികാരം, സ്ത്രീകൾ നിത്യജീവത്തിൽ അനുഭവിക്കുന്ന അനീതികൾ, ചൂഴ്ന്ന് നോട്ടങ്ങൾ അങ്ങനെയുള്ള വിഷയങ്ങൾ ഒട്ടും ദീര്‍ഘമായി പറഞ്ഞു മുഷിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുകയാണ് […]
The Double Lover / ദി ഡബിള്‍ ലവര് (2017)
എം-സോണ്‍ റിലീസ് – 1019 ഭാഷ ഫ്രഞ്ച് സംവിധാനം François Ozon പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ്, ത്രില്ലർ 6.2/10 മോഡലിംഗ് ലോകത്തെ ക്ഷണികമായ ഗ്ലാമറില്‍ മടുത്ത്, ഒരു മ്യൂസിയത്തിൽ പാർട് ടൈം ജോലിക്കാരിയായ ക്ലോയെ; മാനസികമായി ദുർബ്ബലയായ ഒരു പെൺകുട്ടിയാണ്. തന്റെ വിട്ടുമാറാത്ത വയറുവേദനയ്ക്ക് പരിഹാരം തേടി ഒരുപാട് ഡോക്ടർമാർക്ക് ശേഷം കണ്ടുമുട്ടുന്ന മനോരോഗചികിത്സകനായ പോൾ മെയറുമായി അവള് പ്രണയത്തിലാകുന്നു. അയാൾക്കൊപ്പം താമസിക്കാൻ തുടങ്ങിയ അവള്, പോളിന്റെ സ്വകാര്യ ജീവിതത്തിലെ, തനിക്കു മുന്നിൽ മറച്ചുവെക്കപ്പെട്ട […]
Hello Ghost / ഹലോ ഗോസ്റ്റ് (2010)
എം-സോണ്‍ റിലീസ് – 1016 ഭാഷ കൊറിയന്‍ സംവിധാനം Kim Young-tak പരിഭാഷ സിദ്ധീഖ് അബൂബക്കർ ജോണർ കോമഡി, ഡ്രാമ 7.6/10 ജീവിതം മടുത്ത്, തനിക്കാരുമില്ലെന്ന തോന്നലിൽ ആന്മഹത്യ ചെയ്യാൻ നടക്കുകയാണ് സാങ്ങ്മാൻ എന്ന ചെറുപ്പക്കാരൻ. ഒറ്റക്കുള്ള ജീവിതം അവനു മടുത്തു കഴിഞ്ഞു. താൻ അനാഥനാണോ, തനിക്കു വേണ്ടപ്പെട്ടവർ എവിടെങ്കിലും ഉണ്ടോ, എന്നോന്നും അവനിന്ന് ഓർമയില്ല. അങ്ങനെ ജീവിതം അവസാനിപ്പിക്കാനായി പല വഴികളും സ്വീകരിച്ചു, എല്ലാത്തിലും പരാജയമായിരുന്നു ഫലം. അങ്ങനെയിരിക്കേ ഒരു ആന്മഹത്യ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് […]
El Sur – The South / എൽ സുർ – ദ സൗത്ത് (1983)
എം-സോണ്‍ റിലീസ് – 1014 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Víctor Erice പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ് 8/10 സ്പെയിനിലെ വടക്കൻ പ്രവിശ്യയിലൊരിടത്ത് ജീവിക്കുന്ന എട്ടുവയസ്സുകാരിയായ ഒരു പെൺകുട്ടിയാണ് എസ്ത്രേയ. ഏതൊരു പെൺകുട്ടിയേയും പോലെ അച്ഛനായിരുന്നു അവളുടെ മനസ്സിലെ ആദ്യ ഹീറോ. യാദൃശ്ചികമായി അവൾക്കുമുന്നിലെത്തുന്ന അച്ഛന്റെ ഭൂതകാലത്തിന്റെ ശ്ലഥചിത്രങ്ങൾ കൂട്ടിവെക്കുകയാണവൾ. അദ്ദേഹം ചെറുപ്പം ചെലവഴിച്ച ജന്മനാടായ ദക്ഷിണദേശം അവൾക്ക് കേട്ടറിവ് മാത്രമാണ്. സ്പെയിനിലെ ആഭ്യന്തരയുദ്ധാനന്തരമുള്ള കാലാവസ്ഥയും, അത് ജനങ്ങളെ എങ്ങനെ വ്യത്യസ്തമായി […]
The Kite / ദ കൈറ്റ് (2003)
എം-സോണ്‍ റിലീസ് – 1013 ഭാഷ അറബിക് സംവിധാനം Randa Chahal Sabag പരിഭാഷ അബ്ദുൽ മജീദ് ജോണർ ഡ്രാമ 6.6/10 സിറിയന്‍ ബ്രൈഡ് (The Syrian Bride -2004) കണ്ട പലര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ് അതിര്‍ത്തി കടന്നവര്‍ക്ക് അതിനു ശേഷം വിവാഹമോചനം നേടിയാല്‍ എന്താണ് സംഭവിക്കുക എന്നത്, അതു പോലെ തന്നെ ദ്രൂസുകളുടെ ആചാര വിശ്വാസങ്ങളെ കുറിച്ച് ഒക്കെ കൂടുതലറിയാന്‍ ക്രോസ്സ് ബോര്‍ഡര്‍ വിവാഹങ്ങളെ- ബന്ധങ്ങളെ എല്ലാം ഒരു ലബനീസ്, അല്ലെങ്കില്‍ അറബി വീക്ഷണകോണില്‍ […]
The Girl with the Dragon Tattoo / ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ (2011)
എം-സോണ്‍ റിലീസ് – 1012 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.8/10 നാല്‍പ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് വാന്ഗര് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ദ്വീപില്‍ നടന്ന ഒരു കുടുംബസംഗമത്തിനിടെ ഹാരിയറ്റ് വാന്ഗര് അപ്രത്യക്ഷയാവുന്നു. അവളുടെ ശവശരീരം കണ്ടുകിട്ടിയില്ലെങ്കിലും അവളുടെ പ്രിയപ്പെട്ട അമ്മാവന്, അതൊരു കൊലപാതകമാണെന്നും തന്റെ കുടുംബാംഗങ്ങളില്‍ ആരോ ത്തന്നെയാണ് കൊലയാളിയെന്നും വിശ്വസിക്കുന്നു. കൊലയാളിയെ കണ്ടെത്താനായി സമീപകാലനിയമനടപടികളിലൂടെ അപമാനിതനായ സാമ്പത്തികജേര്ണലിസ്റ്റ് മൈക്കല്‍ ബ്ലോങ്ക്വിസ്റ്റും കമ്പ്യൂട്ടര്‍ ഹാക്കറായ ലിസ്ബത് സലാന്ദറും […]
Breathe / ബ്രീത്ത് (2018)
എം-സോണ്‍ റിലീസ് – 1009 ഭാഷ ഹിന്ദി നിർമാണം Amazon Video പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 ആമസോൺ പ്രൈമിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സീരീസ് ആണ് ബ്രീത്ത്. മാധവനും, അമിത് സാധും പ്രധാന വേഷങ്ങളിൽ എത്തുന്ന ക്രൈം ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈ സീരീസിൽ 8 എപ്പിസോഡുകളെ ഉള്ളൂ. ഡാനി മാസ്കരേനസ് ഒരു ഫുട്ബോൾ കോച്ച് ആണ്. വിഭാര്യനായ അദ്ദേഹം അമ്മ ജൂലിയറ്റിനും, മകൻ ജോഷിനും ഒപ്പമാണ് താമസം. ജോഷ് […]
The Merciless / ദ മേഴ്സിലെസ് (2017)
എം-സോണ്‍ റിലീസ് – 1008 ഭാഷ കൊറിയൻ സംവിധാനം Sung-hyun Byun പരിഭാഷ സിനിഫൈൽ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 പരസ്പരവിശ്വാസത്തിലൂന്നിയ സൗഹൃദത്തിന്റെയും, ചതിയുടെയും, അതിജീവനത്തിന്റെയും സങ്കീർണകഥയാണ് ബ്യുൻ സങ്-ഹ്യുൻന്റെ ‘ദ മെഴ്സിലെസ്സ്’ വരച്ചുകാട്ടുന്നത്. ക്രൈം-ത്രില്ലർ ആണെങ്കിലും ഇതൊരു പക്കാ കൊറിയൻ മാസ്സ്-മസാല പടമല്ല. വ്യത്യസ്തവും സുന്ദരവുമായൊരു മധ്യവർത്തി സിനിമ എന്നൊക്കെ പറയാവുന്ന ഒന്ന്. കൊറിയയിലെ ഒരു അധോലോക സംഘാംഗമായ ഹാൻ ജേ-ഹോയെ, ജയിലിൽ വെച്ച് മറ്റൊരു ഗുണ്ടാത്തലവന്റെ അനുയായി നടത്തിയ വധശ്രമത്തിൽ നിന്നും ചെറുപ്പക്കാരനായ […]