എം-സോണ്‍ റിലീസ് – 995 Best of IFFK2018 – 2 ഭാഷ ടർക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.1/10 ബിരുദപഠനം പൂര്‍ത്തിയാക്കി ഗ്രാമത്തിൽ തിരിച്ചെത്തുന്ന സിനാൻ എന്ന ചെറുപ്പക്കാരനും ചുറ്റുമുള്ള കഥാപത്രങ്ങളുമാണ് The Wild Pear Tree എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം. എഴുത്തുകാരനാവാനഗ്രഹിക്കുന്ന സിനാനെ അച്ഛന്റെ ചൂതുകളിപ്രാന്ത് വരുത്തിവെച്ച കടങ്ങൾ മൂലം കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതകള്‍ തകർത്തുകളയുന്നു. തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പണം കണ്ടെത്താന്‍ […]
The Runner / ദ റണ്ണർ (1984)
എം-സോണ്‍ റിലീസ് – 994 ഭാഷ പേർഷ്യൻ സംവിധാനം Amir Naderi പരിഭാഷ ആകാശ് ആർ. എസ് ജോണർ ഡ്രാമ 7.8/10 യുദ്ധം മൂലം കുടുംബം നഷ്ട്ടപ്പെട്ട് അനാഥനായ അമീറോ എന്ന ബാലന്റെ ജീവിതത്തിലൂടെയാണ് “ദ റണ്ണർ” മുന്നോട്ട് പോവുന്നത്. അല്ലറ ചില്ലറ ജോലികൾ ചെയ്ത് ചെറിയ ചെറിയ സംഘർഷങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും കടന്ന് പോവുന്ന അമീറൊയുടെ ജീവിതത്തിലെ ഹൃദയ സ്പർശിയായ രംഗങ്ങൾ ആർക്കുമങ്ങനെ പെട്ടന്ന് മറവിയുടെ ചവറ്റുകുട്ടയിലിടാനാവില്ല. ഇഛാശക്തി മാത്രം കൈമുതലാക്കിയുള്ള അമീറൊയുടെ ജീവിതം പുതിയൊരു വഴിത്തിരിവിലെത്തുന്നത് […]
Eat Drink Man Woman / ഈറ്റ് ഡ്രിങ്ക് മാൻ വുമൺ (1994)
എം-സോണ്‍ റിലീസ് – 991 MSONE GOLD RELEASE ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ രാജൻ കെ. കെ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.8/10 ലൈഫ് ഓഫ് പൈ, ബ്രോക്ക്ബാക്ക് മൗണ്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകന് ആങ്ങ് ലീ ഹോളിവുഡിലേക്ക് ചേക്കേറുന്നതിനും ഏറെ മുന്‍പ് സൃഷ്ടിച്ച മികച്ചൊരു തായ്വാനീസ് ചലച്ചിത്രാനുഭവമാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ആങ്ങ് ലീയുടെ ‘Father knows best’ എന്ന് വിളിക്കപ്പെടുന്ന ചലച്ചിത്ര ത്രയത്തിലെ വെഡ്ഡിങ്ങ് […]
The Syrian Bride / ദ സിറിയൻ ബ്രൈഡ് (2004)
എം-സോണ്‍ റിലീസ് – 990 ഭാഷ അറബിക് സംവിധാനം Eran Riklis പരിഭാഷ അബ്ദുൽ മജീദ് ജോണർ കോമഡി, ഡ്രാമ 7.4/10 പാരമ്പര്യവും, രാഷ്ട്രീയവും, മുൻ വിധികളും ,ഉയർത്തിയ വെല്ലുവിളികൾക്കു മുൻപിൽ ചിതറിയ ഒരു മദ്ധ്യേഷ്യൻ കുടുംബത്തിന്റെ കഥ. പുലർച്ചെ അഞ്ചു മണിക്കു തുടങ്ങി വൈകുന്നതു വരെ നീളുന്ന മോനയുടെ കല്ല്യാണ ചടങ്ങുകളാണ് സിനിമയിൽ. കർക്കശമായ രാഷ്ട്രീയ നിലപാടുകളുള്ള മോനയുടെ അച്ഛൻ, വിരുദ്ധ സ്വഭാവക്കാരായ സഹോദരന്മാർ, പാരമ്പര്യത്തിനും, ആധുനികതക്കുമിടയിൽ വീപ്പുമുട്ടുന്ന സഹോദരി അമൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. […]
Kidnap / കിഡ്നാപ് (2017)
എം-സോണ്‍ റിലീസ് – 989 ഭാഷ ഇംഗ്ലീഷ് സംവിധാനം Luis Prieto പരിഭാഷ നബീൽ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.9/10 ഒരു ആക്ഷൻ ക്രൈം ത്രില്ലെർ വിഭാഗത്തിൽ പെടുത്താവുന്ന മൂവിയാണ് കിഡ്നാപ് (2017). യുഎസിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ പെട്ട ഒരമ്മയുടെയും മകന്റെയും ജീവിതത്തിലെ ഒരൊറ്റ ദിവസത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിതമായതും അതിലുപരി ആർക്കു വേണമെങ്കിലും സംഭവിക്കാവുന്നതുമായ കാര്യങ്ങളാണ് സംവിധയകാൻ “ലൂയിസ് പ്രീറ്റോ” ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. “കർള” (ഹല്ലെ ബെറി) തന്റെ മകന്റെ […]
Everybody Knows / എവരിബഡി നോസ് (2018)
എം-സോണ്‍ റിലീസ് – 988 Best of IFFK2018 – 1 ഭാഷ സ്പാനിഷ് സംവിധാനം Asghar Farhadi പരിഭാഷ സിനിഫൈൽ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.9/10 അർജന്റീനയിൽ നിന്നും, ഇളയ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടു മക്കളെയും കൂട്ടി സ്പെയിനിലെ ഒരു ഗ്രാമപ്രദേശത്തേക്ക് വന്നതാണ് ലോറ. വിവാഹം കഴിഞ്ഞ അന്ന് രാത്രി ആഘോഷത്തിനിടയിൽ, ലോറയുടെ പതിനാറുകാരിയായ മകളെ ആരോ രഹസ്യമായി തട്ടിക്കൊണ്ടുപോകുന്നു. തുടർന്ന്, അർജന്റീനയിൽ നിന്നും ലോറയുടെ ഭർത്താവ് അലഹാന്ദ്രോ സ്പെയിനിലേക്ക് വരുന്നു. കുട്ടിക്ക് […]
A Brand New Life / എ ബ്രാന്റ് ന്യൂ ലൈഫ് (2009)
എം-സോണ്‍ റിലീസ് – 987 ഭാഷ കൊറിയൻ സംവിധാനം Ounie Lecomte പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 7.5/10 തന്റെ ബാല്യകാലാനുഭവങ്ങളില് നിന്നും പ്രചോദനമുൾക്കൊണ്ട് ഫ്രഞ്ച്-കൊറിയന്‍ സംവിധായിക ഔനി ലികോംറ്റെ സംവിധാനം ചെയ്ത ചിത്രമാണ് “A Brand New Life”. ജിന്ഹീ എന്ന ബാലികയെ അവളുടെ അച്ഛന് സിയോളിനടുത്തുള്ള ഒരാനാഥാലയത്തില്‍ കൊണ്ടുചെന്നാക്കുന്നു. അച്ഛന് തിരിച്ചു വരുമെന്ന ഉറച്ച പ്രതീക്ഷയോടെ ജിന്ഹീ കാത്തിരിക്കുന്നു. അവള്‍ക്ക് അനാഥാലയത്തിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. മനസ്സിനെ സ്പര്‍ശിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെ […]
Shahid / ഷാഹിദ് (2013)
എം-സോണ്‍ റിലീസ് – 984 ഹിന്ദി ഹഫ്ത 2019 -6 ഭാഷ ഹിന്ദി സംവിധാനം Hansal Mehta പരിഭാഷ സാദിഖ് വി. കെ അൽമിത്ര ജോണർ ബയോഗ്രഫി, ഡ്രാമ 8.2/10 അനുരാഗ് കശ്യപ് നിര്‍മിച്ച് Hansal Mehta സംവിധാനം ചെയ്ത ചിത്രമാണ് ‘ഷാഹിദ്’. മനുഷ്യാവകാശ പ്രവര്‍ത്തകനും, വക്കീലുമായിരുന്ന ഷാഹിദ് അസ്മിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. തീവ്രവാദികളെന്ന പേരില്‍ പോട്ട ആക്റ്റ് ചുമത്തി ജയിലില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്നവരെ മോചിപ്പിച്ചതിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഷാഹിദ് 2010ല്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. 1992-93ലെ […]