എം-സോണ്‍ റിലീസ് – 2550 ഭാഷ ഹിന്ദി സംവിധാനം Gauri Shinde പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ് 7.5/10 ഗൗരി ഷിൻഡെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡിയർ സിന്ദഗി. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷാരുഖ് ഖാനും ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കൈര മുംബൈയിൽ പരസ്യ ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫർ ആയി ജോലി ചെയ്യുകയാണ്. സ്വന്തമായി ഒരു സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കണം എന്നതാണ് അവളുടെ സ്വപ്നം. സിനിമാ […]
Cube / ക്യൂബ് (1997)
എം-സോണ്‍ റിലീസ് – 2549 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincenzo Natali പരിഭാഷ അരുൺ ബി. എസ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 തികച്ചും അപരിചിതരും വ്യത്യസ്ത സ്വഭാവക്കാരുമായ ആറ് പേർ എങ്ങനെയോ ഒരു ക്യൂബിന്റെ ആകൃതിയിലുള്ള മുറിയിൽ അകപ്പെടുന്നു. അവരെ ആര് കൊണ്ടുവന്നെന്നോ, എന്തിന് കൊണ്ടുവന്നെന്നോ ആർക്കും അറിയില്ല. ആ മുറിക്ക് മുകളിലും താഴെയും ചുറ്റിനുമെല്ലാം അത്തരത്തിലുള്ള മുറികൾ മാത്രമേയുള്ളൂ. പല മുറികളിലും മരണം വിതയ്ക്കുന്ന കെണികളുണ്ട്. ഓരോ മുറിക്കും വ്യത്യസ്ത നമ്പറുകളുണ്ട്. […]
First Cow / ഫസ്റ്റ് കൗ (2019)
എം-സോണ്‍ റിലീസ് – 2548 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelly Reichardt പരിഭാഷ സാരംഗ് ബേസിൽ സനൽ ജോണർ ഡ്രാമ, വെസ്റ്റേൺ 7.1/10 സിനിമക്ക് പുതിയ തലങ്ങളും വ്യാഖ്യാനവും കണ്ടെത്തിയ A24 നിർമിച്ച a real cinematic beauty, അതാണ് “ഫസ്റ്റ് കൗ”. മനോഹരമായ ഫ്രെയിമുകൾ കൊണ്ടും ചെറിയ ചെറിയ മധുരമുള്ള സംഭാഷണങ്ങൾ കൊണ്ടും മികവുറ്റ കഥാപാത്രങ്ങളും, അവർ തമ്മിലുള്ള മനുഷ്യ ബന്ധങ്ങൾ കൊണ്ടും പ്രേഷകന് വളരെ പുതുമ നിറഞ്ഞ അനുഭവം തരാൻ സാധിക്കുന്ന സിനിമ. സിനിമയുടെ […]
Bulbul Can Sing / ബുൾബുൾ കാൻ സിങ് (2018)
എം-സോണ്‍ റിലീസ് – 2547 ഭാഷ ആസാമീസ് സംവിധാനം Rima Das പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഡ്രാമ 6.8/10 റീമ ദാസിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ആസ്സാമീസ് സിനിമയാണ് ‘ബുൾബുൾ കാൻ സിങ്’. ആസ്സാമിലെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം. കൗമാരപ്രായക്കാരായ ബുൾബുളും ബോണിയും പിന്നെ സുമൻ എന്ന ആൺകുട്ടിയും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിന്റെ കഥയാണിത്. ജൻമനായുള്ള സ്ത്രൈണ സ്വഭാവം മൂലം പെൺകുട്ടികളുടെ കൂടെ നടക്കുന്ന സുമനെ മറ്റു കുട്ടികൾ ‘പെണ്ണേ’ എന്ന് […]
Alone / അലോൺ (2007)
എം-സോണ്‍ റിലീസ് – 2544 ഭാഷ തായ് സംവിധാനം Banjong Pisanthanakun, Parkpoom Wongpoom പരിഭാഷ സാമുവൽ ബൈജു ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.5/10 പീ മാക്, വൺ ഡേ, ഹലോ സ്ട്രേഞ്ചർ എന്നീ തായ് ചിത്രങ്ങൾ എംസോൺ പ്രേക്ഷകർക്ക് സുപരിചിതമായിരിക്കും. മേൽപറഞ്ഞ ചിത്രങ്ങളുടെ സംവിധായകനായ Banjong Pisanthanakun ഉം Parkpoom Wongpoom ഉം ചേർന്ന് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ സിനിമയാണ് Alone. സയാമീസ് ഇരട്ടസഹോദരിമാരായ പിം, പ്ലോയ് എന്നിവർ ഉറ്റസുഹൃത്തുക്കളെപ്പോലെയായിരുന്നു. […]
Don’t Listen / ഡോണ്ട് ലിസ്സൺ (2020)
എം-സോണ്‍ റിലീസ് – 2543 ഭാഷ സ്പാനിഷ് സംവിധാനം Ángel Gómez Hernández പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 ഹൊറർ പശ്ചാത്തലത്തിൽ കഥ പറയുന്ന സ്പാനിഷ് ചിത്രമാണ് ഡോണ്ട് ലിസൺ/വോസസ്. “ശബ്ദങ്ങൾ കേൾക്കുന്ന വീട്” എന്ന് നാട്ടുകാർ വിളിക്കുന്ന തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറുന്ന ഡാനിയേലിനും കുടുംബത്തിനും ആ വീട്ടിൽ വെച്ചുണ്ടാകുന്ന സംഭവങ്ങൾ കോർത്തിണക്കി മികച്ചൊരു ത്രില്ലർ രീതിയിൽ സിനിമയെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഹൊറർ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു അനുഭവമായിരിക്കും […]
Annihilation / അനൈഹിലേഷൻ (2018)
എം-സോണ്‍ റിലീസ് – 2542 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ അരുണ്‍കുമാര്‍ വി. ആര്. ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹൊറർ 6.8/10 ഭൂമിയില്‍ ഒരു ലൈറ്റ്ഹൗസിനടുത്ത് ഒരു ഉല്‍ക്ക പതിക്കുന്നു. ആ ഭാഗത്തെ പരിസ്ഥിതിയില്‍ ഇതു മൂലം വലിയ മാറ്റമുണ്ടാകുന്നു. ഇവിടേക്ക് സൈനിക മിഷന്റെ ഭാഗമായി വന്ന് അപകടത്തിലായ തന്റെ ഭര്‍ത്താവിനുവേണ്ടി ബയോളജിസ്റ്റും മുന്‍ സൈനികയുമായ ലീന ഇതേ ലൈറ്റ്ഹൗസിലേക്ക് പോകുന്ന മറ്റു നാല് ശാസ്ത്രജ്ഞകളോടൊപ്പം ചേരുന്നു. ഇവിടേക്ക് പോകുന്ന ഇവര്‍ക്ക് പിന്നീട് നേരിടേണ്ട വരുന്ന […]
The Disciple / ദി ഡിസൈപ്പിൾ (2020)
എം-സോണ്‍ റിലീസ് – 2540 ഭാഷ മറാഠി, ഇംഗ്ലീഷ് സംവിധാനം Chaitanya Tamhane പരിഭാഷ ഷാരൂൺ പി. എസ്. ജോണർ ഡ്രാമ, മ്യൂസിക്കല്‍ 7.2/10 എഴുപത്തി ഏഴാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചരിത്രത്തിലാദ്യമായി മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഇന്ത്യയിലെത്തിക്കുകയും ചെയ്ത ചിത്രമാണ് ചൈതന്യ തമാനെയുടെ ‘ദി ഡിസൈപ്പിൾ.’ 2020 -ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘ആംപ്ലിഫൈ വോയ്സസ്’ അവാർഡിനും ഈ ചിത്രം അർഹമായി. ജീവിതത്തിൽ ആഗ്രഹിച്ച ഇടങ്ങളിലൊന്നും എത്തിച്ചേരാനാവാത്ത ശരദിന്റെ കഥയാണ് […]