എംസോൺ റിലീസ് – 3352 ഭാഷ കൊറിയൻ സംവിധാനം Dong-hoon Choi പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ഫാന്റസി, സയൻസ് ഫിക്ഷൻ 6.6/10 കൊറിയൻ സംവിധായകൻ ഡോങ്-ഹൂന് ചോ സംവിധാനം ചെയ്ത, 2022-ല്‍ പുറത്തിറങ്ങിയ ഏലിയനോയ്ഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഏലിയനോയ്ഡ്: റിട്ടേൺ ടു ദ ഫ്യൂച്ചർ. മ്യൂട്ടേഷൻ സംഭവിച്ച അനുഗ്രഹജീവികളെ മനുഷ്യർക്കുള്ളിൽ തടവിലാക്കുന്നു. എന്നാൽ രക്ഷപ്പെടുന്ന കൺട്രോളറെന്ന ഏലിയൻ കുറ്റവാളി ഹബാ എന്ന അന്യഗ്രഹ വാതകം ഭൗമാന്തരീക്ഷത്തിൽ പുറത്തുവിട്ട്, മനുഷ്യരാശിയെ ഇല്ലാതാക്കി, ഭൂമിയെ അധീനതയിലാക്കാൻ […]
Godzilla x Kong: The New Empire / ഗോഡ്സില്ല x കോങ് ദ ന്യൂ എമ്പയർ (2024)
എംസോൺ റിലീസ് – 3347 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Wingard പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.5/10 മോൺസ്റ്റർവേഴ്സ് ഫ്രാഞ്ചൈസിലെ അഞ്ചാമത്തെ സിനിമയും 2021-ൽ ഇറങ്ങിയ ഗോഡ്സില്ല vs. കോങ്ങിന്റെ സീക്വലുമാണ് 2024-ൽ പുറത്തിറങ്ങിയ ഗോഡ്സില്ല x കോങ് ദ ന്യൂ എമ്പയർ. ഗോഡ്സില്ലയുടെയും കോങ്ങിന്റെയും ഏറ്റുമുട്ടലിന് ശേഷം, ഇരുവരും രണ്ട് പ്രദേശങ്ങളിലായി നിലയുറപ്പിച്ചു. ഗോഡ്സില്ല ഉപരിതലത്തിലും, കോങ് ഹോളോ എർത്തിലും. എന്നാൽ ഒരു ശക്തനായ ശത്രു വരുന്നതോടെ ഒരുകാലത്ത് എതിരാളികളായിരുന്ന […]
Twinkling Watermelon / ട്വിങ്കിളിങ് വാട്ടർമെലൺ (2023)
എംസോൺ റിലീസ് – 3341 ഭാഷ കൊറിയൻ സംവിധാനം Son Jung-hyun പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.9/10 വിവാ ലാ വിഡാ, ജീവിതം നീണാൾ വാഴട്ടെ. ജീവിതം തീരാദുരിതങ്ങൾ സമ്മാനിച്ച് കൊണ്ടേയിരുന്നിട്ടും, പല ആകൃതിയിൽ മുറിച്ച തണ്ണിമത്തനുകളുടെ ചിത്രം തന്റെ അവസാന മാസ്റ്റര്‍പീസായി വരച്ച്, ഫ്രിഡ കഹ്ലോ എന്ന ഇറ്റാലിയന്‍ ചിത്രകാരി അതിന്മേൽ കുറിച്ച വാക്കുകളാണിത്. ട്വിങ്കിളിങ് വാട്ടർമെലൺ അക്ഷരാര്‍ത്ഥത്തില്‍ ഒരു തണ്ണിമത്തൻ തന്നെയാണ്. പുറമേ നിന്ന് നോക്കുമ്പോൾ കാര്യമായ […]
Bridge to Terabithia / ബ്രിഡ്ജ് ടൂ ടെറബിത്തിയ (2007)
എംസോൺ റിലീസ് – 3335 ഭാഷ ഇംഗ്ലീഷ് സംവിധാനം Gabor Csupo പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഫാന്റസി, ഫാമിലി 7.2/10 ക്യാതറിൻ പാറ്റേഴ്സണിന്റെ ഇതേ പേരിൽതന്നെയുള്ള നോവലിനെ ആസ്പദമാക്കി 2007-യിൽ ഗാബോർ ക്സുപ്പോ സംവിധാനം ചെയ്ത്, പ്രധാന കഥാപാത്രങ്ങളായി ജോഷ് ഹച്ചേഴ്സണും അന്നസോഫിയ റോബും അഭിനയിച്ചു പുറത്ത് വന്ന ചിത്രമാണ് “ബ്രിഡ്ജ് ടു ടെറബിത്തിയ“. ജോഷ് ഹച്ചേഴ്സണ് അവതരിപ്പിക്കുന്ന ജെസ്സി ആരോൺസെന്ന സ്കൂൾ കുട്ടി ചിത്രവരയും സ്പോർട്സും മാത്രമായി തന്റെ ലോകത്ത് ഒതുങ്ങി […]
Postman to Heaven / പോസ്റ്റ്മാൻ ടു ഹെവൻ (2009)
എംസോൺ റിലീസ് – 3331 ഭാഷ കൊറിയൻ സംവിധാനം Lee Hyeong-min പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.6/10 കൊറിയൻ ആരാധകരുടെ പ്രിയപ്പെട്ട ഡ്രാമ സീരീസായ “വിന്റർ സൊനാറ്റ (2002)” യിൽ സഹ സംവിധായകനായി പ്രവർത്തിക്കുകയും ഒട്ടേറെ ഡ്രാമ സീരീസുകൾ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ലീ ഹ്യുങ് മിൻ സംവിധാനം ചെയ്ത ഏക സിനിമയാണ് “പോസ്റ്റ്മാൻ ടു ഹെവൻ“. “ഓൾവേയ്സ് (2011), കോൾഡ് ഐസ് (2013), ദ ബ്യൂട്ടി ഇൻസൈഡ് (2015), ലൗ […]
Damsel / ഡാംസെൽ (2024)
എംസോൺ റിലീസ് – 3330 ഭാഷ ഇംഗ്ലീഷ് സംവിധാനം Juan Carlos Fresnadillo പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.1/10 മില്ലി ബോബി ബ്രൗണിനെ നായികയാക്കി ജുവാൻ കാർലോസിന്റെ സംവിധാനത്തിൽ 2024-യിൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ അഡ്വഞ്ചർ-ഫാന്റസി ചിത്രമാണ് ഡാംസെൽ. ദാരിദ്രത്തിന്റെ അത്യുച്ചത്തിൽ നിൽക്കുന്ന ഒരു രാജ്യത്തിന്റെ രാജകുമാരിയാണ് കഥയിലെ നായികയായ എലോഡി. രാജാവായ അച്ഛനും അനിയത്തിയും രണ്ടാനമ്മയും ഉൾപ്പെടുന്ന കുടുംബമാണ് എലോഡിയുടേത്. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് കൊണ്ടുവരാൻ മറ്റൊരു മാർഗ്ഗവും കാണാതെ രാജാവ് […]
Death’s Game / ഡെത്ത്സ് ഗെയിം (2023)
എംസോൺ റിലീസ് – 3324 ഭാഷ കൊറിയൻ സംവിധാനം Byung-Hoon Ha പരിഭാഷ സജിത്ത് ടി. എസ് & അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാന്റസി 8.6/10 ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത ഒരാൾക്ക് ശിക്ഷയായി വീണ്ടും ജീവിക്കണമെന്ന അവസ്ഥ വന്നാൽ എന്താവും? അതും 12 തവണ… അത്തരമൊരു കഥയാണ് 2023 ൽ പുറത്തിറങ്ങിയ ഡെത്ത്സ് ഗെയിമിലൂടെ പറയുന്നത്. ഒരു സാധാരണക്കാരനായ ലീ ഇ-ജേക്ക് കോളേജ് പഠനം കഴിയും മുമ്പേ വൻ കമ്പനികളിൽ ഒന്നായ തേകാങ് ഗ്രൂപ്പിന്റെ […]
Switch / സ്വിച്ച് (2023)
എംസോൺ റിലീസ് – 3304 ഭാഷ കൊറിയൻ സംവിധാനം Ma Dae-Yoon പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.0/10 ജീവിതത്തിൽ ഒരിക്കൽ തിരഞ്ഞെടുക്കാതിരുന്ന ജീവിതം പിന്നീടൊരിക്കൽ കിട്ടിയാലോ? കോടീശ്വരനും പ്രസിദ്ധ നടനുമായിരുന്ന ഒരാൾക്ക് സാധാരണക്കാരനിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ഉൾക്കൊള്ളാൻ കഴിയുമോ? അത്തരത്തിൽ Ma Dae-Yoon ന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് സ്വിച്ച്. ഒരു പ്രസിദ്ധ നടനാണ് Park Kang. പ്രസിദ്ധ നടനാണെങ്കിലും ഡേറ്റിങ് സ്കാൻഡൽ ഉണ്ടാക്കുന്നതിൽ കുറവൊന്നുമില്ല. […]