എം-സോണ്‍ റിലീസ് – 2575 ഭാഷ ജാപ്പനീസ് സംവിധാനം Eisuke Naitô പരിഭാഷ ഷൈജു എസ് ജോണർ ഹൊറർ 6.1/10 അച്ഛന്റെ ജോലിമാറ്റം കാരണം പുതിയൊരു നാട്ടിലേക്ക് വരേണ്ടി വന്ന ഹാരുക നോസാകിയുടെ കഥയാണ് ലിവർലീഫ് എന്ന ജാപ്പനീസ് ചിത്രത്തിൻറെ ഇതിവൃത്തം. മിഡിൽ സ്കൂൾ അവസാന വർഷ വിദ്യാർത്ഥിയാണ് നോസാകി. കാര്യമായ വികസനമൊന്നും വന്നെത്തിയിട്ടില്ലാത്ത ആ ചെറിയ പട്ടണത്തിലെ സ്കൂൾ ആ വർഷത്തോടെ അടച്ചു പൂട്ടുകയാണ്. ആകെയുള്ള പത്തോളം വരുന്ന അവസാന വർഷ വിദ്യാർത്ഥികളിൽ നോസാകി ഒഴികെ […]
Alone / അലോൺ (2007)
എം-സോണ്‍ റിലീസ് – 2544 ഭാഷ തായ് സംവിധാനം Banjong Pisanthanakun, Parkpoom Wongpoom പരിഭാഷ സാമുവൽ ബൈജു ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.5/10 പീ മാക്, വൺ ഡേ, ഹലോ സ്ട്രേഞ്ചർ എന്നീ തായ് ചിത്രങ്ങൾ എംസോൺ പ്രേക്ഷകർക്ക് സുപരിചിതമായിരിക്കും. മേൽപറഞ്ഞ ചിത്രങ്ങളുടെ സംവിധായകനായ Banjong Pisanthanakun ഉം Parkpoom Wongpoom ഉം ചേർന്ന് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ സിനിമയാണ് Alone. സയാമീസ് ഇരട്ടസഹോദരിമാരായ പിം, പ്ലോയ് എന്നിവർ ഉറ്റസുഹൃത്തുക്കളെപ്പോലെയായിരുന്നു. […]
Don’t Listen / ഡോണ്ട് ലിസ്സൺ (2020)
എം-സോണ്‍ റിലീസ് – 2543 ഭാഷ സ്പാനിഷ് സംവിധാനം Ángel Gómez Hernández പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 ഹൊറർ പശ്ചാത്തലത്തിൽ കഥ പറയുന്ന സ്പാനിഷ് ചിത്രമാണ് ഡോണ്ട് ലിസൺ/വോസസ്. “ശബ്ദങ്ങൾ കേൾക്കുന്ന വീട്” എന്ന് നാട്ടുകാർ വിളിക്കുന്ന തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറുന്ന ഡാനിയേലിനും കുടുംബത്തിനും ആ വീട്ടിൽ വെച്ചുണ്ടാകുന്ന സംഭവങ്ങൾ കോർത്തിണക്കി മികച്ചൊരു ത്രില്ലർ രീതിയിൽ സിനിമയെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഹൊറർ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു അനുഭവമായിരിക്കും […]
Annihilation / അനൈഹിലേഷൻ (2018)
എം-സോണ്‍ റിലീസ് – 2542 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ അരുണ്‍കുമാര്‍ വി. ആര്. ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹൊറർ 6.8/10 ഭൂമിയില്‍ ഒരു ലൈറ്റ്ഹൗസിനടുത്ത് ഒരു ഉല്‍ക്ക പതിക്കുന്നു. ആ ഭാഗത്തെ പരിസ്ഥിതിയില്‍ ഇതു മൂലം വലിയ മാറ്റമുണ്ടാകുന്നു. ഇവിടേക്ക് സൈനിക മിഷന്റെ ഭാഗമായി വന്ന് അപകടത്തിലായ തന്റെ ഭര്‍ത്താവിനുവേണ്ടി ബയോളജിസ്റ്റും മുന്‍ സൈനികയുമായ ലീന ഇതേ ലൈറ്റ്ഹൗസിലേക്ക് പോകുന്ന മറ്റു നാല് ശാസ്ത്രജ്ഞകളോടൊപ്പം ചേരുന്നു. ഇവിടേക്ക് പോകുന്ന ഇവര്‍ക്ക് പിന്നീട് നേരിടേണ്ട വരുന്ന […]
The Closet / ദി ക്ലോസറ്റ് (2020)
എം-സോണ്‍ റിലീസ് – 2532 ഭാഷ കൊറിയൻ സംവിധാനം Kwang-bin Kim പരിഭാഷ വിഷ്ണു വി ജോണർ ഹൊറർ, മിസ്റ്ററി 5.7/10 ഭാര്യയുടെ മരണശേഷം നായകനും മകളും പുതിയ വീട്ടിലേക്കു താമസം മാറുന്നു.അമ്മയുടെ മരണത്തോടെ മാനസികമായി തകർന്ന മകൾ അച്ഛനോടും വല്യ താല്പര്യം കാണിക്കുന്നില്ല.പുതിയ വീട്ടിൽ എത്തിയതിനു ശേഷം മകളുടെ പെരുമാറ്റത്തിൽ എന്തോ പൊരുത്തക്കേട് നായകന് അനുഭവപ്പെടുന്നു.അങ്ങനെയിരിക്കെ ദുരൂഹസാഹചര്യത്തിൽ കുട്ടിയെ കാണാതാകുന്നു.ആകെ തകർന്നുപോയ നായകൻ ഏത് വിധേനയും കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നു.നായകനെ സഹായിക്കാൻ ഒരു ചെറുപ്പക്കാരൻ എത്തുന്നതോടു […]
Svaha: The Sixth Finger / സ്വാഹ: ദി സിക്സ്ത് ഫിംഗർ (2019)
എം-സോണ്‍ റിലീസ് – 2506 ഭാഷ കൊറിയൻ, ഇംഗ്ലീഷ് സംവിധാനം Jae-hyun Jang പരിഭാഷ പരിഭാഷ 1: മുഹമ്മദ് റാസിഫ്പരിഭാഷ 2: ഷമീർ ഷാഹുൽ ഹമീദ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 ജംഗ് ജെയ്-ഹ്യൂൺ സംവിധാനം ചെയ്ത 2019 -ൽ റിലീസ് ചെയ്ത ദക്ഷിണ കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രമാണ് “സ്വാഹ, ദി സിക്സ്ത് ഫിംഗർ”. മത സംഘടനകളെ പറ്റി അന്വഷണം നടത്തുന്ന പാസ്റ്റർ പാർക്ക് ഡീർ ഹിൽ എന്ന ഒരു ദുരൂഹ ബുദ്ധ മത […]
The Walking Dead Season 1 / ദ വാക്കിങ് ഡെഡ് സീസൺ 1 (2010)
എം-സോണ്‍ റിലീസ് – 2499 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ Walking Dead അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Haze / ഹേസ് (2005)
എം-സോണ്‍ റിലീസ് – 2496 ഭാഷ ജാപ്പനീസ് സംവിധാനം Shin’ya Tsukamoto പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, മിസ്റ്ററി 6.6/10 Shinya Tsukamotoയുടെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ ഹൊറർ, മിസ്റ്ററിചിത്രമാണ് ഹേസ്മുറിവേറ്റ വയറുമായി, എന്താണ് സംഭവിച്ചതെന്ന് ഓർമയില്ലാതെ ഒരു ഇടുങ്ങിയ, ഇരുട്ടുനിറഞ്ഞ മുറിയിൽ എഴുന്നേൽക്കുന്ന ഒരാളിൽ നിന്നാണ് സിനിമയുടെ തുടക്കം. നായകൻ അനുഭവിക്കുന്ന ഭയവും യാതനകളും കാണുന്ന പ്രേക്ഷകരിലേക്കെത്തിക്കാൻ വെറും 50 മിനിറ്റ് മാത്രം ദിർഘ്യമുള്ള ഈ സിനിമക്ക് സാധിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ