എംസോൺ റിലീസ് – 3390 ഭാഷ ഹിന്ദി സംവിധാനം Aditya Sarpotdar പരിഭാഷ റിയാസ് പുളിക്കൽ, സജയ് കുപ്ലേരി, വിഷ് ആസാദ് ജോണർ കോമഡി, ഹൊറർ 6.6/10 ഉപനയനം കഴിഞ്ഞ് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന കാലയളവിൽ, മരണപ്പെടുന്ന ആൺകുട്ടികൾ ‘മുംജ്യാ’ എന്ന ബ്രഹ്മരക്ഷസുകളായി മാറുമെന്ന, മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള കൊങ്കണി നാടോടിക്കഥയെ അടിസ്ഥാനമാക്കി, ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് “മുംജ്യാ”. പൂനെയിൽ നിന്ന് ഒരു വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ മുത്തശ്ശിയുടെ ഗ്രാമത്തിലേക്ക് വരുന്ന ബിട്ടു, ചേട്ടുക് […]
Night of the Living Dead / നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ് (1968)
എംസോൺ റിലീസ് – 3375 ക്ലാസിക് ജൂൺ 2024 – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം George A. Romero പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, ത്രില്ലർ 7.8/10 സംവിധാന മികവുകൊണ്ടും തിരക്കഥകൊണ്ടും ഹൊറർ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായ ചിത്രമാണ് ‘നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ്‘. സഹോദരങ്ങളായ ജോണിയും ബാർബറയും പെൻസിൽവേനിയയിലെ ഉൾനാട്ടിലുള്ള ഒരു സെമിത്തേരിയിൽ എത്തുന്നു. അച്ഛൻ്റെ കല്ലറയിൽ റീത്ത് വെയ്ക്കാനാണ് അവർ വന്നത്. സെമിത്തേരിയിൽ സൂക്ഷിപ്പുകാരനടക്കം ആരെയും കാണാത്തത് അവരെ അത്ഭുതപ്പെടുത്തി. […]
Repulsion / റിപ്പൾഷൻ (1965)
എംസോൺ റിലീസ് – 3373 ക്ലാസിക് ജൂൺ 2024 – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 റോമൻ പൊളാൻസ്കിയുടെ ആദ്യ ഇംഗീഷ് ചലച്ചിത്രമാണ് 1965-ലിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ ചിത്രം റിപ്പൾഷൻ. കാരൊൾ എന്ന യുവതിക്ക് നാട്ടിലെ ഒരു സലൂണിലാണ് ജോലി. ചേച്ചിക്കൊപ്പം ഒരു ഫ്ലാറ്റിൽ വാടകയ്ക്കാണ് കാരൊൾ കഴിയുന്നത്. കോളിൻ എന്ന യുവാവ് അവളോട് പ്രണയാഭ്യർഥന നടത്തുന്നുണ്ടെങ്കിലും അവൾ അനുകൂലമായി പ്രതികരിക്കുന്നില്ല. പുറമേ […]
The Spiral Staircase / ദ സ്പൈറൽ സ്റ്റെയർകെയ്സ് (1946)
എംസോൺ റിലീസ് – 3359 ക്ലാസിക് ജൂൺ 2024 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Siodmak പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.3/10 ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ വെർമോണ്ട് പട്ടണം. അവിടത്തെ സത്രത്തിൽ ഒരു നിശബ്ദചിത്രത്തിന്റെ പ്രദർശനം നടക്കുന്നതിനിടെ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ആ പ്രദേശത്തെ കൊലപാതക പരമ്പരയിലെ മൂന്നാമത്തേതായിരുന്നു അത്. ആ നാട്ടിലെ സമ്പന്നമായ വാറൻ കുടുംബത്തിലെ ജോലിക്കാരിയായ ഹെലനും സംഭവസമയം അവിടെയുണ്ടായിരുന്നു. ഊമയായ ഹെലൻ സംഭവസ്ഥലത്തുനിന്ന് ഭയപ്പാടോടെ […]
Deep Red / ഡീപ്പ് റെഡ് (1975)
എംസോൺ റിലീസ് – 3358 ക്ലാസിക് ജൂൺ 2024 – 02 ഭാഷ ഇറ്റാലിയൻ സംവിധാനം Dario Argento പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 “മാസ്റ്റര്‍ ഓഫ് ദ ത്രില്ലർ“, “മാസ്റ്റര്‍ ഓഫ് ഹൊറര്‍” തുടങ്ങിയ വിശേഷണങ്ങള്‍ നല്കപ്പെട്ട ഇറ്റാലിയന്‍ സംവിധായകനായ ഡാരിയോ അര്‍ജെന്റോ 1975 – ല്‍ പുറത്തിറക്കിയ ഹൊറര്‍ ത്രില്ലര്‍ ചലച്ചിത്രമാണ് “ഡീപ്പ് റെഡ്“ ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയിലേക്ക് വന്നൊരു ജാസ് പിയാനിസ്റ്റാണ് മാര്‍ക്കസ് ഡേലി. ഒരു രാത്രി […]
Abigail / അബിഗേൽ (2024)
എംസോൺ റിലീസ് – 3357 ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Bettinelli-Olpin & Tyler Gillett പരിഭാഷ ഗിരി പി. എസ്. ജോണർ ഹൊറർ, ത്രില്ലർ 6.6/10 സ്റ്റീഫൻ ഷീൽഡ്സും ഗൈ-ബുസിക്കും തിരക്കഥ എഴുതി, മാറ്റ് ബെറ്റിനെല്ലി-ഓൾപിനും ടൈലർ ഗില്ലറ്റും ചേർന്ന് സംവിധാനം ചെയ്ത 2024-ലെ അമേരിക്കൻ ഹൊറർ-കോമഡി ചിത്രമാണ് അബിഗേൽ. ഒരു കൂട്ടം ആളുകൾ മറ്റൊരാളുടെ നിർദ്ദേശത്തിൽ 12 വയസ്സുള്ള ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ശേഷം അവർ കുട്ടിയുമായി ലക്ഷ്യ സ്ഥാനത്ത് […]
Exhuma / എക്സ്ഹ്യൂമ (2024)
എംസോൺ റിലീസ് – 3346 ഭാഷ കൊറിയൻ സംവിധാനം Jae-hyun Jang പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.1/10 ലോസ് ഏഞ്ചല്‍സിലെ ഒരു ധനികകുടുംബത്തില്‍ അമാനുഷിക സംഭവങ്ങള്‍ അരങ്ങേറുന്നതും അവിടുത്തെ ഓരോ തലമുറകളിലെയും ആദ്യം ജനിക്കുന്ന കുഞ്ഞിന് മാത്രമുണ്ടാകുന്ന വിചിത്രരോഗത്തിന്റെ കാരണം തേടി പുറപ്പെടുകയാണ് മന്ത്രവാദികളായ കഥാനായകര്‍. ശേഷം പതിറ്റാണ്ടുകളോളം പഴക്കം ചെന്നൊരു ശവകുടീരത്തില്‍ അവര്‍ എത്തിച്ചേരുന്നു. എത്രയും വേഗം മൃതാവശിഷ്ടങ്ങള്‍ ദഹിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിനച്ചിരിക്കാതെ കടന്നുവരുന്ന സംഭവവികാസങ്ങള്‍ പ്രേക്ഷകമനസ്സുകളില്‍ ഒരേ സമയം […]
Home for Rent / ഹോം ഫോർ റെന്റ് (2023)
എംസോൺ റിലീസ് – 3334 ഭാഷ തായ് സംവിധാനം Sophon Sakdaphisit പരിഭാഷ ആദർശ് രമേശൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 നിങും ഭർത്താവ് ക്വിനും മകൾ ഇങും സന്തോഷമായി തായ്ലൻഡിൽ ഒരിടത്ത് ജീവിക്കുകയായിരുന്നു. അങ്ങനെ, അവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ ഡോക്ടർമാരായ രണ്ട് സ്ത്രീകൾ വരുന്നു. അതിന് ശേഷം, അവരുടെ ജീവിതത്തിൽ പല അസാധാരണമായ സംഭവങ്ങൾ അരങ്ങേറാൻ തുടങ്ങുന്നു. “ഷട്ടർ(2004)“ എന്ന തായ്ലൻഡ് ഹൊറർ ചിത്രത്തിന്റെ രചയിതാവായ “സോപ്തോൺ സുക്തപിസ്റ്റ്” ആണ് ഈ സിനിമയുടെ […]