എം-സോണ്‍ റിലീസ് – 415 ഭാഷ കൊറിയൻ സംവിധാനം Hong-jin Na പരിഭാഷ ശ്രീധർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.4/10 സമാധാനപൂര്‍ണമായ ഒരു ഗ്രാമത്തില്‍ സംഭവിക്കുന്ന നിഗൂഡതകള്‍ ഓരോ രക്ത തുള്ളിയിലും അലിഞ്ഞു ചേര്‍ന്ന കൊലപാതകങ്ങള്‍ ജനങ്ങളെ ഭയചകിതരാക്കുന്നു. പ്രത്യേക തരം ഉന്മാദാവസ്ഥയില് നടക്കപ്പെടുന്ന കൊലപാതകങ്ങള്‍. ആ മരണങ്ങള്‍ക്കെല്ലാം പൊതുവായ ഒരു സ്വഭാവം അതായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ ജോംഗ് കൂ ആ പദവിയിലുള്ള ഒരാള്‍ക്ക് വേണ്ട സാമര്ത്ഥ്യമു ള്ള ആളല്ലായിരുന്നു. എന്നാല്‍ അപകടം തന്റെ കുടുംബത്തിലേക്കും […]
Goodnight Mommy / ഗുഡ്നൈറ്റ് മമ്മി (2014)
എം-സോണ്‍ റിലീസ് – 402 ഭാഷ ജർമൻ സംവിധാനം Veronika Franz, Severin Fiala പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.7/10 ലൂക്കസും, എലിയാസും പത്ത് വയസ്സു പ്രായമുള്ള ഇരട്ട സഹോദരങ്ങളാണ്. എല്ലാ കാര്യങ്ങളും അവർ ഒരുമിച്ചാണ് ചെയ്യാറ്, തമ്മിൽ ഭയങ്കര സ്നേഹമാണ്. അമ്മയോടൊപ്പം വിജനമായ ഒരു സ്ഥലത്തെ ഒരു ഒറ്റപ്പെട്ട വീട്ടിലാണ് അവർ താമസം. ഒരു സർജറിയുടെ ഭാഗമായി ഏതാനും ദിവസങ്ങൾ ഹോസ്പിറ്റലിൽ ചിലവഴിക്കേണ്ടി വരുന്ന അവരുടെ അമ്മ വീട്ടിലേക്ക് തിരിച്ചെത്തുകയാണ്. മുഖത്തുമുഴുവൻ […]
A Girl Walks Home Alone at Night / എ ഗേള്‍ വാക്ക്സ് ഹോം എലോൺ അറ്റ് നൈറ്റ് (2014)
എംസോൺ റിലീസ് – 393 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Ana Lily Amirpour പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ഹൊറർ 6.9/10 ഇറാനിലെ ബാദ് എന്ന സാങ്കല്പിക നഗരത്തിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നവരുടെ പിന്നാലെ പോകുന്ന ഏകാകിയയൊരു രക്തരക്ഷസ്സിന്റെ കഥയാണിത്. മദ്യവും മയക്കുമരുന്നും ലോകത്തെ കീഴടക്കുമ്പോള്‍ സ്ത്രീകളുടെ ജീവിതം സുരക്ഷിതമോ? ഫെമിനിസ്റ്റ് ചിന്താഗതികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട കഥാപാത്രം നായികയായി കടന്നുവരുന്ന ഈ ചിത്രം തീര്‍ത്തും കാവ്യാത്മകവും ഭീതിദവും പ്രണയാര്‍ദ്രവുമാണ്. ആദ്യാവസാനം ബ്ലാക്ക് & വൈറ്റായി ചിത്രീകരിച്ചിരിക്കുന്നതുകൊണ്ട് […]
A Tale of Two Sisters / എ ടേല് ഓഫ് റ്റൂ സിസ്റ്റേഴ്സ് (2003)
എം-സോണ്‍ റിലീസ് – 391 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim (as Kim Jee-woon) പരിഭാഷ ഷൈജു കൊല്ലം ജോണർ ആക്ഷൻ, ഹൊറർ, മിസ്റ്ററി 7.2/10 ഹൊറർ സെകോളജിക്കൽ ഡ്രാമാ ശ്രേണിയിൽപെട്ട ഏറ്റവും പ്രശസ്തമായ കൊറിയൻ ചിത്രം. അമേരിക്കയിൽ തീയേറ്ററിൽ ആദ്യമായി പ്രദർശിപ്പിച്ച കൊറിയൻ ചിത്രമായ ടെയിൽ ഓഫ് ടു സിസ്റ്റേഴ്സും പറയുന്നതും മായക്കാഴ്ചയുടെ കഥയാണ് അതിനോടൊപ്പം ഒരു ഹൊറർ അന്തരീക്ഷവും ഈ സിനിമ നൽകുന്നു. മാനസികരോഗാശുപത്രിയിൽ നിന്നും തിരിച്ചു വരുന്ന സു-മി തന്റെ ഇളയ സഹോദരിയായ […]
U Turn / യൂ ടേൺ (2016)
എം-സോണ്‍ റിലീസ് – 379 ഭാഷ കന്നഡ സംവിധാനം Pawan Kumar പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.5/10 ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ലൂസിയ (2013) എന്ന ചിത്രത്തിന് ശേഷം അതിന്റെ സംവിധായകന് പവന് കുമാര്‍ ഒരുക്കിയ ചിത്രമാണ് യു- ടേണ്‍. ലൂസിയ പോലെ ഇതും ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ്. വലിയ താരങ്ങള്‍ ഒന്നും തന്നെ ചിത്രത്തിലില്ല. ഇതിന്റെ സംവിധായകന് പവന് കുമാര്‍ തന്റെ മകളെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാന്‍ […]
Under the Shadow / അണ്ടർ ദി ഷാഡോ (2016)
എം-സോണ്‍ റിലീസ് – 373 ഭാഷ പേർഷ്യൻ സംവിധാനം Babak Anvari പരിഭാഷ ഹബീബ് റഹ്മാൻ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.9/10 ഇറാനിയൻ വിപ്ലവം കഴിഞ്ഞ് ഇറാൻ-ഇറാഖ് യുദ്ധത്തിൽ തകർന്നിരിക്കുന്ന തെഹ്റാൻ നഗരം. ഇവിടത്തെ പ്രശ്ങ്ങൾക്കിടയിൽ ജീവിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തെ ഒരു അജ്ഞാത ശക്തി വേട്ടയാടുന്നു. അവരുടെ വീട്ടിൽ കൂടിയിരിക്കുന്ന ജിന്നിനെ നേരിടുമ്പോൾ ഉണ്ടാകുന്ന ഭീതിജനിപ്പിക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സഹകരണത്തിൽ നിർമിച്ചതാണെങ്കിലും ഒരു അറബ് പശ്ചാത്തലത്തിൽ എടുക്കപെട്ട് അന്താരാഷ്ട്ര ശ്രദ്ധ […]
Train to Busan / ട്രെയിൻ ടു ബുസാൻ (2016)
എംസോൺ റിലീസ് – 360 ഭാഷ കൊറിയൻ സംവിധാനം Yeon Sang-ho പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 7.6/10 ഒരു സോംബി ആപോകാലിപ്സ് പശ്ചാത്തലത്തിൽ അരങ്ങേറുന്ന ത്രസിപ്പിക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് ട്രെയിൻ ടു ബുസാൻ. ഒരു പറ്റം മനുഷ്യർ ബുസാനിലേക്ക് യാത്ര പുറപ്പെടുന്നത് തൊട്ടാണ് സിനിമ ആരംഭിക്കുന്നത്. എന്നാൽ അവരുടെ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ദക്ഷിണ കൊറിയയിൽ ഒരു സോംബി വൈറസ് പടരാൻ തുടങ്ങുന്നു. ട്രെയിൻ യാത്ര ആരംഭിക്കുന്ന സമയം, ഒരു […]
Don’t Breathe / ഡോണ്ട് ബ്രീത്ത് (2016)
എം-സോണ്‍ റിലീസ് – 359 ഭാഷ ഇംഗ്ലീഷ് സംവിധാനം Fede Alvarez പരിഭാഷ അനിൽ കുമാർ ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 7.1/10 മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫന്‍ ലാങ്, ഡാനിയല്‍, ജേന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ മോഷ്ടാക്കളെ അവതരിപ്പിച്ചിരിക്കുന്നത്. ഫെഡെ അല്‍വാരസ്, റോഡോ സായേജസ് […]