എം-സോണ്‍ റിലീസ് – 1019 ഭാഷ ഫ്രഞ്ച് സംവിധാനം François Ozon പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ്, ത്രില്ലർ 6.2/10 മോഡലിംഗ് ലോകത്തെ ക്ഷണികമായ ഗ്ലാമറില്‍ മടുത്ത്, ഒരു മ്യൂസിയത്തിൽ പാർട് ടൈം ജോലിക്കാരിയായ ക്ലോയെ; മാനസികമായി ദുർബ്ബലയായ ഒരു പെൺകുട്ടിയാണ്. തന്റെ വിട്ടുമാറാത്ത വയറുവേദനയ്ക്ക് പരിഹാരം തേടി ഒരുപാട് ഡോക്ടർമാർക്ക് ശേഷം കണ്ടുമുട്ടുന്ന മനോരോഗചികിത്സകനായ പോൾ മെയറുമായി അവള് പ്രണയത്തിലാകുന്നു. അയാൾക്കൊപ്പം താമസിക്കാൻ തുടങ്ങിയ അവള്, പോളിന്റെ സ്വകാര്യ ജീവിതത്തിലെ, തനിക്കു മുന്നിൽ മറച്ചുവെക്കപ്പെട്ട […]
El Sur – The South / എൽ സുർ – ദ സൗത്ത് (1983)
എം-സോണ്‍ റിലീസ് – 1014 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Víctor Erice പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ് 8/10 സ്പെയിനിലെ വടക്കൻ പ്രവിശ്യയിലൊരിടത്ത് ജീവിക്കുന്ന എട്ടുവയസ്സുകാരിയായ ഒരു പെൺകുട്ടിയാണ് എസ്ത്രേയ. ഏതൊരു പെൺകുട്ടിയേയും പോലെ അച്ഛനായിരുന്നു അവളുടെ മനസ്സിലെ ആദ്യ ഹീറോ. യാദൃശ്ചികമായി അവൾക്കുമുന്നിലെത്തുന്ന അച്ഛന്റെ ഭൂതകാലത്തിന്റെ ശ്ലഥചിത്രങ്ങൾ കൂട്ടിവെക്കുകയാണവൾ. അദ്ദേഹം ചെറുപ്പം ചെലവഴിച്ച ജന്മനാടായ ദക്ഷിണദേശം അവൾക്ക് കേട്ടറിവ് മാത്രമാണ്. സ്പെയിനിലെ ആഭ്യന്തരയുദ്ധാനന്തരമുള്ള കാലാവസ്ഥയും, അത് ജനങ്ങളെ എങ്ങനെ വ്യത്യസ്തമായി […]
Pelli Choopulu / പെള്ളി ചൂപ്പുലു (2016)
എം-സോണ്‍ റിലീസ് – 996 ഭാഷ തെലുഗു സംവിധാനം Tharun Bhascker Dhaassyam പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.3/10 2016ല്‍ വിജയ് ദേവരകൊണ്ട, ഋതു വര്‍മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തെലുഗില്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് പെള്ളി ചൂപ്പുലു. രുണ്‍ ഭാസ്കര്‍ ദാസ്യം ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2016 ലെ മികച്ച തെലുഗു ചലച്ചിത്രം, മികച്ച തിരക്കഥ-സംഭാഷണം എന്നിവക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ […]
Eat Drink Man Woman / ഈറ്റ് ഡ്രിങ്ക് മാൻ വുമൺ (1994)
എം-സോണ്‍ റിലീസ് – 991 MSONE GOLD RELEASE ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ രാജൻ കെ. കെ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.8/10 ലൈഫ് ഓഫ് പൈ, ബ്രോക്ക്ബാക്ക് മൗണ്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകന് ആങ്ങ് ലീ ഹോളിവുഡിലേക്ക് ചേക്കേറുന്നതിനും ഏറെ മുന്‍പ് സൃഷ്ടിച്ച മികച്ചൊരു തായ്വാനീസ് ചലച്ചിത്രാനുഭവമാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ആങ്ങ് ലീയുടെ ‘Father knows best’ എന്ന് വിളിക്കപ്പെടുന്ന ചലച്ചിത്ര ത്രയത്തിലെ വെഡ്ഡിങ്ങ് […]
Days of Being Wild / ഡേയ്സ് ഓഫ് ബീയിങ് വൈൽഡ് (1990)
എം-സോണ്‍ റിലീസ് – 977 ഭാഷ കാന്റോണീസ് സംവിധാനം Kar-Wai Wong പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.6/10 ലീ.. അവളുടെ ഏകാന്തമായ ലോകത്തിലേക്കു ഒരു ദിവസം ഒരു ചെറുപ്പക്കാരൻ കടന്നു വന്നു. അവന്റെ വാച്ചിലേക്ക് നോക്കി ഒരു നിമിഷം കണക്കു കൂട്ടി ഈ നിമിഷത്തിന്റെ പേരിൽ നിന്നെ ഞാൻ എന്നും ഓർത്തിരിക്കും എന്നവൻ അവളോട് പറഞ്ഞു. അയാൾ അവളെ ഓർക്കുന്നുണ്ടോ എന്നവൾക്കറിയില്ല പക്ഷേ എന്നന്നേക്കുമായി അവളുടെ ഓർമ്മകളിൽ അയാളുടെ മുഖം അന്നത്തോടെ എഴുതപ്പെട്ടു. […]
Be With You / ബീ വിത്ത് യു (2018)
എം-സോണ്‍ റിലീസ് – 975 ഭാഷ കൊറിയൻ സംവിധാനം Jang-Hoon Lee പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.6/10 കൊറിയൻ പ്രണയചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന, കാണുന്ന പ്രേക്ഷകന്റെ കണ്ണും മനസ്സും ഒരുപോലെ നിറക്കുന്ന മനോഹരമായൊരു ഫീൽഗുഡ് ചിത്രമാണ് “ബീ വിത്ത് യു.”ഓരോ ഫ്രെയിമുകളിലും മനോഹാരിത തുളുമ്പുന്ന ഈ ചിത്രം ഒരു കുടുംബ പശ്ചാത്തലത്തിലാണ് മുന്നോട്ട് പോകുന്നത്.ഒരു ഫാന്റസി ജോണർ കൈകാര്യം ചെയ്യുന്ന ചിത്രം, അമ്മയില്ലാതെ വളർന്ന ഏഴു വയസുകാരനായ ജീഹോയുടെയും അച്ഛൻ വൂജിനിന്റെയും ജീവിതത്തിൽ […]
The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)
എം-സോണ്‍ റിലീസ് – 969 MSONE GOLD RELEASE ഭാഷ വിയറ്റ്നാമീസ് സംവിധാനം Anh Hung Tran പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, മ്യൂസിക്, റൊമാൻസ് 7.3/10 1940 നും 60 നും ഇടയ്ക്കുള്ള വിയറ്റ്നാമീസ് കുടുംബജീവിതത്തിന്റെ ഗതിവിഗതികൾ ഭാവാത്മകമായി അവതരിപ്പിക്കുന്ന ചലച്ചിത്രകാവ്യമാണ്, ട്രാൻ ആൻ ഹങ് സംവിധാനം ചെയ്ത ‘പച്ചപ്പപ്പായയുടെ മണം’ (The Scent of Green Papaya). ഗ്രാമത്തിന്റെ ഉൾപ്രദേശത്തുനിന്ന് ദാരിദ്ര്യം കാരണം ഒരു സമ്പന്ന വ്യാപാരകുടുംബത്തിൽ ജോലി ചെയ്യാനെത്തുന്ന മ്യൂയി എന്ന പെൺകുട്ടിയിലൂടെയാണ് […]
Caramel / കാരമൽ (2007)
എം-സോണ്‍ റിലീസ് – 939 പെൺസിനിമകൾ – 13 ഭാഷ അറബിക്, ഫ്രഞ്ച് സംവിധാനം Nadine Labaki പരിഭാഷ പ്രവീൺ അടൂർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.1/10 ലെബനീസ് ചിത്രങ്ങളിൽ ഏറ്റവും ലോക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് കാരമൽ. രോമം കളയുന്നതിനുള്ള വാക്സ് ആണ് കാരമൽ. പഞ്ചസാരയും നാരങ്ങാനീരുമെല്ലാം ചേർത്തുരുക്കി കിട്ടുന്ന മിശ്രിതം. മധുരവും പുളിപ്പും നിറഞ്ഞ ജീവിതത്തിന്റെ പ്രതീകം. ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ബ്യൂട്ടി പാർലർ നടത്തുന്ന മൂന്ന് പെൺകുട്ടികൾ. അതിൽ ഒരാൾ […]