എം-സോണ്‍ റിലീസ് – 1966 ഭാഷ കൊറിയൻ സംവിധാനം Ji-hoon Kim പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 4.6/10 കടലിനുനടുവിൽ സ്ഥിതിചെയ്യുന്ന “സെക്ടർ-7” എന്ന ഓയിൽ റിഗ്ഗിലാണ് കഥനടക്കുന്നത്. ഓയിൽ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അവിടെയുള്ളവർ. അങ്ങനെയിരിക്കെ അവർക്കിടയിലേക്ക് ആഴക്കടലിൽ നിന്നും ഒരു അതിഥിയെത്തുന്നു, കണ്ടാൽത്തന്നെ ഭയം തോന്നുന്ന, നിഗൂഢതകളുള്ള ഒരു ഭീമാകാരനായ ഭീകരജീവി. അവിടുള്ളവരെ അത് വേട്ടയാടുന്നതോടുകൂടി, ആ ജീവിയുടെ നിഗൂഢതകളും ചുരുളഴിയുന്നു. ആവശ്യമായ ആയുധങ്ങളും സഹായങ്ങളുമില്ലാതെ കടലിനാൽ ചുറ്റപ്പെട്ട റിഗ്ഗിനുള്ളിലെ ഒരുപറ്റം ആളുകളുടെ, […]
Battleship / ബാറ്റിൽഷിപ്പ് (2012)
എം-സോണ്‍ റിലീസ് – 1957 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Berg പരിഭാഷ സൈഫുദ്ധീൻ താണിക്കാട്ട് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.8/10 സൈനിക പരിശീലനത്തിന്റെ ഭാഗമായി കടലിലേക്ക് പുറപ്പെടുന്ന നാവിക സേനാ കപ്പലുകൾക്ക്, അപ്രതീക്ഷിതമായി കടലിൽ വെച്ച് ചില ഭൗമേതര ശക്തികളുമായി ഏറ്റുമുട്ടേണ്ടി വരുന്നു. സൈനിക പരിശീലനത്തിനിടെയുള്ള മോക്ക് ഡ്രില്ലുകൾ പ്രതീക്ഷിച്ചെത്തിയ പുതിയ സൈനികർക്ക് അവരുടെ മുഴുവൻ ശക്തിയും പുറത്തെടുത്ത് ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടി വരുന്നു. ആക്ഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവരെ ഒട്ടും നിരാശരാക്കാത്ത മികച്ച ചിത്രം […]
Coma / കോമ (2019)
എം-സോണ്‍ റിലീസ് – 1901 ഭാഷ റഷ്യന്‍ സംവിധാനം Nikita Argunov പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്റസി, സയൻസ് ഫിക്ഷൻ 6.4/10 റഷ്യൻ സിനിമ വരച്ചിട്ട ഒരു മായാലോകം, അതാണ് ആണ് കോമ.നികിത അർഗുനോവ് സംവിധാനം നിർവ്വഹിച്ച ഈ ചിത്രം 2016 ൽ ആണ് ചിത്രീകരണം ആരംഭിച്ചതെങ്കിലും vfx വർക്കുകൾ തീർത്ത് 2019 ൽ ആണ് റിലീസ് ആയത്. ഒരു യുവ ആർക്കിടെക്റ്റിനു ഒരു അപകടം സംഭവിച്ചു കോമയിൽ […]
Venom / വെനം (2018)
എം-സോണ്‍ റിലീസ് – 1885 ഭാഷ ഇംഗ്ലീഷ് സംവിധാനം Ruben Fleischer പരിഭാഷ മാജിത് നാസർ, ജിതിൻ.വി, കൃഷ്ണപ്രസാദ് പി. ഡി. ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയ-ഫി 6.7/10 ഒരുപാട് സൂപ്പർ ഹീറോകളെ പരിചയപ്പെടുത്തിയ മാർവെൽ, 2018ൽ എത്തിയത് വെനം എന്ന സൂപ്പർ വില്ലന്റെ കഥ പറയാനാണ്. അതും, ഒരു സൂപ്പർ ഹീറോ പരിവേഷത്തിലൂടെ. സാഹസികനായ ഒരു റിപ്പോർട്ടറാണ്എഡി ബ്രോക്ക്. സത്യസന്ധമായ വാർത്തകൾക്കായി ഏതറ്റം വരെ പോകാനും മടിക്കാത്തവൻ.എന്നാൽ, അന്യഗ്രഹ ജീവികളായ പാരസൈറ്റുകളെ ഉപയോഗിച്ച് മനുഷ്യരുടെ മേൽ […]
Soldier / സോൾജ്യർ (1998)
എം-സോണ്‍ റിലീസ് – 1844 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson (as Paul Anderson) പരിഭാഷ അരുണ്‍ കുമാര്‍ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.0/10 സോള്‍ജ്യര്‍, 1998-ല്‍ റിലീസ് ചെയ്ത അമേരിക്കന്‍ സയൻസ്-ഫിക്ഷൻ, ആക്ഷൻ ചിത്രമാണ്.ടോഡ്, ഭാവിയിലെ ഒരു സൈനിക കേന്ദ്രത്തിലെ ജനനം മുതല്‍ പരിശീലിക്കപ്പെട്ട ഒരു പട്ടാളക്കാരനാണ്. ടോഡിനെയും കൂട്ടരെയും ജനിതകമായി നിര്‍മിച്ച പുതിയ പട്ടാളക്കാരാല്‍ മാറ്റപ്പെടുന്നു. കാലഹരണപ്പെട്ടെന്നു കണക്കാക്കി ടോഡിനെ ഒരു മാലിന്യ നിക്ഷേപ ഗ്രഹത്തില്‍ ഉപേക്ഷിക്കുന്നു. തുടര്‍ന്നുള്ള കാര്യങ്ങളാണ് ചിത്രം […]
Battle of Memories / ബാറ്റിൽ ഓഫ് മെമ്മറീസ് (2017)
എം-സോണ്‍ റിലീസ് – 1837 ഭാഷ മാൻഡരിൻ സംവിധാനം Leste Chen പരിഭാഷ തൗഫീക്ക് എ ജോണർ ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.5/10 ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ അരങ്ങേറിയില്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ അവയൊക്കെ എന്നെന്നേക്കുമായി മനസ്സിൽ നിന്ന് മായ്ച്ച് സന്തോഷങ്ങളെ വേട്ടയാടുന്ന പ്രതിഭാസത്തിന് ഒരവസാനം കൊണ്ടുവരാൻ സാധിച്ചെങ്കിൽ എന്ന് ആരാണ് ആഗ്രഹിക്കാത്തത്? അതുപോലൊരു കഥാതന്തുവിൽ കൂടി കഥ പറയുകയാണ് 2017ൽ പുറത്തിറങ്ങിയ ചൈനീസ് സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ബാറ്റിൽ ഓഫ് മെമ്മറീസ്. കഥയുടെ പൂർണ്ണമായ ആസ്വാദനത്തിന് […]
Contact / കോണ്ടാക്ട് (1997)
എം-സോണ്‍ റിലീസ് – 1827 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ മുഹമ്മദ് റോഷൻ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.4/10 കാൾ സാഗന്റെ പ്രശസ്ത സയൻസ് ഫിക്ഷൻ നോവലായ കോൺടാക്ടിന്റെ ചലച്ചിത്രാവിഷ്കാരമാണ് 1997 ഇൽ പുറത്തിറങ്ങിയ കോണ്ടാക്ട്. അന്യഗ്രഹജീവികൾക്കായുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന എല്ലി എന്ന ശാസ്ത്രജ്ഞ, ബഹിരാകാശത്ത് നിന്നും ലഭിക്കുന്ന ഒരു സന്ദേശത്തിന്റെ അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുന്നതും ഈ സന്ദേശം ദേശീയസുരക്ഷക്കും മതവിശ്വാസങ്ങൾക്കും ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാക്ക് ടു ദ ഫ്യൂച്ചർ, ഫോറസ്റ്റ് […]
Spider-Man 3 / സ്പൈഡർ-മാൻ 3 (2007)
എംസോൺ റിലീസ് – 1818 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.3/10 സാം റൈമിയുടെ സ്പൈഡർ-മാൻ ട്രിലോജിയിലെ മൂന്നാമത്തെയും അവസാനത്തേയും സിനിമയാണ് സ്പൈഡർ-മാൻ 3. ന്യൂയോർക്കിന്റെ പ്രിയപ്പെട്ട സൂപ്പർഹീറോയായി മാറിയ പീറ്റർ പാർക്കർ എന്ന സ്പൈഡർ-മാൻ, തന്റെ ജീവിതം വളരെ സുഗമമായി നയിച്ചുകൊണ്ടുപോകുകയാണ്. എന്നാലൊരു രാത്രി ഒരു അന്യഗ്രഹ ജീവി ഭൂമിയിലേക്ക് വരുകയും, പീറ്റർ അറിയാതെ അവന്റെകൂടെ കൂടുകയും ചെയ്യുന്നു, ആ കറുത്ത വസ്തു […]