എംസോൺ റിലീസ് – 2990 Black Museum / ബ്ലാക്ക് മ്യൂസിയം ഭാഷ ഇംഗ്ലീഷ് നിർമ്മാണം Zeppotron പരിഭാഷ ഉദയകൃഷ്ണ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.9/10 നിങ്ങളെ ബ്ലാക്ക് മ്യൂസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക വസ്തുക്കള്‍ക്കും ഒരു ഇരുണ്ട ഭൂതകാലമുണ്ട്. Advanced Technology യുടെ വിവിധ സാധ്യതകളിലൂടെ വികസിപ്പിച്ചെടുത്തതാണ് അവയെല്ലാം. അതില്‍ ചിലതൊക്കെ നല്ല ഉദ്ദേശത്തോടെ രൂപപ്പെടുത്തിയതാവാം. പക്ഷേ അതെല്ലാം പിന്നീട് ഒരുപാട് മനുഷ്യരുടെ, അവരുടെ മാനസികനിലയുടെ തകർച്ചയ്ക്ക് കാരണമായി. പല […]
Garuda Gamana Vrishabha Vahana / ഗരുഡ ഗമന ഋഷഭ വാഹനാ (2021)
എംസോൺ റിലീസ് – 2984 ഭാഷ കന്നഡ സംവിധാനം Raj B. Shetty പരിഭാഷ ജുനൈദ് ഒമർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 നേരം ഉച്ചയോട് അടുക്കുന്നു. മീൻ നന്നാക്കിക്കൊണ്ടിരുന്ന ഹരിയുടെ അമ്മ എന്തൊക്കെയോ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നു. ഹരിയോട് അൽപം വെള്ളമെടുത്ത് തന്റെ കൈകളിൽ ഒഴിക്കാൻ പറയുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തീർച്ച. തന്റെ മകനെയും കൂട്ടി തൊട്ടടുത്തുള്ള കൈവരിയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ കിണറ്റിൻ കരയിലേക്ക് അവർ നടന്നടുക്കുകയാണ്. ഇരുട്ടുവീണ കിണറ്റിനുള്ളിലേക്ക് അവർ സൂക്ഷ്മമായി നോക്കി. പിന്നീട് […]
The Walking Dead Season 6 / ദ വാക്കിങ് ഡെഡ് സീസൺ 6 (2015)
എംസോൺ റിലീസ് – 2983 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
The Pyramid / ദി പിരമിഡ് (2014)
എംസോൺ റിലീസ് – 2980 ഭാഷ ഇംഗ്ലീഷ് സംവിധാനം Grégory Levasseur പരിഭാഷ അരുൺ ബി. എസ്, കൊല്ലം. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 4.6/10 ഒരു സംഘം പുരാവസ്തുഗവേഷകർ ഈജിപ്റ്റിലെ മരുഭൂമിക്കടിയിൽ പുതിയൊരു പിരമിഡ് കണ്ടെത്തുന്നു. അന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഒട്ടേറെ സവിശേഷതകളുള്ള ആ പിരമിഡിനുള്ളിൽ പല രഹസ്യങ്ങളും മറഞ്ഞുകിടന്നിരുന്നു. അതെന്താണെന്നറിയാൻ 2014-ൽ പുറത്തിറങ്ങിയ “ദി പിരമിഡ്” എന്ന സൂപ്പര്‍നാച്ചുറൽ ഹൊറർ ചലച്ചിത്രം കാണുക.IMDb റേറ്റിംഗ് നോക്കി ഈ ചിത്രം ഒഴിവാക്കുന്നവർക്ക് നല്ലൊരു സിനിമാ അനുഭവം […]
A Perfect Enemy / എ പെർഫെക്ട് എനിമി (2020)
എംസോൺ റിലീസ് – 2978 ഭാഷ ഇംഗ്ലീഷ് സംവിധാനം Kike Maíllo പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 5.5/10 പേരെടുത്ത ആർക്കിടെക്റ്റാണ് ജെറേമി ആംഗസ്റ്റ്. ജോലിയിലും ജീവിതത്തിലും എല്ലാം “പെർഫെക്റ്റ്” ആയിരിക്കണമെന്ന് ചെറുപ്പം മുതൽ നിർബന്ധമുള്ളയാൾ. ഒരിക്കൽ പാരീസിൽ ഒരു കോൺഫറൻസിൽ പങ്കെടുത്ത ശേഷം വാഴ്സോയിലേക്ക് മടങ്ങാൻ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ജെറേമി. ട്രാഫിക്ക് ജാമിൽ കുടുങ്ങിക്കിടന്നപ്പോൾ, മഴ നനഞ്ഞ ഒരു യുവതി ലിഫ്റ്റ് ചോദിച്ച് കാറിനടുത്തെത്തി. യുവതിയെ കാറിൽ കയറ്റി ജെറേമി […]
The Burning Sea / ദി ബേണിങ് സീ (2021)
എംസോൺ റിലീസ് – 2974 ഭാഷ നോർവീജിയൻ സംവിധാനം John Andreas Andersen പരിഭാഷ വിഷ്ണു പ്രസാദ് എസ്.യു. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.3/10 John Andreas Andersen സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ നോർവീജിയൻ സിനിമയാണ് ‘ദി ബേണിങ് സീ‘ (Nordsjøen).ഒരു ഓയിൽ റിഗ് തകർന്ന് അതിനിടയിൽ പെട്ട തന്റെ കാമുകനെ രക്ഷിക്കാൻ, സബ്മറൈൻ റോബോട്ട് ഓപ്പറേറ്ററായ നായികയും സുഹൃത്തും നടത്തുന്ന ശ്രമങ്ങളും, അവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കാതൽ. മനോഹരമായ […]
The Wicker Man / ദ വിക്കർ മാൻ (1973)
എംസോൺ റിലീസ് – 2968 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robin Hardy പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 ഫോക്ക് ഹൊറർ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ദ വിക്കർ മാൻ.ഡേവിഡ് പിന്നറിൻ്റെ ”റിച്ച്വൽ” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണിത്. സമ്മറൈൽ എന്ന ദ്വീപിൽ നിന്ന് ഒരു കുട്ടിയെ കാണാതായതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തുകയാണ് നീൽ ഹോവി എന്ന പൊലീസ് ഉദ്യോഗസ്ഥൻ. […]
Sorcerer / സോഴ്സറർ (1977)
എംസോൺ റിലീസ് – 2967 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം William Friedkin പരിഭാഷ അജിത് രാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 7.7/10 1953- ൽ ഇറങ്ങിയ ദി വേജസ് ഓഫ് ഫിയർ (1953) എന്ന ചിത്രത്തെ ആസ്പദമാക്കി 1977ൽ നിർമ്മിച്ച അമേരിക്കൻ ചിത്രമാണ് സോഴ്സറർ. തെക്കേ അമേരിക്കയിലെ ഒരു ഉൾനാട്ടിൽ, ഒരു ഓയിൽ കമ്പനി പൊട്ടിത്തെറിക്കുന്നു. ഇത് കെടുത്താനായി സ്ഫോടന വസ്തുവായ നൈട്രോ ഗ്ലിസറിൻ എന്ന രാസവസ്തു അവിടെ […]