എം-സോണ്‍ റിലീസ് – 1765 ഭാഷ ഇംഗ്ലീഷ് സംവിധാനം Dennis Gansel പരിഭാഷ ജിബിൻ കോട്ടുമല, ഇമ്മാനുവൽ ബൈജു, ഷാഫി ചെമ്മാട് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 5.7/10 ഒരു വലിയ ഗുണ്ടാസംഘത്തിൽ അംഗമായിരുന്ന ബിഷപ്പ് അതെല്ലാം വിട്ട് ദൂരെ ഒരിടത്ത് തികച്ചും സമാധാനപരമായൊരു പുതിയ ജീവിതം നയിക്കുന്നു. എന്നാൽ ഭൂതകാലത്തെ മോശം ബന്ധങ്ങൾ ബിഷപ്പിനെ തേടിയെത്തുകയും കളത്തിലിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തളളിക്കളയാനാവാത്ത ഭീഷണിയെ തുടർന്ന് അയാൾ അതിന് തയ്യാറാവുന്നു. ഒന്നാം ഭാഗം പോലെ തന്നെ മികച്ച […]
Ong-Bak: The Thai Warrior / ഓങ്-ബാക്ക്: ദി തായ് വാരിയർ (2003)
എം-സോണ്‍ റിലീസ് – 1755 ഭാഷ തായ് സംവിധാനം Prachya Pinkaew പരിഭാഷ യദുകൃഷ്ണൻ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 നൊങ് പ്രദു ഗ്രാമത്തിലെ ഓങ്-ബാക്ക് എന്ന ബുദ്ധ പ്രതിമയുടെ ശിരസ്സ് മോഷ്ടിക്കപെടുന്നു. അത് തിരികെ എത്തിക്കുവാൻ ആയി റ്റിങ് എന്ന ചെറുപ്പക്കാരൻ ബാങ്കോക്കിലേക് പുറപ്പെടുന്നു. ഗ്രാമത്തിനു പുറത്തെ ജീവിതത്തെ കുറിച്ചു വലിയ അറിവില്ലാത്ത റ്റിങിന് കൈമുതലായി ആകെ ഉള്ളത് തന്റെ സന്യാസി ഗുരുവിൽ നിന്ന് പഠിച്ച മുയ് തായ് എന്ന ആയോധന കലയാണ്. എന്നാൽ […]
Fast & Furious / ഫാസ്റ്റ് & ഫ്യൂരിയസ് (2009)
എം-സോണ്‍ റിലീസ് – 1747 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Lin പരിഭാഷ ഷിയാസ് പരീത് ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 ഫാസ്റ്റ് & ഫ്യൂരിയസ്സ് സീരീസിലെ നാലാമത് ചിത്രമാണിത്.തന്റെ കാമുകി കൊല ചെയ്യപ്പെട്ടതറിഞ്ഞ് ഒളിവു ജീവിതത്തിൽ നിന്ന് ഡെമിനിക് ടോറെറ്റോ തിരികെയെത്തുകയാണ്. തന്റെ കാമുകിയുടെ കൊലപാതകിയെ കണ്ടെത്താൻ വേണ്ടിഅർതുറോ ബ്രാഗ എന്ന മയക്കുമരുന്ന് കടത്തുകാരന്റെ ഗ്യാങ്ങിൽ ചേരുന്ന ഡോം തന്റെ ദൗത്യം എങ്ങനെ പൂർത്തിയാക്കും എന്നതാണ് ഈ ചിത്രം പറയുന്നത്.മുൻ ചിത്രങ്ങളിലേത് പോലെ കാർ ചേസുകളും […]
Torment / ടോർമെന്റ് (2013)
എം-സോണ്‍ റിലീസ് – 1737 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Barker പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 4.7/10 Jordan Barkerന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ Thriller സിനിമയാണ് Torment. അടുത്തിടെ കല്യാണം കഴിഞ്ഞ കോറിയും സാറയും കൊറിയുടെ മകന്റെയൊപ്പം തന്റെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലേക്ക് വരുകയും രാത്രിയിൽ മുഖംമൂടിയിട്ട 3 പേർ കൊറിയുടെ മകനെ കൊണ്ടുപോകാൻ വരുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Reservoir Dogs / റിസർവോയർ ഡോഗ്സ് (1992)
എം-സോണ്‍ റിലീസ് – 1736 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.3/10 ക്വെന്റിൻ ടാരന്റിനോയുടെ ആദ്യകാലചിത്രങ്ങളിലൊന്നായ “റിസർവോയർ ഡോഗ്സ്” ഒരു റോബറിയും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. പതിവ് ടാരന്റിനോ ശൈലിയായ വയലൻസിന്റെയും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരം ഈ ചിത്രത്തിലും പ്രകടമാണ്. ഒരാറംഗ സംഘം ഡയമണ്ട് ജ്വല്ലറി കൊള്ളയടിക്കുമ്പോൾ അപ്രതീക്ഷിതമായി പോലീസ് ആക്രമണമുണ്ടാവുകയും കൂട്ടത്തിലൊരാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. എങ്ങനെയോ രക്ഷപ്പെട്ട് തിരിച്ച് താവളത്തിലെത്തിയ മറ്റുള്ളവർ തങ്ങളുടെ […]
Taking Lives / ടേക്കിങ് ലൈവ്സ് (2004)
എം-സോണ്‍ റിലീസ് – 1734 ഭാഷ ഇംഗ്ലീഷ് സംവിധാനം D.J. Caruso പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 ഒരു FBI ഏജന്റായി ആൻജെലിന ജോളി കേന്ദ്ര കഥാപത്രത്തിലെത്തുന്ന ത്രില്ലെർ ചിത്രമാണ് ‘Taking Lives’. വളരെ നിർണായകമായ ഒരു കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഏജന്റ് സ്കോട്ട് മോണ്ട്റിയലിലേക്ക് എത്തുന്നത്. ആൾക്കാരെ തിരഞ്ഞുപിടിച്ചു കൊലചെയ്തതിനു ശേഷം അവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് ജീവിക്കുന്ന ഒരു സീരിയൽ കില്ലർ നോർത്ത് അമേരിക്കയിലുള്ളതായി അറിയുന്നു. പോലീസായ ഹ്യൂഗോ ലെക്ലെയറിന് […]
Ittefaq / ഇത്തെഫാക് (2017)
എം-സോണ്‍ റിലീസ് – 1727 ഭാഷ ഹിന്ദി സംവിധാനം Abhay Chopra പരിഭാഷ ഗിരീഷ് കുമാർ എൻ. പി. & വിഷ്ണുപ്രിയ ഗിരീഷ് കുമാർ ജോണർ മിസ്റ്ററി, ത്രില്ലർ 7.2/10 ഇന്ത്യൻ വംശജനും ഇപ്പോൾ ബ്രിട്ടീഷ് പൗരനുമായ ഒരു പ്രശസ്ത എഴുത്തുകാരനും യുവതിയായ ഒരു വീട്ടമ്മയും ഇരട്ട കൊലപാതകത്തിൽ മുഖ്യപ്രതികളായി സംശയിക്കപ്പെട്ട് അറസ്റ്റിലാവുന്നു. എഴുത്തുകാരൻ വിക്രം സേഥിയുടെ ഭാര്യ കാതറിൻ സേഥിയും വീട്ടമ്മയായ മായ സിൻഹയുടെ ഭർത്താവ് ശേഖർ സിൻഹയുമാണ് ഒരേ രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെടുന്നത്. […]
Dead Silence / ഡെഡ് സൈലൻസ് (2007)
എം-സോണ്‍ റിലീസ് – 1724 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.2/10 ജെയിംസ് വാനിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് ഡെഡ് സൈലൻസ്. ഒരിക്കൽ അപ്രതീക്ഷിതമായി ജേമിയുടെ വീട്ടിലേക്ക് ഒരു പെട്ടി വരുന്നു. അതിനുശേഷം ജേമിയുടെ ഭാര്യ കൊല്ലപ്പെടുന്നു. എന്നാൽ പോലീസ് അത് ചെയ്തത് ജേമി ആണെന്ന് പറയുന്നു. ഭാര്യയുടെ കൊലപാതകത്തിനുള്ള ഉത്തരങ്ങൾ തേടി ജേമി ആ പെട്ടിയെക്കുറിച്ചും അതിലുണ്ടായിരുന്ന പാവയെക്കുറിച്ചും അറിയാൻ സ്വന്തം […]