എം-സോണ്‍ റിലീസ് – 759 ഭാഷ ഇംഗ്ലീഷ് സംവിധാനം Michelangelo Antonioni പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ, മിസ്റ്ററി 7.6/10 ഇറ്റാലിയൻ സംവിധായകൻ മൈക്കിളാഞ്ചലോ അന്റോനിയോണിയുടെ ഇംഗ്ലീഷിലുള്ള ആദ്യ ചിത്രമാണ് ബ്ലോഅപ്പ്. അർജെന്റിനൻ എഴുത്തുകാരൻ ജൂലിയോ കോർത്തസാറിന്റെ അതേ പേരിലുള്ള ചെറുകഥയാണ് സിനിമയ്ക്കുള്ള പ്രേരണ. 1960 കളിലെ കൗണ്ടർ കൾച്ചർ മൂവ്മെന്റിന്റെ സമയത്തെ ലണ്ടനിലെ സാമൂഹിക ജീവിതത്തെയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. 1967 ലെ കാൻ ഫെസ്റ്റിവലിൽ പാംദ്യോർ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളതാണ് ഈ […]
Elevator to the Gallows / എലവേറ്റര്‍ റ്റു ദി ഗാലോസ് 1958)
എം-സോണ്‍ റിലീസ് – 750ക്ലാസ്സിക് ജൂണ്‍ 2018 – 4 ഭാഷ ഫ്രഞ്ച് സംവിധാനം ലൂയി മാൽ പരിഭാഷ പ്രവീൺ അടൂർ ജോണർ Crime, Drama, Thriller 8.0/10 പഴുതുകളടച്ചു ചെയ്ത ഒരു കൊലപാതകതം, തീർത്തും അപ്രതീക്ഷിതമായ രീതിയിൽ അതിന്റെ ചുരുളഴിയുന്നു. കാമുകി കാമുകന്മാരായ ജൂലിയനും ഫ്ലോറൻസും, ഫ്ലോറൻസിന്റെ ഭർത്താവിനെ കൊല്ലാൻ പദ്ധതിയിടുന്നു. വിജയകരമായി ഇത് പൂർത്തിയാക്കി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ജൂലിയന്‍ കഴിഞ്ഞു. എന്നാൽ ഇതിന് ശേഷം ഒരു ലിഫ്റ്റിൽ കുടുങ്ങുന്നതോടെ മുഴുവൻ കഥയും മാറി മറിയുന്നു. തികച്ചും […]
Get Out / ഗെറ്റൗട്ട് (2017)
എംസോൺ റിലീസ് – 745 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.7/10 ജോര്ഡന് പീല്‍ സംവിധാനം ചെയ്ത്, 2017 ല്‍ പുറത്തിറങ്ങിയ ഒരു ഹൊറര്‍ സിനിമയാണ് ഗെറ്റൗട്ട്. റോസ് എന്നൊരു വൈറ്റ് ഗേള്ഫ്രണ്ടുള്ള ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവാണ് ക്രിസ് വാഷിങ്ങ്ടണ്‍. തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നതിനായി ക്രിസ്സിനെ റോസ് അവളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുന്നതും അവരുടെ അങ്ങോട്ടേക്കുള്ള യാത്രയും കാണിച്ചാണ് സിനിമ തുടങ്ങുന്നത്. താന്‍ കറുത്ത വര്‍ഗ്ഗക്കാരനായതുകൊണ്ട് റോസിന്റെ കുടുംബം […]
Forgotten / ഫൊര്‍ഗോട്ടണ്‍ (2017)
എം-സോണ്‍ റിലീസ് – 743 ഭാഷ കൊറിയന്‍ സംവിധാനം ജാങ് ഹാങ്- ജുന് പരിഭാഷ അരുൺ അശോകൻ ജോണർ Mystery, Thriller 7.4/10 “എന്റെ ജ്യേഷ്ഠനെയാണ് അവർ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ബ്ലാക്ക്മെയിൽ ചെയ്തു ഞങ്ങളുടെ പക്കൽ നിന്നും പണം വാങ്ങാനായുള്ള ഫോൺ കോളിനായി ഒരുപാട് നാൾ കാത്തിരുന്നു. ഫലമുണ്ടായില്ല. ദിവസങ്ങൾക്കു ശേഷം ജ്യേഷ്ഠൻ തിരിച്ചെത്തി. അടക്കാനാവാത്ത സന്തോഷം തോന്നി. പക്ഷെ തിരിച്ചെത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയകരമായി എന്തോ ഉള്ളത് പോലെ.. ഒരുപാട് ചോദ്യങ്ങൾ എന്റെ ചുറ്റും ഉയരുന്നു..” […]
In the Fade / ഇന്‍ ദി ഫേഡ് (2017)
എം-സോണ്‍ റിലീസ് – 730 ഭാഷ ജര്‍മന്‍ സംവിധാനം ഫത്തിഹ് അക്കിൻ പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ Crime, Drama, Thriller 7.1/10 ക്രിമിനൽ പശ്ചാത്തലമുള്ള കുർദിഷ് വംശജനായ നൂർ ജയിലിൽ വെച്ചാണ് കട്ടജയെ വിവാഹം കഴിക്കുന്നത്.ശേഷം മാനസാന്തരപ്പെട്ട് പുതിയ മനുഷ്യനായി മാറിയ അയാൾ കുഞ്ഞുപിറന്നതോടെ വളരെ സന്തോഷത്തിലായി.പക്ഷെ ബോംബ് ബ്ലാസ്റ്റിൽപ്പെട്ട കുടുംബത്തെ നഷ്ടമായ കട്ടജക്ക് നിയമവും അർഹതപ്പെട്ട നീതി നൽകിയില്ല.നിയോ നാസി ഗ്രൂപ്പിനെതിരെ പ്രതികാരത്തിന് അവർ തയ്യാറെടുക്കുന്നതോടെ സിനിമയുടെ അന്തരീക്ഷവും മുറുകുന്നു അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Tunnel / ദ ടണല്‍ (2011)
എം-സോണ്‍ റിലീസ് – 726 ഭാഷ ഇംഗ്ലീഷ് സംവിധാനം കാർലോ ലെഡസ്മ പരിഭാഷ Sarath Menon, Bibin Zeus, Thanzeer Souja Salim ജോണർ Horror, Mystery, Thriller 5.9/10 കാർലോ ലെഡസ്മ സംവിധാനം ചെയ്ത മികച്ച ഒരു ഹൊറർ ത്രില്ലറാണു , “ദ ടണൽ”. സിഡ്നി നഗരത്തിലെ കുടി വെള്ള ക്ഷാമം പരിഹരിക്കാനായി ഭൂഗർഭ തുരങ്കങ്ങളിൽ ജലം പുനരുത്പാദിക്കാൻ സർക്കാർ തീരുമാനിക്കുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ കോടികൾ മുടക്കിയ ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയും ജനങ്ങളോട് വിശദീകരണം നൽകാൻ മടിക്കുകയും […]
The Transporter 2 / ദ ട്രാന്സ്പോര്ട്ടര് 2 (2005)
എം-സോണ്‍ റിലീസ് – 724 ഭാഷ ഇംഗ്ലീഷ് സംവിധാനം ലൂയിസ് ലെട്ടെരിയര് പരിഭാഷ ശ്രീജിത്ത് ചന്ദ്രൻ ജോണർ Action, Thriller 6.3/10 മുൻസൈനികനായിരുന്ന ഫ്രാങ്ക് മാർട്ടിൻ, പ്രസിദ്ധ നയതന്ത്രജ്ഞനായ ജെഫേഴ്സൻ ബില്ലിങ്സിന്റെ മകൻ ജാക്കിന്റെ ഡ്രൈവറും അംഗരക്ഷകനുമായി ജോലി ചെയ്യുകയാണ്. ജെഫേഴ്സൻ ബില്ലിങ്സിന്റെ പല നയങ്ങളും മയക്കുമരുന്ന് മാഫിയയുമായി ശത്രുതയുണ്ടാക്കുന്നവയായിരുന്നു. ഒരുനാൾ മയക്കുമരുന്ന് മാഫിയ ജാക്കിനെ തട്ടിക്കൊണ്ടുപോവുന്നു. ആ കുറ്റം ഫ്രാങ്കിനുമേൽ ആരോപിക്കപ്പെടുന്നു. ജാക്കിനുമേൽ അതിമാരകമായ വൈറസ് കുത്തിവെക്കുകയും അതുവഴി ജെഫേഴ്സൻ ബില്ലിങ്സിനെയും മറ്റുള്ളവരെയും വകവരുത്തുകയുമാണ് മാഫിയസംഘത്തിന്റെ ലക്ഷ്യം. […]
Yojimbo / യോജിംബോ (1961)
എം-സോണ്‍ റിലീസ് – 716 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 1 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Action, Drama, Thriller 8.2/10 അകിര കുറോസാവ സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ചിത്രമാണ് യോജിംബോ . ഇതിൽ തോഷിറോ മിഫ്യൂണെ ഒരു യജമാനനില്ലാത്ത പോരാളിയായാണ് (റോണിൻ) അഭിനയിക്കുന്നത്. പരസ്പരം മത്സരിക്കുന്ന രണ്ട് കുറ്റവാളി നേതാക്കൾ ഒരു പട്ടണം നിയന്ത്രിക്കാനായി മത്സരിക്കുന്നതിനിടയിലേയ്ക്കാൺ ഇദ്ദേഹം വന്നുചേരുന്നത്. രണ്ട് നേതാക്കളും ഈ റോണിനെ തങ്ങളുടെ അംഗരക്ഷകനായി നിയോഗിക്കാൻ […]