എം-സോണ്‍ റിലീസ് – 261 ഭാഷ ഇംഗ്ലീഷ് സംവിധാനം Stanley Kramer പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 8.2/10 രണ്ടാം ലോകയുദ്ധം കഴിഞ്ഞു മൂന്നു വര്‍ഷമായി. പ്രധാന നാസി കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്നു. ന്യൂറംബര്‍ഗ് വിചാരണകളില്‍ മൂന്നാമാത്തേതായ ‘ജഡ്ജിമാരുടെ വിചാരണ’ അമേരിക്കന്‍ മേധാവിത്തത്തില്‍ നടക്കുന്നു. റിട്ടയര്‍ ചെയ്ത ജഡ്ജ് ഹേയ് വുഡിന്റെ നേതൃത്വത്തില്‍ ഉത്തരവാദപ്പെട്ടവര്‍ എല്ലാം ചരിത്രത്തിന്റെയും അധികാര പ്രയോഗത്തിന്റെയും സമസ്യകളെ നേരിടുന്നു, എന്നാല്‍ ആരൊക്കെയാണ് ബന്ധപ്പെട്ടവര്‍? പ്രതിക്കൂട്ടില്‍ നില്ക്കുന്നവര് മാത്രമോ? ഏകാധിപത്യത്തിന്റെ സ്ഥൂലപ്രതീകങ്ങള്ക്കപ്പുറം […]
Ivan’s Childhood / ഐവാൻസ് ചൈൽഡ്ഹുഡ് (1962)
എം-സോണ്‍ റിലീസ് – 260 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, വാർ 8.1/10 വ്ലാദിമിർ ബോഗോമൊളോവ് 1957 -ൽ എഴുതിയ കഥാപുസ്തകമാണ് തർക്കോവ്സ്കിയുടെ ‘ഐവാൻസ് ചൈൽഡ്ഹുഡ്‘ എന്ന ചലച്ചിത്രത്തിനടിസ്ഥാനം. സിനിമ പുറത്തിറങ്ങിയത് 1962-ൽ. ബോഗോമൊളോവ് കുട്ടിയുടെ കാഴ്ചപ്പാടിലൂടെ യുദ്ധത്തെ അവതരിപ്പിച്ചു, അതേ സമയം തർക്കോവ്സ്കി സിനിമയിൽ കാഴ്ചപ്പാട് കുട്ടിയിൽനിന്നു മാറ്റി, കുട്ടിയിലേക്ക് നോക്കാൻ മറ്റു കഥാപാത്രങ്ങളെ കൂട്ടു പിടിച്ചു. നോവലിന് മുഖവുര എഴുതിയ യൂറി യാക്കോവ്ലേവ്, യുദ്ധ രംഗത്തെ കുട്ടികളുടെ […]
The Round Up / ദ റൗണ്ടപ്പ് (1966)
എം-സോണ്‍ റിലീസ് – 257 ഭാഷ ഹംഗേറിയൻ സംവിധാനം Miklós Jancsó പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.7/10 1966 ലെ കാൻ ഫെസ്റ്റിവലിൽ ആദ്യം പ്രദർശിപ്പിച്ച ഈ ചിത്രം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വിഖ്യത ചലച്ചിത്രകാരൻ സ്ലോതൻ ഫാബ്രി ഹംഗറിയിലെ എക്കാലത്തെയും മികച്ച ചിത്രം എന്ന് ഇതിനെ വിശേഷിപ്പിച്ചു. ലോകത്തെ ഏറ്റവും മഹത്തായ 100 ചിത്രങ്ങളിൽ ഡറക് മാൽകം ഇതിനെ ഉൾപ്പെടുത്തുന്നു. 2015 ലെ കാൻ മേളയിൽ ക്ലാസിക്ക് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ഇത് […]
The Search / ദ സെര്‍ച്ച് (2014)
എം-സോണ്‍ റിലീസ് – 233 ഭാഷ ഫ്രഞ്ച് സംവിധാനം Michel Hazanavicius പരിഭാഷ ജയേഷ് കെ ജോണർ ഡ്രാമ, വാർ 6.8/10 യുദ്ധം തകര്‍ത്ത ചെച്ന്യയുടെ കഥ ഒന്‍പത് വയസുകാരനായ ഹദ്ജിയുടെയും പത്തൊന്‍പത് വയസുകാരനായ കൊയിലയുടെയും ജീവിതത്തിലൂടെ പറയുകയാണ് ദി സേര്‍ച്ച്. 1999 ല്‍ റഷ്യന്‍ സൈന്യം ചെച്ന്യയെ ആക്രമിച്ചപ്പോഴാണ് ഹദ്ജിക്ക് തന്റെ മാതാപിതാക്കളെ നഷ്ടമാകുന്നത്. ഗ്രാമപ്രദേശങ്ങളിലൂടെ അലയുകയായിരുന്ന അവനെ അമേരിക്കയില്‍ നിന്നുള്ള റെഡ് ക്രോസ് പ്രവര്‍ത്തക കണ്ടെത്തുന്നു. അവരോട് സംസാിക്കാത്തതിനെ ത്തുടര്‍ന്ന് ഹദജിയെ കരോള്‍ എന്ന […]
Timbuktu / തിംബുക്തു (2014)
എം-സോണ്‍ റിലീസ് – 222 ഭാഷ അറബിക് , ഫ്രഞ്ച് സംവിധാനം Abderrahmane Sissako പരിഭാഷ പ്രേമ ചന്ദ്രൻ. പി ജോണർ ഡ്രാമ, വാർ 7.1/10 പ്രാക്തനമായ ഇസ്ലാമിക സാംസ്കാരിക മഹിമയ്ക്ക് പുകൾപെറ്റ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ ഉൾപ്പെട്ട തിംബുക്തു പ്രദേശം ഇസ്ലാമിക തീവ്രവാദികളുടെ ഹിംസാത്മകവും സങ്കുചിതവുമായ അധികാര പരീക്ഷണങ്ങൾക്ക് വേദിയായി. ഏപ്രിൽ 2012ൽ അൻസാറുദ്ദീൻ എന്നു പേരുള്ള തീവ്രവാദി വിഭാഗം ശരീഅത്ത് ഭരണം തിംബുക്തുവിൽ നടപ്പാക്കാൻ തുടങ്ങി. ഹ്രസ്വമെങ്കിലും നിഷ്ഠുരമായിരുന്ന തിംബുക്തുവിലെ ഇസ്ലാമിസ്റ്റ് ഭരണത്തിന്റെ ഹിംസാത്മകത […]
Address Unknown / അഡ്രസ് അണ്‍നോണ്‍ (2001)
എം-സോണ്‍ റിലീസ് – 211 കിം കി-ഡുക് ഫെസ്റ്റ് – 06 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വിഷ്ണു വാസുദേവ് സുകന്യ ജോണർ ഡ്രാമ, വാർ 7.2/10 കൊറിയ രണ്ടായി പിളര്‍ന്ന് നോര്‍ത്ത് കൊറിയയും സൌത്ത് കൊറിയയും ആയതിന് ശേഷമുള്ള സൌത്ത് കൊറിയയുടെ മുഖമാണ് അഡ്രസ്സ് അണ്‍നോണ്‍. ആ കാലഘട്ടത്തില്‍ കൊറിയയില്‍ ഉണ്ടായിരുന്ന യു.എസ്സ് ആര്‍മി, യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്, കൊറിയക്കാരിക്ക് അമേരിക്കന്‍ പട്ടാളക്കരനില് ഉണ്ടായ സങ്കരവര്ഗി, അമേരിക്കയിലേക്ക് തിരികെ പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്ന […]
Corn Island / കോൺ ഐലൻഡ് (2014)
എം-സോണ്‍ റിലീസ് – 196 ഭാഷ ജോർജിയൻ സംവിധാനം George Ovashvili പരിഭാഷ ഷാജി ജോസഫ് ജോണർ ഡ്രാമ, വാർ. 7.6/10 പരായം നന്നായി ബാധിച്ച ഒരു മുത്തശ്ശൻ കഥാപാത്രവും, യൗവനത്തിലേക്ക് കടന്ന അയാളുടെ പേരകുട്ടിയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ രണ്ട് കഥാപാത്രങ്ങളിലും അധിഷ്ഠിതമായി നിൽക്കുന്നതാണ് ഈ ചിത്രം, ഇവരുടെ രീതികളിലും, ചെയ്തികളിലും, സംഭാഷണങ്ങളിൽ കൂടിയുമാണ് ചിത്രം പുരോഗമിക്കുന്നത്. ഇതിൽ വൃദ്ധൻ കഥാപാത്രം ഒരു കർഷകൻ ആണ്, വളരെ പ്രാകൃതമായ ഒരു രീതിയാണ് അയാൾ […]
The Tin Drum / ദി ടിൻ ഡ്രം (1979)
എം-സോണ്‍ റിലീസ് – 162 ഭാഷ ജർമ്മൻ സംവിധാനം Volker Schlöndorff പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7.5/10 ഗുന്തർ ഗ്രാസ് എന്ന പ്രസിദ്ധനായ ജര്‍മ്മന്‍ നോവലിസ്റ്റ് എഴുതിയ ദി ടിന് ഡ്രം എന്ന നോവലിനെ ആസ്പദമാക്കി വോള്‍കര്‍ സ്കോന്ഡഫ് സംവിധാനം ചെയ്ത ചിത്രമാണ് ദി ടിന് ഡ്രം. രണ്ടാം ലോകയുദ്ധം പ്രമേയമാക്കി എഴുതിയ നാസി വിരുദ്ധകൃതിയാണ് നോവല്‍. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ […]