എം-സോണ്‍ റിലീസ് – 759 ഭാഷ ഇംഗ്ലീഷ് സംവിധാനം Michelangelo Antonioni പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ, മിസ്റ്ററി 7.6/10 ഇറ്റാലിയൻ സംവിധായകൻ മൈക്കിളാഞ്ചലോ അന്റോനിയോണിയുടെ ഇംഗ്ലീഷിലുള്ള ആദ്യ ചിത്രമാണ് ബ്ലോഅപ്പ്. അർജെന്റിനൻ എഴുത്തുകാരൻ ജൂലിയോ കോർത്തസാറിന്റെ അതേ പേരിലുള്ള ചെറുകഥയാണ് സിനിമയ്ക്കുള്ള പ്രേരണ. 1960 കളിലെ കൗണ്ടർ കൾച്ചർ മൂവ്മെന്റിന്റെ സമയത്തെ ലണ്ടനിലെ സാമൂഹിക ജീവിതത്തെയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. 1967 ലെ കാൻ ഫെസ്റ്റിവലിൽ പാംദ്യോർ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളതാണ് ഈ […]
The Sound of Music / ദി സൗണ്ട് ഓഫ് മ്യൂസിക് (1965)
എം-സോണ്‍ റിലീസ് – 757 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Wise പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ, ബയോഗ്രഫി 8.0/10 ലോകത്തിലെ മികച്ച മ്യൂസിക്കൽ ചിത്രങ്ങളുടെ പട്ടികയിൽ എന്നും മുൻനിരയിൽ ഉണ്ട് സൗണ്ട് ഓഫ് മ്യൂസിക്. സാധാരണസംഭാഷങ്ങളിൽ പോലും സപ്ത സ്വരങ്ങൾ നിറഞ്ഞ ചിത്രം. കന്യാസ്ത്രീയായകൻ മഠത്തിൽ ചേർന്ന മരിയ, മദർ സുപ്പീരിയറിന്റെ നിർദ്ദേശപ്രകാരം ക്യാപ്റ്റൻ വോൺ ട്രാപ്പിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ഏഴ് കുട്ടികളുടെ ടീച്ചർ ആയി പോകുന്നു. ആ വീട്ടിൽ സംഗീതം നിറച്ച മരിയ […]
Casablanca / കാസാബ്ലാങ്ക (1942)
എം-സോണ്‍ റിലീസ് – 755 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Curtiz പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ്, വാർ 8.5/10 മികച്ച ചിത്രം, സംവിധായകന്, തിരക്കഥ എന്നിവയ്ക്ക് ഓസ്കാര്‍ ലഭിച്ച മനോഹരമായ ചിത്രം. മൈക്കര്‍ കേര്‍ട്ടിസ് സംവിധാനം ചെയ്ത ഈ ചിത്രം മനോഹരമായ ഒരു പ്രണയകഥ പറയുന്നു, രണ്ടാം ലോക മഹായുദ്ധകാലത്ത് കാസബ്ലങ്ക എന്ന അഭയാര്‍ത്ഥി നഗരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ സിനിമ. “എവരിബഡി കംസ് ടൂ റിക്ക്” എന്ന പ്രസിദ്ധീകരിക്കാത്ത നാടകത്തെ അടിസ്ഥാനപെടുത്തി എടുത്തതാണ്. […]
The Ballad of Narayama / ദി ബല്ലാഡ് ഓഫ് നരയാമ (1983)
എം-സോണ്‍ റിലീസ് – 751 ഭാഷ ജാപ്പനീസ് സംവിധാനം Shôhei Imamura പരിഭാഷ രാജൻ കെ.കെ നര്‍ക്കിലക്കാട് ജോണർ ഡ്രാമ 7.9/10 രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന 19-ാം നൂറ്റാണ്ടിലെ ഉത്തര ജപ്പാന് ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധ ജനങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റാനായി പഴയ തലമുറയിലുള്ളവര്‍ നടപ്പാക്കി വന്നിരുന്ന ഒരാചാരം- അവര്‍ ഗ്രാമം വിട്ടു ദൈവങ്ങള്‍ കുടികൊള്ളുന്ന നരയാമ പര്‍വതത്തിനു മുകളില്‍ കയറി സ്വയം മരണം വരിക്കുക. ‘ ‘ഒബസുതേയമ’ എന്ന പേരിലാണ് ഈ ആചാരം […]
Lolita / ലോലിത (1962)
എം-സോണ്‍ റിലീസ് – 748 ക്ലാസ്സിക് ജൂണ്‍ 2018 – 2 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.6/10 വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ലോലിത റഷ്യൻ സാഹിത്യകാരനായ വ്ലാഡിമിർ നബക്കോഫിന്റെ കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രം 1962 ലാണ് പുറത്തിറങ്ങിയത്. ഹംബർട്ട് എന്ന കോളേജ് അദ്ധ്യാപകന് ലോലിതയെന്ന കൗമാരക്കാരിയോട് തോന്നുന്ന ഭ്രാന്തമായ പ്രണയവും അടങ്ങാത്ത അഭിനിവേശവും […]
One Flew Over the Cuckoo’s Nest / വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് (1975)
എം-സോണ്‍ റിലീസ് – 747 ക്ലാസ്സിക് ജൂണ്‍ 2018 – 1 ഭാഷ ഇംഗ്ലീഷ് സംവിധാനം Milos Forman പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 8.7/10 താളവട്ടം മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ചിത്രമാണ്. ആ സിനിമ ചെയ്യാൻ പ്രിയദർശന് പ്രചോദനമായത് മിലോസ് ഫോർമാന്റെ സംവിധാനത്തിൽ 1975ൽ പുറത്തിറങ്ങിയ വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ആയിരുന്നു. ഓസ്കർ ചരിത്രത്തിൽ പ്രധാന അഞ്ചു പുരസ്കാരങ്ങളും സ്വന്തമാക്കിയ അപൂർവം സിനിമകളിൽ ഒന്നാണ് വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് […]
The Magdalene Sisters / ദി മഗ്ദലൈന്‍ സിസ്റ്റേഴ്സ് (2002)
എം-സോണ്‍ റിലീസ് – 746 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Mullan പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ Drama 7.7/10 കത്തോലിക്കാ സഭ അയര്‍ലണ്ടിലെമ്പാടും നടത്തിപ്പോന്നിരുന്ന മഗ്ദലൈന്‍ ലോണ്ട്രി അഥവാ മഗ്ദലൈന്‍ അസൈലം പശ്ചാത്തലമാക്കിയ ചലച്ചിത്രം. അറുപതുകള്‍ വരെ അയര്‍ലണ്ടിലെമ്പാടും മുഖ്യമായും കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തതെപ്പെട്ടിരുന്ന സ്ഥാപനങ്ങളാണ് മഗ്ദലൈന്‍ ലോണ്ട്രികള്. സമൂഹം വഴിപിഴച്ചവര്‍(Fallen Sisters) എന്ന് വിധിച്ച പെണ്‍കുട്ടികളെ സന്മാര്ഗം പഠിപ്പിക്കുന്നയിടങ്ങളായി പറയപ്പെട്ടിരുന്ന ഇവയ്ക്കുള്ളില്‍ യഥാര്തത്തില് നടന്നിരുന്നത് അടിമപ്പണിയായിരുന്നു, പ്രധാനമായും തുണിയലക്ക് സംബന്ധമായ ജോലികള്‍. നരകതുല്യമായ […]
Get Out / ഗെറ്റൗട്ട് (2017)
എംസോൺ റിലീസ് – 745 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.7/10 ജോര്ഡന് പീല്‍ സംവിധാനം ചെയ്ത്, 2017 ല്‍ പുറത്തിറങ്ങിയ ഒരു ഹൊറര്‍ സിനിമയാണ് ഗെറ്റൗട്ട്. റോസ് എന്നൊരു വൈറ്റ് ഗേള്ഫ്രണ്ടുള്ള ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവാണ് ക്രിസ് വാഷിങ്ങ്ടണ്‍. തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നതിനായി ക്രിസ്സിനെ റോസ് അവളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുന്നതും അവരുടെ അങ്ങോട്ടേക്കുള്ള യാത്രയും കാണിച്ചാണ് സിനിമ തുടങ്ങുന്നത്. താന്‍ കറുത്ത വര്‍ഗ്ഗക്കാരനായതുകൊണ്ട് റോസിന്റെ കുടുംബം […]