എംസോൺ റിലീസ് – 226 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 8.8/10 കുറഞ്ഞ ഐക്യു ഉള്ളതും എന്നാൽ നന്മ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയുമായ ഒരു മനുഷ്യൻ്റെ അസാധാരണ ജീവിതത്തെ പിന്തുടരുന്ന ഇമ്പമാർന്ന ഒരു സിനിമയാണ് ഫോറസ്റ്റ് ഗമ്പ്. സവാന്നയിലുള്ള ഒരു ബസ് സ്റ്റോപ്പിലെ ബെഞ്ചിലിരുന്ന്, 1950 മുതൽ 1980 വരെ അമേരിക്കയിൽ നടന്ന സുപ്രധാന ചരിത്ര നിമിഷങ്ങളിലൂടെ തന്റെ ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ജീവിതഗാഥ, […]
Voyager / വൊയേജര്‍ (1991)
എം-സോണ്‍ റിലീസ് – 225 ഭാഷ ഇംഗ്ലീഷ് സംവിധാനം Volker Schlöndorff പരിഭാഷ ഹാരിസ് അലി ജോണർ ഡ്രാമ, റൊമാൻസ് 6.7/10 വാൾട്ടർ ഫേബർ. യുനെസ്കോയുടെ പല പ്രൊജക്റ്റുകളുമായി പല രാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കുള്ള എഞ്ചിനിയർ. സാങ്കേതികവിദ്യയുടെ കഴിവിൽ അടിയുറച്ചു വിശ്വസിക്കുന്ന യുക്തിവാദി. ഓരോ ചുവടിലും അത്മവിശ്വാസം പ്രസരിപ്പിക്കുന്ന ശക്തമായ വ്യക്തിത്വത്തിനുടമ. ഏകാകി. ശാസ്ത്രനിയമങ്ങൾ കൊണ്ട് വിശദീകരിക്കാനാവാത്തതായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന ധിഷണാശാലി. അദ്ദേഹത്തിന്റെ കഥയാണിത്. യാദൃശ്ചികത എന്ന് സാധാരണക്കാർ വിളിക്കുന്നതിനെ സംഭാവ്യതാനിയമം കൊണ്ട് ശാസ്ത്രീയമായി അദ്ദേഹം […]
Once Upon A Time in the West / വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ ദി വെസ്റ്റ് (1968)
എം-സോണ്‍ റിലീസ് – 221 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ ശ്രീധർ ജോണർ വെസ്റ്റേൺ 8.5/10 കൗബോയി സിനിമകളുടെ മാസ്റ്ററായ സെര്‍ജിയോ ലിയോണിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദി വെസ്റ്റ്. ഉള്‍നാടന്‍ റെയില്‍ ഗതാഗതം എത്തിക്കൊണ്ടിരിക്കുന്ന വെസ്റ്റേന്‍ അമേരിക്കയിലെ ന്യൂ ഓര്‍ലാന്‍സ് ടൗന്‍ ആണ് കഥയുടെ പ്ലോട്ട്. ആര്‍ക്കും വേണ്ടാതെ കിടന്ന തരിശുഭൂമി മുഴുവന്‍ ബ്രെറ്റ് മക്ബൈന് എന്നയാളുടെ സ്വന്തമായിരുന്നു. ലോക്കോമോട്ടീവ് എഞ്ചിന് ട്രെയിനുകള്‍ക്ക് മരുഭൂമിയില്‍ […]
For a Few Dollars More / ഫോർ എ ഫ്യൂ ഡോളർസ് മോർ (1965)
എം-സോണ്‍ റിലീസ് – 220 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ നിദർഷ് രാജ്, ശ്രീധർ ജോണർ വെസ്റ്റേൺ 8.3/10 സെർജിയോ ലിയോൺ സംവിധാനം ചെയ്ത ലോകപ്രശസ്ത വെസ്റ്റേൺ കൗബോയ്യ് സിനിമകളാണ് ഡോളേഴ്സ് തൃകത്തിൽ ഉള്ളത്. ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന നടനെ സിനിമാ ലോകത്തിനു പരിചിതനാക്കിയത് ഈ ചലച്ചിത്ര പരമ്പരയാണ്. ഡോളേഴ്സ് തൃകത്തിലെ രണ്ടാമത്തെ സിനിമയാണ് 1965 ൽ പുറത്തിറങ്ങിയ ഫോർ എ ഫ്യൂ ഡോളർസ് മോർ. എല്‍ ഇഡിയോ എന്ന കൊള്ളക്കാരനെ തേടിയുള്ള ലീ […]
A Fistful of Dollars / എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളർസ് (1964)
എം-സോണ്‍ റിലീസ് – 219 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ നിദർഷ് രാജ് ജോണർ ഡ്രാമ, വെസ്റ്റേൺ 8/10 സെർജിയോ ലിയോൺ സംവിധാനം ചെയ്ത ലോകപ്രശസ്ത വെസ്റ്റേൺ കൗബോയ്യ് സിനിമകളാണ് ഡോളേഴ്സ് തൃകത്തിൽ ഉള്ളത്. ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന നടനെ സിനിമാ ലോകത്തിനു പരിചിതനാക്കിയത് ഈ ചലച്ചിത്ര പരമ്പരയാണ്. ഡോളേഴ്സ് പൈതൃകത്തിലെ ആദ്യ സിനിമ. 1966ൽ പുറത്തിറങ്ങി. ക്ലിന്റ് ഈസ്റ്റ്വുഡിന്റെ പേരില്ലാ കഥാപാത്രം ലോക സിനിമയിലെ തരംഗമായി മാറി, ഈ സിനിമയുടെ പ്രശസ്തി വഴി. […]
Indiana Jones and the Kingdom of the Crystal Skull / ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ (2008)
എംസോൺ റിലീസ് – 217 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 6.2/10 ഇൻഡിയാന ജോൺസ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984), ലാസ്റ്റ് ക്രൂസേഡ് (1989)] നാലാമത്തെ പതിപ്പാണ് 2008-ൽ പുറത്തിറങ്ങിയ ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ. നീണ്ട 19 വർഷങ്ങൾക്ക് ശേഷം സ്റ്റീവൻ സ്പീൽബർഗും, ജോർജ് ലൂക്കാസും ഹാരിസൺ ഫോഡും […]
Indiana Jones and the Last Crusade / ഇൻഡിയാന ജോൺസ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ് (1989)
എംസോൺ റിലീസ് – 216 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 8.2/10 ഇൻഡിയാന ജോണ്‍സ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984)] മൂന്നാമത്തെ പതിപ്പായി 1989-ൽ പുറത്തിറങ്ങിയ സിനിമയാണ് ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ്. ഒരുനാൾ അമേരിക്കൻ വ്യവസായിയായ വാൾട്ടർ ഡോനവൻ, അമർത്യത നൽകുമെന്ന് പറയപ്പെടുന്ന യേശുക്രിസ്തു അന്ത്യ അത്താഴ വേളയിൽ […]
Indiana Jones and the Temple of Doom / ഇൻഡിയാന ജോൺസ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം (1984)
എംസോൺ റിലീസ് – 215 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 7.5/10 “റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്കിന്റെ” വിജയത്തെത്തുടർന്ന് 1984-ൽ പുറത്തിറങ്ങിയ പ്രീക്വൽ ഭാഗമാണ് “ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം” ആദ്യ ചിത്രത്തിലെ സംഭവങ്ങൾക്ക് ഒരു വർഷം മുമ്പ് 1935-ലാണ് കഥ നടക്കുന്നത്. ഇത്തവണ ഡോക്ടർ ഇൻഡിയാന ജോൺസിന്റെ സാഹസികതകൾ ഇന്ത്യയിലാണ് അരങ്ങേറുന്നത്. ഒരു വിമാനപകടത്തിൽ നിന്ന് […]