എം-സോണ്‍ റിലീസ് – 510 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം പാർക്ക് ചാൻ വൂക്ക് പരിഭാഷ കൃഷ്ണപ്രസാദ് എം വി, അരുണ്‍ ജോര്‍ജ്, യൂസഫ് എം എം ജോണർ ഡ്രാമ, റൊമാന്‍സ്, ത്രില്ലര്‍ 8.1/10 1930 കളിലെ ജപ്പാൻ അധീനതയിലുള്ള കൊറിയയുടെ പശ്ച്ചാത്തലത്തിൽ പാർക്ക് – ചാൻ വൂക്ക് ഒരുക്കിയ കൊറിയൻ ഇറോട്ടിക്ക് സൈക്കളോജിക്കൽ ത്രില്ലർ ചലച്ചിത്രം. 2016 ൽ റിലീസ് ആയ ഈ ചിത്രത്തിന് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിരുന്നു. […]
Tokyo Story / ടോക്യൊ സ്റ്റോറി (1953)
എം-സോണ്‍ റിലീസ് – 496 ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ ആർ. മുരളീധരൻ ജോണർ ഡ്രാമ 8.2/10 ലോകസിനിമയിലെ സവിശേഷസാന്നിദ്ധ്യമായ ജാപ്പനീസ് ചലച്ചിത്രകാരനാണ് യാസുജിറൊ ഒസു. 1903ല്‍ ജനിച്ച ഒസു, നിശബ്ദസിനിമകളുടെ കാലത്തു തന്നെ തന്റെ ചലച്ചിത്രജീവിതം ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകയുദ്ധാനന്തരമാണ് ഒസുവിന്റെ മാസ്റ്റര്‍പീസുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളെല്ലാം പുറത്തിറങ്ങിയത്. വിവാഹവും കുടുംബജീവിതവും, തലമുറകള്‍ക്കിടയിലെ ബന്ധങ്ങള്‍ തുടങ്ങിയവയാണ് ഒസുചിത്രങ്ങളുടെ കേന്ദ്രസ്ഥാനത്തുവരുന്ന പ്രമേയങ്ങള്‍. ജീവിതത്തില്‍ നാമെല്ലാവരും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങള്‍, ജനനമരണങ്ങുടെ ചാക്രികവ്യവസ്ഥ, കുട്ടിയില്‍ നിന്ന് […]
Death by Hanging / ഡെത്ത് ബൈ ഹാംഗിങ്ങ് (1968)
എം-സോണ്‍ റിലീസ് – 492 ഭാഷ ജാപ്പനീസ് സംവിധാനം Nagisa Ôshima പരിഭാഷ കെ. പി രവീന്ദ്രൻ ജോണർ കോമഡി, ക്രൈം, ഡ്രാമ 7.5/10 ജാപ്പനീസ് പുതുസിനിമയുടെ ആചാര്യനാണ് നാഗിസ ഓഷിമ. ഓഷിമ സിനിമയേപ്പറ്റി ധാരാളം എഴുതുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തിരുന്നു. 1959ല്‍ ആദ്യ ചിത്രമായ എ ടൗണ്‍ ഓഫ് ലവ് ആന്റ് ഹോപ്പ് സംവിധാനം ചെയ്തു. ഷോ സോഷ എന്ന ചലചിത്രനിര്‍മ്മാണ കമ്പനി ആരംഭിച്ചു. 1968ലാണ് ഓഷിമയ്ക്ക് ലോകമെങ്ങും പ്രശസ്തി നേടികൊടുത്ത ഡെത്ത് ബൈ ഹാങിങ്, […]
Suicide Club / സൂയിസൈഡ് ക്ലബ് (2001)
എം-സോണ്‍ റിലീസ് – 452 ഭാഷ ജാപ്പനീസ് സംവിധാനം Sion Sono പരിഭാഷ ഷാൻ വി. എസ് ജോണർ ക്രൈം, ഡ്രാമ, ഹൊറർ 6.6/10 കൊറിയന്‍ സിനിമകള്‍, ടോറന്റിനോ സിനിമകളൊക്കെ വയലന്‍സിനും ചോരക്കളിക്ക് ഒരു പഞ്ഞവും ഇല്ലാത്തവയാണ്. അതിന്റെ ഒക്കെ പോലെ വയലന്‍സ് കൊണ്ട് ആറാട്ട് നടത്തിയ ഒരു ജാപ്പനീസ് സിനിമയാണ് സൂയിസൈഡ് ക്ലബ്. സിനിമ തുടങ്ങുന്നതെ രക്തം മരവിപ്പിക്കുന്ന വയലന്‍സ് സീനിലൂടെയാണ്. അവിടന്നങ്ങോട്ട് പിന്നെ വയലന്‍സും സസ്പെന്‍സും നിറഞ്ഞ അവതരണവും. സിയോണ്‍ സോണോ തന്നെ തിരക്കഥ […]
Village of Dreams / വില്ലേജ് ഓഫ് ഡ്രീംസ് (1996)
എം-സോണ്‍ റിലീസ് – 407 ഭാഷ ജാപ്പനീസ് സംവിധാനം Yôichi Higashi പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി 7/10 കുട്ടികാലത്തിന്റെ മായികവും അനന്യവുമായ അനുഭവ ലോകത്തിലേക്ക് ആസ്വധകനെ കൂട്ടികൊണ്ടുപോവുന്ന അസാധാരണമായ ചലച്ചിത്രാനുഭാവമാണ് വില്ലേജ് ഓഫ് ഡ്രീംസ്.ബാല്യ കുതൂഹലങ്ങളെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്ന ചിത്രം. 50കളിലെത്തിയ ഇരട്ടകളായ സഹോദരങ്ങള്‍ തങ്ങളുടെ ബാല്യകാലം ചിലവഴിച്ച നാട്ടിലേക്കു തിരിച്ചെത്തുന്നു. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ വരച്ചു ചേര്‍ത്ത് ഒരു ചിത്രപുസ്തകം തയ്യാറാക്കുകയാണ് ലക്ഷ്യം. നഷ്ടപ്പെട്ടു പോയ ഒരു കാലം സാമൂഹകാവസ്ഥ, ജീവിതത്തിനു […]
My Neighbor Totoro / മൈ നെയ്ബര്‍ ടോടോറോ (1988)
എം-സോണ്‍ റിലീസ് – 394 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ആനിമേഷന്‍, ഫാമിലി, ഫാന്റസി 8.2/10 1998 ല്‍ ‘ഹയാഓ മിയസാക്കി’ സംവിധാനം ചെയ്ത അനിമേഷന്‍ ചിത്രമാണ് ‘മൈ നെയ്ബര്‍ ടോടോറോ’. ഒരു പ്രൊഫസ്സറുടെ രണ്ട് മക്കളും അവര്‍ക്ക് മരക്കഷ്ണങ്ങളായ ആത്മാക്കളുമായി ഉണ്ടാവുന്ന വിചിത്ര ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിലെ ‘ടോടോറോ’ എന്ന കാഥാപാത്രം പിന്നീട് ജപ്പാനിലെ സാംസ്കാരിക അടയാളമായി മാറി. എമ്പയര്‍ മാഗസിനില്‍ ‘ലോകത്തിലെ മികച്ച 100’ […]
Departures / ഡിപ്പാർച്ചേഴ്സ് (2008)
എം-സോണ്‍ റിലീസ് – 354 ഭാഷ ജാപ്പനീസ് സംവിധാനം Yôjirô Takita പരിഭാഷ ജയേഷ് കോലാടിയിൽ ജോണർ ഡ്രാമ, മ്യൂസിക്കൽ 8.1/10 മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലില്‍ എത്തിപ്പെടുന്ന ഒരു സംഗീതകാരന്റെ ആത്മസംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തുന്ന ജാപ്പനീസ് സിനിമയാണ് ‘ഡിപ്പാര്‍ച്ചേഴ്സ് മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് ‘ഡിപ്പാര്‍ച്ചേഴ്സ്’. യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്. 2009ല്‍ മികച്ച വിദേശഭാഷാ […]
Woman In The Dunes / വുമൺ ഇൻ ദ ഡ്യൂൺസ് (1964)
എം-സോണ്‍ റിലീസ് – 287 ക്ലാസ്സിക് ജൂൺ 2016 – 05 ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Teshigahara പരിഭാഷ ആർ. നന്ദലാൽ ജോണർ ഡ്രാമ, ത്രില്ലർ 8.5/10 ലോക സിനിമാ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായാണ് ‘വുമൺ ഇൻ ദ ഡ്യൂൺസ്’ കണക്കാക്കപ്പെടുന്നത്. 1962 ൽ പുറത്തിറങ്ങിയ ഇതേപേരുള്ള നോവലിനെ ആസ്പദമാക്കി, 1964ൽ ഹിരോഷി തെഷിഗഹാരയാണ് സിനിമ സംവിധാനം ചെയ്തത്. മണൽക്കൂനയിൽ ജീവിക്കുന്ന സ്ത്രീയുടെ കഥപറയുന്ന സിനിമ ലോക ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ