എം-സോണ്‍ റിലീസ് – 209 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ഡ്രാമ, ഹൊറർ 6.4/10 അച്ഛൻ, അമ്മ, മകൻ ബന്ധം എങ്ങനെയൊക്കെ വഷളാകാം എന്നതാണു മൊബിയസ് എന്ന സിനിമയില്‍ സംവിധായകന് കിം കി-ഡുക് നമ്മളോടു പറയുന്നത്. തന്റെ ഭർത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടെത്തുന്ന ഭാര്യ, അയാളുടെ ലിംഗം ഛേദിക്കാന്‍ നോക്കുകയും അതില്‍ പരാജയപ്പെടുന്നത് മൂലം അവരുടെ മകന്റെ ലിംഗം ഛേദിക്കുകയും ചെയുന്നു. […]
Pieta / പിയെത്ത (2012)
എം-സോണ്‍ റിലീസ് – 208 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ക്രൈം, ഡ്രാമ 7.2/10 കൊള്ളപ്പലിശക്കാരുടെ വാടകഗുണ്ടയാണ് അയാള്‍. കടം വാങ്ങിയ പണം തിരിച്ചടയ്ക്കുന്നതിനു വേണ്ടി ആളുകളെ ക്രൂരമായി ഭീഷണിപ്പെടുത്തലാണ് അയാളുടെ ജോലി. ഒരു കുടുംബമില്ലാതെ, അതു കൊണ്ടു തന്നെ നഷ്ടപ്പെടാനൊന്നുമില്ലാത്ത അയാള്‍, ദയാരഹിതമായ ജീവിതം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒരു ദിവസം അമ്മയാണെന്നു അവകാശപ്പെട്ട് ഒരു സ്ത്രീ അയാളുടെ മുമ്പിലെത്തുന്നു. അതോടെ […]
Samaritan Girl / സമരിറ്റൻ ഗേൾ (2004)
എം-സോണ്‍ റിലീസ് – 207 കിം കി-ഡുക് ഫെസ്റ്റ് – 02 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.1/10 യൂറോപ്പിലെത്താനുളള പണം സ്വരൂപിക്കാനായി രണ്ട് പെൺകുട്ടികൾ ശരീര വിൽപ്പനക്കൊരുങ്ങുന്നു. ഒരാൾ കൂട്ടിക്കൊടുപ്പുകാരിയായും മറ്റേയാൾ ലൈംഗികത്തൊഴിലാളിയായും പ്രവർത്തിക്കുന്നു. കൂട്ടിക്കൊടുപ്പുകാരിയുടെ ഒരു കൈപ്പിഴവു മൂലം മറ്റേയാൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. അതിനു ശേഷം കുറ്റബോധം തീർക്കാൻ ആദ്യത്തെയാളും ലൈംഗികത്തൊഴിലാളിയായി മാറുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടി ബന്ധപ്പെട്ടിരുന്ന ആളുകളുടെ കൂടെ ശയിച്ച ശേഷം അവരിൽ […]
The Isle / ദി ഐൽ (2000)
എം-സോണ്‍ റിലീസ് – 206 കിം കി-ഡുക് ഫെസ്റ്റ് – 01 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 7/10 സംസാര ശേഷി ഇല്ലാത്ത ഹീ-ജിൻ എന്ന യുവതി കൊറിയൻ വനാന്തരങ്ങളിലെ ഒരു തടാകത്തിൽ ഫിഷിംഗ് റിസോർട്ട് നടത്തുകയാണ്. വരുന്ന അതിഥികൾക്ക് ഭക്ഷണവും മീൻ പിടിക്കാനുള്ള സാധനങ്ങൾക്കും പുറമേ സ്വന്തം ശരീരവും വിറ്റു ജീവിക്കുകയാണ് ഹീ-ജിൻ. അങ്ങനെ ഇരിക്കുമ്പോൾ പോലീസിനെ വെട്ടിച്ചു താമസിക്കുന്ന ഹ്യുണ്-ഷിക്കിനോട് പ്രണയം തോന്നുന്ന ജിൻ അവനെ […]
3 Iron / 3 അയണ്‍ (2004)
എം-സോണ്‍ റിലീസ് – 150 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 8.0/10 അവധിക്കു വീട് പൂട്ടി പോകുന്നവരുടെ വീട്ടിൽ കയറി താമസമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. കിം കി-ദുക്കിന്റെ പണിപ്പുരയിൽ നിന്നും ഒരു ക്ലാസ്സിക്. ഇതിലെ നായകനും നായികക്കും ഇടയിൽ സംഭാഷണങ്ങളേ ഇല്ല എന്നതാണ് ഒരു പ്രത്യേകത. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
One on One / വൺ ഓൺ വൺ (2014)
എം-സോണ്‍ റിലീസ് – 109 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.7/10 കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്കാന് തീരുമാനമെടുത്തു […]
The Chaser / ദി ചേസര്‍ (2008)
എം-സോണ്‍ റിലീസ് – 96 ഭാഷ കൊറിയന്‍ സംവിധാനം Na Hong-jin പരിഭാഷ ഫ്രാൻസിസ് സി വർഗീസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.8/10 ദി യെല്ലോ സീ (2010), ദി വെയിലിംഗ് (2016) തുടങ്ങിയ സിനിമകളുടെ സംവിധായകനായ നാ ഹോങ്-ജിന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ചേസർ. കൂട്ടിക്കൊടുപ്പുക്കാരനായ ജുങ്-ഹോ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. തന്റെ കീഴിലുള്ള പെൺക്കുട്ടികളെ കാണാതാവുക മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണയാൾ. കാണാതായവരെയെല്ലാം വിളിച്ചിരിക്കുന്നത് ഒരാളാണെന്ന് മനസിലാക്കുന്ന ജുങ്-ഹോ, […]
Oldboy / ഓൾഡ്ബോയ് (2003)
എം-സോണ്‍ റിലീസ് – 95 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ശ്രീധര്‍ ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 8.4/10 ഒരു സാധാരണ മനുഷ്യൻ – അയാളെ ആരോ തട്ടിക്കൊണ്ടു പോയി ഏകാന്ത തടവിൽ പാർപ്പിക്കുന്നു. 15 വർഷത്തെ തടവിനു ശേഷം വിട്ടയക്കുന്നു. താൻ അനുഭവിച്ച ദുരിതത്തിനു ഉത്തരം തേടി അതിനു പ്രതികാരം ചെയ്യാൻ അയാൾക്ക് 5 ദിവസം. പ്രതികാരത്തിനായുള്ള ഓട്ടത്തിനോടുവിൽ അയാൾക്ക് മുന്നിൽ തെളിയുന്നത് ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ആണ്. പ്രതികാരം ചെയ്യാനായി ഒരാൾ […]