എം-സോണ്‍ റിലീസ് – 873
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Chris Gerolmo |
പരിഭാഷ | അനൂപ് പി.സി |
ജോണർ | ബയോഗ്രഫി, ക്രൈം, ഡ്രാമ |
റോബർട്ട് കളന്റെ 1993ൽ ഇറങ്ങിയ “the killer department”എന്ന പുസ്തകത്തെ ആധാരമാക്കിയിറങ്ങിയ ചലച്ചിത്രം.യധാർത്ഥ സംഭവകഥകളെ ആസ്പദമാക്കിയിറങ്ങിയ ഈ HBO ടെലിവിഷൻ ചലച്ചിത്രം 1978-1990 വരെയുള്ള കാലഘട്ടങ്ങളിൽ 52 പരമ്പര കൊലപാതകങ്ങൾ നടത്തിയ സോവിയറ്റ് റഷ്യക്കാരൻ “Andrei chikatilo”യുടെ കഥ പറയുന്നു.
ഒരു ഫോറൻസിക് വിദഗ്ധനായി ജോലി ആരംഭിച്ച dr.ബുറക്കോവിന് അപ്രതീക്ഷിതകമായിട്ടാണ് വനത്തിൽനിന്നും കണ്ടെത്തിയ ശവശരീരങ്ങളെപ്പറ്റിയുള്ള അന്വേഷണചുമതല ഏറ്റെടുക്കേണ്ടി വരുന്നത്.അതിക്രൂരമായി കൊലപ്പെടുത്തിയ ആ ശവശരീരങ്ങളെല്ലാം കുട്ടികളുടേതായിരുന്നു.അന്വേഷണ ചുമതല ഏറ്റെടുത്തതിനുശേഷവും വീണ്ടും വീണ്ടും കൊലപാതകങ്ങൾ അരങ്ങേറുന്നു.കൊലപാതകി നമ്മുടെ കണ്മുൻപിൽ ഉണ്ടെങ്കിലും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ നിഷ്ക്രിയത്തവും ഇടപെടലുകളും ബുദ്ധിമാനായ കൊലപാതകിയെ പിടികൂടാൻ ബുറക്കോവിന് തടസങ്ങളാകുന്നു.
ത്രില്ലെർ പ്രേമികൾ ഒരുതവണ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല ചലച്ചിത്രം.