• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • എംസോൺ പരിഭാഷകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • എംസോൺ ഫെസ്റ്റുകൾ
  • മലയാളം ഉപശീർഷകങ്ങൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Dynasties: Episode IV Painted Wolf / ഡിനസ്റ്റീസ്: എപ്പിസോഡ് IV പെയിന്റഡ് വൂൾഫ് (2018)

July 7, 2019 by Shyju S

എം-സോണ്‍ റിലീസ് – 1144

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷഇംഗ്ലീഷ്
സംവിധാനംNick Lyon
പരിഭാഷഷിഹാബ് എ ഹസ്സൻ
ജോണർഡോക്യുമെന്ററി
Info752F0CBAEF1C1C8750D69285D14A34BB03079F0E
Telegram@malayalamsubmovies

9.2/10

Download

ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബ്രോയുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്.

ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മളെ അമ്പരപ്പിക്കുന്നു. സിംബാബ്വേയുടെ താഴ്വരകൾ മുതൽ ഇന്ത്യൻ മഴക്കാടുകൾ വരെയും, സഹാറാ മരുഭൂമിയുടെ മണലാരണ്യങ്ങളിൽ നിന്നും അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ മഞ്ഞുപാളികൾ വരെയും അവരുടെ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഒരുഘട്ടത്തിൽ, പ്രതിബന്ധങ്ങൾക്കെതിരെ പോരാടുമ്പോൾ ജീവിത സാഹചര്യങ്ങൾക്കെതിരെയും ശത്രുക്കൾക്കെതിരെയും പടപൊരുതുമ്പോൾ, നമ്മുടെ ആധുനിക ലോകത്ത് അടുത്ത തലമുറയുടെ അതിജീവനം എന്നത് കൂടുതല് ദുഷ്കരമാകുകയാണെന്ന് തിരിച്ചറിയപ്പെടാൻ ഈ പരമ്പര കാരണമാകുന്നു.

ആകാരഭംഗിയിലല്ലാതെ പ്രത്യേക ജീവിത രീതികൾകൊണ്ട് അത്ഭുതപ്പെടുത്തുന്നവരാണ് ചെന്നായ്ക്കൾ അഥവാ പെയിന്റഡ് വൂൾഫ്. നാലാം ഭാഗത്തിൽ അവരുടെ കഥ ചിത്രീകരിച്ചിരിക്കുന്നത് ആഫ്രിക്കയിലാണ്. നാല് വർഷത്തോളം തുടർച്ചയായി ആ പ്രദേശത്ത് ചിത്രീകരണം നടത്തിയിട്ടുണ്ട്. മനുഷ്യന്റെ കൈകടത്തലുകൾ കാരണം അന്യംനിന്നു പോകുന്ന ചെന്നായ് വർഗത്തിന്റെ ദൈനംദിന ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന ഈ ഭാഗം ഉദ്വേഗവും ആകാംഷയും നിറക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Documentary, English, Web Series Tagged: Shihab A Hassan

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]