എംസോൺ റിലീസ് – 1889

ഭാഷ | ഹിന്ദി |
സംവിധാനം | Priyanka Banerjee |
പരിഭാഷ | ഷാരുൺ പി.എസ് |
ജോണർ | ഷോർട്, ഡ്രാമ |
ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സ്ത്രീകൾ ഒരുമിച്ച് താമസിക്കുന്ന വീട്ടിലേക്ക് പുതിയ ആൾ വരുന്നയിടത്താണ് കഥ തുടങ്ങുന്നത്. വീട്ടിൽ ഇപ്പോൾ തന്നെ ആളുകൾ നിറഞ്ഞിരിക്കുന്നു. പുതുതായി വരുന്നവരെ പാർപ്പിക്കാൻ ഇടമില്ല. പുതിയ ആളെ കയറ്റുന്നത് സംബന്ധിച്ച് അകത്തുള്ളവർ തമ്മിൽ അഭിപ്രായവിത്യാസങ്ങൾ ഉണ്ടാവുന്നുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണമാണ് 13 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം.
കജോൾ, ശ്രുതി ഹാസൻ, നേഹ ധൂപിയ, നീന കുൽക്കർണി തുടങ്ങിവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് പ്രിയങ്ക ബാനർജിയാണ്. എത്രമാത്രം കറപിടിച്ച ലോകത്താണ് നാം ജീവിക്കുന്നതെന്ന് കാണിച്ച് തരുന്നുണ്ട് ഒരു വേദനയിൽ അവസാനിപ്പിച്ച ചിത്രത്തിന്റെ ക്ലൈമാക്സിലൂടെ സംവിധായിക. ആകെ ജനസംഖ്യയുടെ എൺപത് ശതമാനവും ദേവതകളെ ആരാധിക്കുന്ന ഒരു രാജ്യത്താണ് സ്ത്രീകൾക്കെതിരെ ഇത്തരം അക്രമങ്ങൾ നടക്കുന്നത് എന്ന് ഓർമിപ്പിക്കുന്നുമുണ്ട് ഈ കൊച്ചുചിത്രം.