The Family Man Season 2
ദ ഫാമിലി മാൻ സീസൺ 2 (2021)

എംസോൺ റിലീസ് – 2591

Download

23030 Downloads

IMDb

8.7/10

പ്രശസ്ത OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സീരീസ് ആയ ദ ഫാമിലി മാന്റെ സെക്കൻഡ് സീസണാണിത്.
ഒന്നാം സീസണിനെക്കാളും മികവുറ്റ രീതിയിൽ തന്നെയാണ് രണ്ടാം സീസണും സംവിധായക ജോഡികളായ രാജ്, ഡികെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

തെന്നിന്ത്യൻ സുന്ദരി സാമന്ത ആണ് ഈ സീസണിലെ സവിശേഷത കൂടെ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന മനോജ് ബാജ്പേയ്, പ്രിയാമണി അടക്കം ഒട്ടു മിക്ക താരങ്ങളും ഈ സീസണിലുമുണ്ട്. 9 എപ്പിസോഡുകളിലാണ് ഇത്തവണ കഥ വികസിക്കുന്നത്.

TASC എന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയിൽ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരിയുടെ കുടുംബ ജീവിതവും ഔദ്യോഗിക ജീവിതം കൂട്ടി ചേർത്തു രസകരവും ഉദ്യോഗജനകവുമായ രീതിയിലാണ് ഇത്തവണയും കഥ മുന്നോട്ട് പോകുന്നത്. തന്റെ ഔദ്യോഗിക ജീവിതം സ്വന്തം ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും മറച്ചു വെക്കുന്നത് കാരണം തിവാരിയുടെ കുടുംബ ജീവിതം അത്ര സുഗമമല്ല.

കഴിഞ്ഞ തവണ കഥയുടെ പശ്ചാത്തലം കേരളമായിരുനെങ്കിൽ ഇത്തവണ കഥ കൊണ്ട് പോകുന്നത് തമിഴ്നാട്ടിലേക്കും ശ്രീലങ്കൻ തീരങ്ങളിലേക്കുമാണ്. തിവാരിയുടെ കയ്യിൽ നിന്ന് വഴുതി പോയ സമീർ ശ്രീലങ്കൻ വിമത രാജിയോടൊപ്പം ചേർന്ന് പിഴച്ചു പോയ തന്റെ മിഷൻ പൂർത്തീകരിക്കാൻ ശ്രമിക്കുന്നതും മറുവശത്ത് പുതുതായി ഉടലെടുത്ത ഭീകര ആക്രമണ ഭീഷണിയെ തിവാരിയും സംഘവും എങ്ങനെ നേരിടുന്നു എന്നുള്ളതുമാണ് ഈ തവണത്തെ പ്രധാന കഥാ തന്തു.