എം-സോണ്‍ റിലീസ് – 18
ഭാഷ | സ്പാനിഷ് |
സംവിധാനം | Tania Hermida |
പരിഭാഷ | ഹുസൈന് കെ. എച്ച് രചന |
ജോണർ | ഡ്രാമ |
മലയാളത്തില്‍ യുനികോഡ് ഫോണ്ടുകള്‍ക്ക് തുടക്കമിട്ട മീര, രചന എന്നീ യുണികോഡ് ഫോണ്ടുകള്‍ ഡെവലപ്പ് ചെയ്ത ഹുസൈന് രചന സാര്‍ ചെയ്ത പരിഭാഷ. Que Tan Lajos (2006)
ഇനിയെത്ര ദൂരം?
2006-ല്‍ താനിയ ഹെര്‍മിദ സംവിധാനം ചെയ്ത ‘ഇനിയെത്ര ദൂരം’ (Que Tan Lejos- How Far Further) സ്പാനിഷ് ഭാഷയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇക്വഡോറിലൂടെയുള്ള ഹ്രസ്വമായ ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന മൂന്ന് യുവതീയുവാക്കള്‍ ജീവിതയാത്രയേയും മരണത്തേയും കുറിച്ചുള്ള താത്വിക സമസ്യകളിലൂടെ കടന്നുപോകുന്നു. ഫിലോസഫിയുടെ ഗഹനതകള്‍ പിന്നാമ്പുറത്തു നിറുത്തി യാത്രയും രാഷ്ട്രീയവും തര്‍ക്കങ്ങളും പിണക്കങ്ങളും സൌഹൃദങ്ങളുമായി മുന്നേറുന്ന ‘ഇനിയെത്ര ദൂരം’ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവമാണ്. യുവാക്കളും മലയാളത്തിലെ ‘ന്യൂജനറേഷന് ‘ ഫിലിം മേക്കേഴ്സും കാണുകയും പഠിക്കുകയും ചെയ്യേണ്ട ഒന്നാണിത്.