എം-സോണ്‍ റിലീസ് – 975 ഭാഷ കൊറിയൻ സംവിധാനം Jang-Hoon Lee പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.6/10 കൊറിയൻ പ്രണയചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന, കാണുന്ന പ്രേക്ഷകന്റെ കണ്ണും മനസ്സും ഒരുപോലെ നിറക്കുന്ന മനോഹരമായൊരു ഫീൽഗുഡ് ചിത്രമാണ് “ബീ വിത്ത് യു.”ഓരോ ഫ്രെയിമുകളിലും മനോഹാരിത തുളുമ്പുന്ന ഈ ചിത്രം ഒരു കുടുംബ പശ്ചാത്തലത്തിലാണ് മുന്നോട്ട് പോകുന്നത്.ഒരു ഫാന്റസി ജോണർ കൈകാര്യം ചെയ്യുന്ന ചിത്രം, അമ്മയില്ലാതെ വളർന്ന ഏഴു വയസുകാരനായ ജീഹോയുടെയും അച്ഛൻ വൂജിനിന്റെയും ജീവിതത്തിൽ […]
Van Helsing / വാന്‍ ഹെല്‍സിങ് (2004)
എം-സോണ്‍ റിലീസ് – 974 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Sommers പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.1/10 ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിലെ വാൻ ഹെൽസിങ് എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റീഫൻ സമ്മേഴ്സ് 2004ൽ സംവിധാനം ചെയ്ത ചിത്രമാണ് വാൻ ഹെൽസിങ്. ട്രാൻസൽവാനിയായിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഡ്രാക്കുളയെയും മറ്റു ദുഷ്ടശക്തികളെയും തുരത്താൻ റോമിൽ നിന്നും നിയോഗിക്കപ്പെട്ട വ്യക്തിയായാണ് വാൻ ഹെൽസിങ് എത്തുന്നത്. ഹ്യൂഗ് ജാക്സ്മാൻ ആണ് ചിത്രത്തിൽ വാൻ […]
My Brilliant Life / മൈ ബ്രില്യന്റ് ലൈഫ് (2014)
എം-സോണ്‍ റിലീസ് – 973 ഭാഷ കൊറിയൻ സംവിധാനം Je-yong Lee പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ 6.8/10 16 കാരന്റെ മനസും 80 കാരന്റെ ശരീര പ്രകൃതവും ഉള്ള ഒരാളുടെ അവസ്ഥയെ കുറിച്ചപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. Progeria Syndrome എന്ന ലക്ഷത്തിൽ തന്നെ ഒരാൾക്ക് മാത്രം വരുന്ന അതി വിചിത്രവും ഭയാനകവും ആയ ഒരു രോഗാവസ്ഥ. രോഗം ബാധിച്ചാൽ 10 വർഷത്തിൽ കൂടുതൽ ജീവിക്കില്ല, വാർദ്ധക്യം ബാധിച്ച പോലുള്ള ശരീരം മരവിച്ച മനസ്സ് ഉള്ളിലെ […]
Onibaba / ഒനിബാബ (1964)
എം-സോണ്‍ റിലീസ് – 972 ഭാഷ ജാപ്പനീസ് സംവിധാനം Kaneto Shindô പരിഭാഷ രവീഷ് റ്റി. സുവി ജോണർ ഡ്രാമ, ഹൊറർ 8/10 ഒനിബാബ എന്ന ചിത്രം ചതി, വഞ്ചന, കൊലപാതകം, ലൈംഗികതയും അതിലെ നിരാശയും ആസക്തിയും എന്നീ വികാരങ്ങളുടെ മുകളിൽ നിർമിക്കപ്പെട്ട ചിത്രം ആണ്. ഇതിനൊപ്പം തന്നെ സാധാരണക്കാരായ ജനങ്ങളുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഭീകരമായ ചില ചിന്തകളുടെയും ദൃശ്യാവിഷ്കാരം കൂടിയാണ്. മനോഹരവും അതേ സമയം ഭീതി ഉണർത്തുന്നതുമായ രംഗങ്ങളും അവയുടെ അവതരണവും തീർച്ചയായും കാഴ്ചക്കാരനെ […]
The 12th Man / ദ 12th മാൻ (2017)
എം-സോണ്‍ റിലീസ് – 971 ഭാഷ ഇംഗ്ലീഷ് സംവിധാനം Harald Zwart പരിഭാഷ പ്രശാന്ത് പി. ആർ. ചേലക്കര ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7.4/10 നാസികൾക്കെതിരായ ചാര പ്രവർത്തനവും അട്ടിമറി ശ്രമവുമായി 12 പേരുടെ സംഘം കപ്പലിൽ യാത്ര ചെയ്യുന്നു. എന്നാലവരെ ജർമ്മൻ സൈന്യം കണ്ടെത്തുന്നു. അതിൽ ഒരാൾ മാത്രം പിടിയിലാകാതെ രക്ഷപ്പെട്ടു. നാസി സൈന്യം അയാളെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. തണുപ്പ് നിറഞ്ഞ സ്കാൻഡിനേവിയൻ മലനിരകളിലൂടെ അവർ ജാനിനെ അന്വേഷിച്ചു അലയുന്നു. ജാനിന്റെ ലക്ഷ്യം […]
Assassin’s Creed / അസാസിൻസ് ക്രീഡ് (2016)
എം-സോണ്‍ റിലീസ് – 970 Msone Bonus Release Assassin’s Creed: Lineage / അസാസിൻസ് ക്രീഡ്: ലിനീയജ് (2009) ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Kurzel പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.7/10 അസാസിന്‍സ് ക്രീഡ് (2016) എന്നത് അതേ പേരിലുള്ള വീഡിയോ ഗെയ്മിനെ ആസ്പദമാക്കി എടുത്ത അമേരിക്കന്‍ ആക്ഷന്‍ സിനിമയാണ്. മൈക്കില്‍ ലെസ്ലി (Michael Lesslie), ആദം കൂപ്പര്‍ (Adam Cooper), ബില്‍ കൊളാജ് (Bill Collage) […]
The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)
എം-സോണ്‍ റിലീസ് – 969 MSONE GOLD RELEASE ഭാഷ വിയറ്റ്നാമീസ് സംവിധാനം Anh Hung Tran പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, മ്യൂസിക്, റൊമാൻസ് 7.3/10 1940 നും 60 നും ഇടയ്ക്കുള്ള വിയറ്റ്നാമീസ് കുടുംബജീവിതത്തിന്റെ ഗതിവിഗതികൾ ഭാവാത്മകമായി അവതരിപ്പിക്കുന്ന ചലച്ചിത്രകാവ്യമാണ്, ട്രാൻ ആൻ ഹങ് സംവിധാനം ചെയ്ത ‘പച്ചപ്പപ്പായയുടെ മണം’ (The Scent of Green Papaya). ഗ്രാമത്തിന്റെ ഉൾപ്രദേശത്തുനിന്ന് ദാരിദ്ര്യം കാരണം ഒരു സമ്പന്ന വ്യാപാരകുടുംബത്തിൽ ജോലി ചെയ്യാനെത്തുന്ന മ്യൂയി എന്ന പെൺകുട്ടിയിലൂടെയാണ് […]
Fermat’s Room / ഫെർമാറ്റ്സ് റൂം (2007)
എം-സോണ്‍ റിലീസ് – 968 ഭാഷ സ്പാനിഷ് സംവിധാനം Luis Piedrahita, Rodrigo Sopeña പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ മിസ്റ്ററി, ത്രില്ലർ 6.7/10 അക്കങ്ങളുടെ ശ്രേണിയെക്കുറിച്ചുള്ള പരീക്ഷയില്‍ വിജയിച്ച നാലു ഗണിതകാരന്മാരെ, എക്കാലത്തെയും ഏറ്റവും മികച്ച കടങ്കഥകള്‍ പരിഹരിക്കാനായി ഒത്തുകൂടുന്നതിനായി ഫെർമാറ്റ് എന്ന ഒരു നിഗൂഢനായ മനുഷ്യന് ക്ഷണിക്കുന്നു. ഓരോരുത്തര്‍ക്കും – ഹിൽബെർട്ട്, പാസ്കൽ, ഗാൽവീസ്, ഒലിവ – എന്നിങ്ങനെ കോഡ് നാമങ്ങള്‍ നല്കപ്പെട്ടിരിക്കുന്നു ഒരു ദ്വീപിലുള്ള കളപ്പുരയിൽ ഒരുക്കിയ സകലസൌകര്യങ്ങളുമുള്ള മുറിയില്‍ അവര്‍ ഒത്തുചേരുന്നു. […]