• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Woman In The Dunes / വുമൺ ഇൻ ദ ഡ്യൂൺസ് (1964)

June 16, 2016 by Shyju S

എം-സോണ്‍ റിലീസ് – 287 ക്ലാസ്സിക് ജൂൺ 2016 – 05 ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Teshigahara പരിഭാഷ ആർ. നന്ദലാൽ ജോണർ ഡ്രാമ, ത്രില്ലർ 8.5/10 ലോക സിനിമാ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായാണ് ‘വുമൺ ഇൻ ദ ഡ്യൂൺസ്’ കണക്കാക്കപ്പെടുന്നത്. 1962 ൽ പുറത്തിറങ്ങിയ ഇതേപേരുള്ള നോവലിനെ ആസ്പദമാക്കി, 1964ൽ ഹിരോഷി തെഷിഗഹാരയാണ് സിനിമ സംവിധാനം ചെയ്തത്. മണൽക്കൂനയിൽ ജീവിക്കുന്ന സ്ത്രീയുടെ കഥപറയുന്ന സിനിമ ലോക ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Two Half Times in Hell / ടു ഹാഫ് ടൈംസ് ഇൻ ഹെൽ (1962)

June 12, 2016 by Shyju S

എം-സോണ്‍ റിലീസ് – 286 ക്ലാസ്സിക് ജൂൺ 2016 – 04 ഭാഷ ഹംഗേറിയൻ സംവിധാനം Zoltán Fábri പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ, സ്‌പോർട്, വാർ 8.1/10 1962-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഒരു ഹംഗേറിയൻ സിനിമയാണ് ടു ഹാഫ് ടൈംസ് ഇൻ ഹെൽ. ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നാണ് ഇത്. ഫുട്ബോൾ കളിയെ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ ആഖ്യാനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. പ്രശസ്തനായ സോല്താൻ ഫാബ്രിയാണ് ഈ സിനിമ […]

The Battle of Algiers / ദ ബാറ്റിൽ ഓഫ് അൾജിയേഴ്സ് (1966)

June 9, 2016 by Shyju S

എം-സോണ്‍ റിലീസ് – 285 ക്ലാസ്സിക് ജൂൺ 2016 – 03 ഭാഷ ഫ്രഞ്ച് സംവിധാനം Gillo Pontecorvo പരിഭാഷ അനീബ് പി. എ ജോണർ ഡ്രാമ, വാർ 8.1/10 ഗിലോ പോണ്ടെകൊർവോ സംവിധാനം ചെയ്ത അൾജീരിയൻ ചലച്ചിത്രം ആണ് ദി ബാറ്റിൽ ഓഫ് അൾജിയേഴ്സ്. എമ്പയർ മാഗസിൻ തിടഞ്ഞെടുത്ത ലോകത്തിലെ എക്കാലത്തെയും മികച്ച 500 സിനിമകളിൽ ഈ ചിത്രത്തിന് 120 ആം സ്ഥാനം ഉണ്ട്. എഫ് എൽ എൻ കമാൻഡറായിരുന്ന സാദിയാസേഫിന്റെ ഓർമക്കുറിപ്പുകൾ ആധാരമാക്കിയാണ് സംവിധായകനും […]

Remember / റിമെമ്പർ (2015)

June 8, 2016 by Shyju S

എം-സോണ്‍ റിലീസ് – 297 ഭാഷ ഇംഗ്ലീഷ് സംവിധാനം Atom Egoyan പരിഭാഷ സാമിർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.5/10 രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഓഷ്വിറ്റ്സിലെ ഒരു ക്യാമ്പിൽ നിന്ന് സർവൈവ് ചെയ്ത രണ്ടു ജൂത സുഹൃത്തുക്കളാണ് സെവും, മാക്സും. രണ്ടുപേരും ഇപ്പോൾ ഒരു സീനിയർ ഹൗസിങ് കമ്മ്യൂണിറ്റിയിലാണ് താമസിക്കുന്നത്. അങ്ങനെയിരിക്കെ സെവിന്റെ ഭാര്യ മരണപ്പെടുന്നു. മരണക്കിടക്കയിൽ വെച്ച് സെവ്‌ അവർക്കൊരു വാക്ക് കൊടുത്തിരുന്നു. തങ്ങളുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത നാസി ബ്ലോക്ക് ലീഡറെ കൊല്ലുമെന്ന്. […]

Pickpocket / പിക്ക്പോക്കറ്റ് (1959)

June 5, 2016 by Shyju S

എം-സോണ്‍ റിലീസ് – 284 ക്ലാസ്സിക് ജൂൺ 2016 – 02 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ ജയേഷ്. കെ ജോണർ ക്രൈം, ഡ്രാമ 7.7/10 ബ്രെസ്സോണ്‍, റൊബെയ്ര് 1959 ൽ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമാണ് പിക്പോക്കറ്റ്. ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച കുറ്റവും ശിക്ഷയും എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്കാരമാണ് ഈ ചിത്രം അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Skyfall / സ്കൈഫാൾ (2012)

May 30, 2016 by Shyju S

എം-സോണ്‍ റിലീസ് – 282 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.7/10 ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ ഇരുപത്തി മൂന്നാമത്തെ ചിത്രമാണ് 2012ൽ സാം മെൻഡിസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്കൈഫാൾ. ഡാനിയേൽ ക്രെയ്ഗ് ഈ ചിത്രത്തിൽ ജെയിംസ് ബോണ്ടായി വേഷമിട്ടിരിക്കുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഖ്യാത മെക്സിക്കൻ അഭിനേതാവ് ഹാവിയെർ ബാർഡെം ആണ്. ചിത്രത്തിലെ തീം സോങ്ങ് ആയ ‘സ്കൈഫാൾ’ എന്ന ഗാനത്തിന് […]

The Boy in the striped Pyjamas / ദ ബോയ് ഇൻ ദ സ്ട്രൈപ്പ്ഡ് പൈജാമാസ് (2008)

May 26, 2016 by Shyju S

എം-സോണ്‍ റിലീസ് – 281 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Herman പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ, വാർ 7.8/10 ഐറിഷ് എഴുത്തുകാരൻ ജോൺ ബോയ്നിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മാർക്ക് ഹെർമാൻ സംവിധാനം ചെയ്ത സിനിമയാണ് ‘ദ ബോയ് ഇൻ ദ സ്ട്രൈപ്ഡ് പൈജാമാസ്. രണ്ടാം ലോകമഹായുദ്ധത്തെ നാസി ക്രൂരതകളെ ഒരു നാസി പട്ടാളക്കാരന്റെ മകനായ എട്ടുവയസ്സുകാരന്റെ കൺകളിലൂടെ നോക്കിക്കാണുന്ന സിനിമയെ ഒരു ‘ഹിസ്റ്ററി ഡ്രാമ’ ആയി കണക്കാക്കുന്നു. കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ […]

Kill Bill: Vol. 2 / കിൽ ബിൽ: വാല്യം. 2 (2004)

May 20, 2016 by Shyju S

എം-സോണ്‍ റിലീസ് – 280 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ നിദർശ് രാജ്, നവനീത് എച്ച് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8/10 ക്വെന്റിൻ റ്ററന്റിനോ രചനയും സംവിധാനവും നിർവഹിച്ച് 2004ൽ പുറത്തിറങ്ങിയ അമേരിക്കൻ മാർഷ്യൽ ആർട് സിനിമയാണ് കിൽ ബിൽ വാല്യം 2. ഒരു കൊലപാതകി സംഘത്തിനെതിരെ തന്റെ ഒറ്റയാൾ പ്രതികാര പോരാട്ടം തുടരുന്ന ‘വധു’ എന്ന കഥാപാത്രമായി ഉമ തുർമൻ അത്യുജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്നു. കൊലപാതക സംഘത്തിലെ അംഗമായിരുന്നു ‘വധു’. അവിടെ […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 68
  • Go to page 69
  • Go to page 70
  • Go to page 71
  • Go to page 72
  • Interim pages omitted …
  • Go to page 80
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]