• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

12 Angry Men / 12 ആംഗ്രി മെന്‍ (1957)

September 16, 2014 by Vishnu

എം-സോണ്‍ റിലീസ് – 76 ഭാഷ ഇംഗ്ലീഷ് സംവിധാനം Sidney Lumet പരിഭാഷ ജിതിന്‍ രാജ് ജോണർ ക്രൈം, ഡ്രാമ 9.0/10 1957 ല്‍ റിലീസായ, ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ “12 ആംഗ്രി മെന്‍” എന്ന ചിത്രം എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്നു. പിതാവിനെ കൊലചെയ്തു എന്ന കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ 18 വയസുകാരന്‍ വധശിക്ഷ വിധിക്കും മുന്‍പേ കോടതി 12 അംഗ ജ്യൂറിയുടെ അഭിപ്രായത്തിനു വെയ്ക്കുന്നു. ഇന്നും നാം കാണുന്ന കുറ്റാന്വേഷണ സിനിമകളില്‍ […]

The Last Temptation of Christ / ദി ലാസ്റ്റ് ടെമ്പ്റ്റെഷന്‍ ഓഫ് ക്രൈസ്റ്റ് (1988)

September 12, 2014 by Vishnu

എം-സോണ്‍ റിലീസ് – 74 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ അരുണ്‍ ജോർജ്‌ ആന്റണി ജോണർ ഡ്രാമ 7.6/10 1987 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചലച്ചിത്രം. ഗ്രീക്ക്‌ എഴുത്ത്കാരനായ നിക്കോസ് കസസന്‍സക്കിസിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാര്‍ട്ടിന്‍ സ്കോര്‍സസേ. ബൈബിള്‍ അടിസ്ഥാനമാക്കി അനേകം ചലച്ചിത്രങ്ങള്‍ ലോകമെമ്പാടുമായി ഇറങ്ങിയിട്ടുണ്ടെങ്കിലും ആശയപരമായും, ആഖ്യാനശൈലികൊണ്ടും ഇത് അവയില്‍ നിന്നെല്ലാം ഏറെ വേറിട്ട്‌നില്‍ക്കുന്നു. കലാമൂല്യംവച്ച് നോക്കിയാല്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ട സമാന ചലച്ചിത്രങ്ങള്‍ക്കെല്ലാം മേലെയാണ് ഇതിന്റെ […]

Planet Earth: Season 1 / പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1 (2006)

September 11, 2014 by Vishnu

എം-സോണ്‍ റിലീസ് – 73 ഭാഷ ഇംഗ്ലീഷ് നിർമ്മാണം BBC Natural History Unit പരിഭാഷ അവര്‍ കരോളിന്‍ ജോണർ ഡോക്യുമെന്ററി 9.4/10 ഇതു വരെ കാണാത്ത നമ്മുടെ ഗ്രഹത്തിന്റെ ഏറ്റവും വന്യതയിലേക്ക് നിങ്ങളെ കൊണ്ടുപോകും എന്ന ഡേവിഡ് ആറ്റൻ ബറോയുടെ പ്രൗഢവും ഗംഭീരവുമായ വിവരണത്തോടെയാണ് പ്ലാനറ്റ് എർത്തിന്റെ ഒന്നാം അദ്ധ്യായമായ ഫ്രം പോൾ ടു പോൾ ആരംഭിക്കുന്നത്. അവിടം മുതൽ നാം അനുഭവിച്ചിട്ടില്ലാത്ത ജൈവപ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള പ്രയാണം ആരംഭിക്കുകയാണ്. ദശലക്ഷക്കണക്കിന് വർഷങ്ങളായി പരിണാമത്തിന്റെ പല ഘട്ടങ്ങളിലൂടെ […]

Memento / മെമന്റോ (2000)

August 27, 2014 by Vishnu

എം-സോണ്‍ റിലീസ് – 72 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ മാജിത് നാസർ ജോണർ മിസ്റ്ററി, ത്രില്ലർ 8.4/10 ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകന്‍ ഏവര്‍ക്കും പരിചയം ഉണ്ടാവും. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമാ സംരംഭമാണ് മെമന്റോ. ഒരുപക്ഷേ അദ്ദേഹത്തെ ലൈംലൈറ്റില്‍ എത്തിച്ച ക്രിസ്റ്റഫർ നോളൻ എന്ന പേര് ഒരു ബ്രാൻഡായി മാറാനുള്ള അടിത്തറ പാകിയ ചിത്രമെന്ന ഖ്യാതി തീർച്ചയായും മെമന്റോയ്ക്കുള്ളതായിരിക്കും. സൈക്കോളജിക്കൽ ത്രില്ലർ എന്ന വിശേഷണത്തോട്‌ പൂർണമായും നീതി പുലർത്തിയെന്ന് മാത്രമല്ല, ഒരു പടി […]

The Green Mile / ദി ഗ്രീന്‍ മൈല്‍ (1999)

August 20, 2014 by Vishnu

എം-സോണ്‍ റിലീസ് – 71 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ ഉദയകൃഷ്ണ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.5/10 1996-ല്‍ പുറത്തിറങ്ങിയ Stephen King ന്‍റെ “The Green Mile” എന്ന നോവലിനെ ആസ്പദമാക്കി, അതെ പേരില്‍തന്നെ, ദി ഷോഷാങ്ക് റിഡംഷനു ശേഷം ഫ്രാങ്ക് ഡറബോണ്ട് 1999-ല്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ “ദി ഗ്രീന്‍ മൈല്‍”. മികച്ച സഹനടനുൾപ്പെടെ ഈ ചിത്രത്തിന് 4 അക്കാദമിക്ക് നാമനിര്‍ദ്ദേശങ്ങൾ കിട്ടി. ഫ്ലാഷ്ബാക്കിലുടാണ് കഥ തുടങ്ങുന്നത്. 1999–ല്‍ ലുയിസിനയിലെ ഒരു […]

Harry Potter and the Philosopher’s Stone / ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (2001)

August 6, 2014 by Vishnu

എം-സോണ്‍ റിലീസ് – 68 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Columbus പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.6/10 ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിനെത്തിച്ച ഒരു കാൽപനിക കഥാ ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സ്സെറേഴ്സ് സ്റ്റോൺ). 2001ൽ ഇറങ്ങിയ ഈ ചലച്ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ […]

The Flowers of War / ദി ഫ്ലവേര്‍സ് ഓഫ് വാര്‍ (2011)

July 13, 2014 by Vishnu

എം-സോണ്‍ റിലീസ് – 65 ഭാഷ ഇംഗ്ലീഷ് സംവിധാനം Yimou Zhang പരിഭാഷ അബ്ദുള്‍ ലത്തീഫ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.6/10 പ്രശസ്തനായ ചൈനീസ് സംവിധായകന്‍ ഴാങ് യിമോ 2011 ല്‍ സംവിധാനം ചെയ്ത സിനിമയാണ് ദ ഫ്ലവേര്‍സ് ഓഫ് വാര്‍ . 1937 ലെ സീനോ-ജപ്പാന്‍ യുദ്ധാതിക്രമത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് , ചൈനയിലെ നാന്‍കിങില്‍ നിന്നും ഒരു കൂട്ടം ഗണിക സ്ത്രീകള്‍ പള്ളിക്കുള്ളില്‍ അഭയം തേടുന്നതും, പുരോഹിത വേഷം ധരിച്ച വിദേശി മഠത്തിലെ പെണ്‍കുട്ടികളെ […]

Baran / ബരാൻ (2001)

May 25, 2014 by Vishnu

എം-സോണ്‍ റിലീസ് – 60 MSONE GOLD RELEASE ഭാഷ പേർഷ്യൻ, കുർദിഷ് സംവിധാനം Majid Majidi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 ടെഹറാനിലെ ഒരു കെട്ടിടനിർമ്മാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് പതിനേഴുകാരനായ ലത്തീഫ്. തൊഴിലാളികൾക്ക് ചായയും ആഹാരവും ഉണ്ടാക്കികൊടുക്കലും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊടുക്കലുമെല്ലാമാണ് അവന്റെ ജോലി. ആയിടയ്ക്ക് ഒരു അഫ്ഗാനി പണിക്കാരന് പരിക്ക് പറ്റുകയും പകരം അയാളുടെ മകൻ ജോലിക്ക് വരികയും ചെയ്യുന്നു. അതോടുകൂടി ലത്തീഫിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളോടൊപ്പം […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 224
  • Go to page 225
  • Go to page 226
  • Go to page 227
  • Go to page 228
  • Interim pages omitted …
  • Go to page 231
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]