എം-സോണ്‍ റിലീസ് – 13 ഭാഷ ഫ്രഞ്ച് സംവിധാനം Michael Haneke പരിഭാഷ ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, റൊമാൻസ് 7.9/10 അമോര്‍, സ്നേഹം എന്നാ വാക്കിന്റെ ഫ്രഞ്ച് . . .ലോകസിനിമ വിഭാഗത്തില്‍ പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഒറ്റപ്പെട്ട ചിത്രമായ അമോര്‍ കൈകാര്യം ചെയ്യുന്നത് വാര്‍ധക്യത്തിന്റെ അവസ്ഥാ വിശേഷങ്ങളാണ്. വാര്‍ധക്യത്തെ അത്രമേല്‍ തീക്ഷ്ണമായും സൂക്ഷ്മമായും അനുഭവിപ്പിക്കുന്നു അമോര്‍. പിയാനോ ടീച്ചര്‍, ഹിഡന്‍, വൈറ്റ് റിബണ്‍ എന്നീ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതനായ ആസ്ട്രിയന്‍ സംവിധായകന്‍ മൈക്കേല്‍ […]
Im Juli / ഇം ജൂലി (2000)
എം-സോണ്‍ റിലീസ് – 11 ഭാഷ ജർമ്മൻ സംവിധാനം Fatih Akin പരിഭാഷ ശ്രീജിത്ത് പരിപ്പായി ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 7.7/10 ഫതിഹ് അകിന്‍ സംവിധാനം ചെയ്ത ഇം ജൂലി എന്നാ ജര്‍മന്‍ ചലച്ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്, റോഡ് മൂവിയുടെ ത്രില്‍ ഉള്ള ഈ ചിത്രം സംവിധാന മികവു കൊണ്ടും സ്ത്രീ പക്ഷ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്. ഒരു മോതിരത്തിന്റെ ഭാഗ്യം കൊണ്ട് കണ്ടുമുട്ടിയ പെണ്ണിനെ തേടി ഇസ്താന്ബുള്ളിലേക്ക് നായകന്‍ നടത്തുന്ന യാത്ര […]
The Silence of the Lambs / ദ സൈലന്‍സ് ഓഫ് ദ ലാമ്പ്സ് (1991)
എംസോൺ റിലീസ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Demme പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 തോമസ് ഹാരിസിന്‌റെ 1988-ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജോനഥന്‍ ഡെമിയുടെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ഹൊറര്‍/ത്രില്ലെര്‍/കുറ്റാന്വേഷണ സിനിമയാണ് “ദ സൈലന്‍സ് ഓഫ് ദ ലാമ്പ്സ്“. ജോഡി ഫോസ്ടര്‍, ആന്റണി ഹോപ്കിന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, നടന്‍, നടി എന്നീ ഒരുമിച്ചു […]
Run Lola Run / റണ്‍ ലോല റണ്‍ (1998)
എം-സോണ്‍ റിലീസ് – 08 ഭാഷ ജർമ്മൻ സംവിധാനം Tom Tykwer പരിഭാഷ പ്രമോദ് കുമാര്‍ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 ആഖ്യാനഘടനയിലെ ധീരമായ പരീക്ഷണമാണ് ‘റൺ ലോല റൺ’ . വിധിനിയോഗങ്ങൾപോലുള്ള അതിഭൗതിക പ്രശ്നങ്ങളാണ് ജർമ്മൻ സംവിധായകനായ ടോം ടൈക്‌വർ തൻറെ ഈ വിത്യസ്തമായ സിനിമയിൽ ചർച്ചയ്ക്ക് എടുക്കുന്നത്. സമയത്തിന് എതിരെ കുതിക്കുന്ന ലോല എന്ന പെൺകുട്ടിയോടൊപ്പം മൂന്ന് വിത്യസ്ത യാത്ര നടത്താൻ പ്രേക്ഷകനെ ക്ഷണിക്കുന്നു ഈ സിനിമ. ആഖ്യനരീതി, ബിംബങ്ങൾ, ശബ്ദങ്ങൾ, സാങ്കേതികത […]
Taste of Cherry / ടേസ്റ്റ് ഓഫ് ചെറി (1997)
എം-സോണ്‍ റിലീസ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Abbas Kiarostami പരിഭാഷ സുഹൈൽ ജോണർ ഡ്രാമ 7.7/10 1997-ലെ കാന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് ടേസ്റ്റ് ഓഫ് ചെറി. വ്യത്യസ്തമായ ഒരു പ്രമേയമാണ് സംവിധായകന്‍ ‘ചെറിപ്പഴത്തിന്റെ രുചി’ (TAST OF CHERRY – 1997)യെന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആത്മഹത്യചെയ്യാന്‍ നിശ്ചയിച്ച ബാദിയെന്ന മദ്ധ്യവയസ്‌കന്‍ ഈ കൃത്യത്തിന് തന്നെ സഹായിക്കാന്‍ തയ്യാറുള്ള ഒരു സഹായിയെ തേടിയിറങ്ങുകയാണ്. വലിയ തുക […]
The Reader / ദ റീഡർ (2008)
എംസോൺ റിലീസ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Daldry പരിഭാഷ രാഗേഷ് രാജൻ എം ജോണർ ഡ്രാമ, റൊമാൻസ് 7.6/10 സ്റ്റീഫൻ ഡാൽഡ്രി യുടെ സംവിധാനാത്തിൽ, കേറ്റ് വിൻസ്ലറ്റ്, റൈഫ് ഫൈനസ്, ഡേവിഡ് ക്രോസ് എന്നിവർ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ റീഡർ“. രണ്ടാം ലോകമഹായുദ്ധാനന്തര ജർമനിയിൽ വച്ച്, പതിനഞ്ചുവയസ്സുകാരനായ മൈക്കലും മുപ്പത്താറുകാരിയായ ഹന്നയും തമ്മിൽ ഉടലെടുത്ത പ്രണയവും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ വിഷയം. ജീവിതത്തിലാദ്യമായി പ്രണയത്തിന്റെ, ലൈംഗികതയുടെ ലഹരി അറിയിച്ചുതന്നവൾ, തന്റെ […]
Malena / മലേന (2000)
എം-സോണ്‍ റിലീസ് – 05 ഭാഷ ഇറ്റാലിയൻ സംവിധാനം Giuseppe Tornatore പരിഭാഷ ജേഷ് മോന്‍ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ലൂസിയാനോ വിൻസെൻസോണിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ജുസെപ്പെ ടൊർനാട്ടോറെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചലച്ചിത്രമാണ് മലേന (ഇറ്റാലിയൻ: Malèna). മൊണിക്കാ ബെലുചി, ലൂസിയാനോ വിൻസൺസോണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ സിസിലി എന്ന ഗ്രാമത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ഒരു പന്ത്രണ്ട് വയസുകാരന് ഒരു യുവതിയോടുണ്ടാകുന്ന പ്രണയവും […]
Inception / ഇന്‍സെപ്ഷന്‍ (2010)
എം-സോണ്‍ റിലീസ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.8/10 സമീപകാല ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച ഗവേഷക കഥാകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റഫർ നോളൻ, ദ ഡാർക്ക് നൈറ്റിന് (2008) ശേഷം കഥയെഴുതി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ-ആക്ഷൻ ചിത്രമാണ് ഇൻസെപ്ഷൻ. കോർപ്പറേറ്റുകൾക്ക് വേണ്ടി വ്യക്തികളുടെ സ്വപ്നത്തിൽ കടന്ന് ഉപബോധ മനസ്സിൽ നിന്ന് രഹസ്യങ്ങൾ മോഷ്ടിക്കുന്ന ചാരനായ […]