• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Alien Fest

അന്യഗ്രഹ ജീവൻ! നക്ഷത്രങ്ങളിലേക്ക് നോക്കുന്ന മനുഷ്യരെ ഇത്രത്തോളം ആകർഷിച്ച മറ്റൊരു സങ്കൽപമുണ്ടാകില്ല, പ്രപഞ്ചത്തിൽ നാം തനിച്ചാണെന്ന് വിശ്വസിക്കുന്നവരുണ്ട്. നമ്മുടെയത്രയും ബുദ്ധിവികാസം ഇല്ലാത്തവർ ജോതിർഗോളങ്ങളിൽ എവിടെയോ ജീവിക്കുന്നെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുമല്ല, സാങ്കേതികവിദ്യയിൽ ഏറെ മുന്നിലുള്ള താരാപഥസമൂഹങ്ങൾ എവിടെയോ ഇരുന്ന് നമ്മെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും കരുതുന്നവരുണ്ട്. അവരുടെ വിശ്വാസപ്രകാരം, ഏലിയനുകൾ രഹസ്യമായി ഭൂമി സന്ദർശിച്ചിട്ടുണ്ടത്രേ. ഗവൺമെന്റുകൾ ഇതറിയുന്നെങ്കിലും സത്യം പുറത്തുവിടുന്നില്ല!

ഏതായാലും, നിരവധി വിചിത്രസംഭവങ്ങളും ചുമതലപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ വെളിപ്പെടുത്തലുകളും ഒക്കെയായി 2023നെ ഏലിയനുകളുടെ വർഷം എന്നാണ് രസകരമായി വിശേഷിപ്പിക്കുന്നത്. അവയിൽ പലതും അഭ്യൂഹങ്ങളാണെങ്കിലും ആ കഥകൾ കേൾക്കാനേറെ രസമുള്ളവയാണ്. കേൾക്കുന്നവരെ പിടിച്ചിരുത്തുന്നവയാണ്. അതുകൊണ്ടുതന്നെ അന്യഗ്രഹജീവികളെ വിഷയമാക്കി ലോകസിനിമകളുണ്ടായി. പലതും എംസോണിലൂടെ പ്രേക്ഷകഭാവനയെ അമ്പരപ്പിക്കുകയും ചെയ്തു. അന്യഗ്രഹജീവികളെ കുറിച്ചുള്ള പോസിറ്റീവ് മെസ്സേജ് തരുന്ന അറൈവലും സ്നേഹത്തിന്റെ ഉദാത്തമാതൃകയായ ഇ.റ്റി.യും അവരുടെ കടന്നാക്രമണത്തിന്റെ കഥ പറയുന്ന വാർ ഓഫ് ദ വേൾഡ്സും, ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഏലിയനും, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന അതിൻ്റെ സീക്വലുമൊക്കെ നമ്മൾ മലയാളത്തിൽ ആസ്വദിച്ചപ്പോഴും ആ വിഷയത്തിലെ ചില ക്ലാസിക്കുകള്‍ ഉൾപ്പെടെയുള്ള അനേകം ചിത്രങ്ങള്‍ പരിഭാഷകരെ കാത്ത് മറഞ്ഞുകിടന്നു. കൗതുകരമായ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി, അവയിൽ ശ്രദ്ധേയമായ ചില ചിത്രങ്ങൾ കോർത്തിണക്കി ഒരു ഫെസ്റ്റ് നടത്തുന്നതിന്റെ പണിപ്പുരയിലായിരുന്നു നമ്മുടെ ഒരു കൂട്ടം പരിഭാഷകർ. എന്നിരുന്നാലും Sci-fiയുടെ തന്നെ ഉപവിഭാഗമായതിനാൽ ആ പ്രത്യേക വിഷയം കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കാവുന്ന ആവർത്തനവിരസതയ്ക്ക് ഇട നൽകരുതെന്നും നിർബന്ധമുണ്ടായിരുന്നു. ആയതിനാല്‍ ആക്ഷന്‍, ഹൊറർ, കോമഡി, റൊമാൻസ്, ഡ്രാമ തുടങ്ങിയ വ്യത്യസ്ത ജോണറുകൾ Sci-fiൽ സമന്വയിപ്പിച്ച, വേറിട്ട ആസ്വാദനരുചിയുള്ള ഒരു പിടി ചിത്രങ്ങളാണ് പരിഭാഷയ്ക്കായി തിരഞ്ഞെടുത്തത്.

ഇനിയുള്ള രാത്രികളില്‍ തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ കാണുന്ന, എണ്ണമില്ലാത്ത നക്ഷത്രങ്ങളെയും അറ്റമില്ലാത്ത ശൂന്യതയെയും കാണുമ്പോൾ, അറിയാതെ ചിറക് വിരിക്കുന്ന സങ്കൽപങ്ങൾക്ക് മിഴിവേകാൻ എംസോണിൽ അന്യഗ്രഹജീവികൾ വിരുന്നെത്തുന്നു.

Independence Day / ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ (1996)

November 25, 2023 by Vishnu

എംസോൺ റിലീസ് – 3295 ഏലിയൻ ഫെസ്റ്റ് – 25 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ എല്‍വിന്‍ ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.0/10 ഈ പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെങ്കിൽ, നമ്മളവരെ കണ്ടെത്തും മുന്നേ, അവരാദ്യം നമ്മളെ കണ്ടെത്തിയാൽ എന്താണ് സംഭവിക്കുക എന്ന് ആലോചിക്കുന്ന പലരുമുണ്ടാവും. അവര് സമാധാനത്തിലാകുമോ വരിക, അതോ നമ്മളെ നശിപ്പിക്കാനോ? രണ്ടാമത് പറഞ്ഞ തരത്തിലുള്ളൊരു കഥ പറയുന്ന സിനിമയാണ് റോളണ്ട് എമറിക് രചനയും സംവിധാനവും നിർവഹിച്ച്, വിൽ സ്മിത്തും, […]

Men in Black / മെൻ ഇൻ ബ്ലാക്ക് (1997)

November 24, 2023 by Vishnu

എംസോൺ റിലീസ് – 3294 ഏലിയൻ ഫെസ്റ്റ് – 24 ഭാഷ ഇംഗ്ലീഷ് സംവിധാനം Barry Sonnenfeld പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, കോമഡി, സയൻസ് ഫിക്ഷൻ 7.3/10 ന്യൂയോര്‍ക്ക് പൊലീസ് സേനയിലെ കഴിവുറ്റ ഉദ്യോഗസ്ഥനാണ് എഡ്വേര്‍ഡ്സ്. എന്നാൽ ഒരു രാത്രി അയാൾ പിന്തുടർന്ന വിചിത്രനായൊരു കുറ്റവാളി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതിനെ തുടർന്ന് ന്യൂയോര്‍ക്ക് പൊലീസ് അയാളെ ചോദ്യം ചെയ്യുന്നു. അപ്പോഴാണ് കറുത്ത സ്യൂട്ടിട്ട ഏജന്റ് കെയുടെ വരവ്. അയാൾ അവനൊരു വിസിറ്റിങ് […]

District 9 / ഡിസ്ട്രിക്റ്റ് 9 (2009)

November 23, 2023 by Vishnu

എംസോൺ റിലീസ് – 3293 ഏലിയൻ ഫെസ്റ്റ് – 23 ഭാഷ ഇംഗ്ലീഷ് സംവിധാനം Neill Blomkamp പരിഭാഷ വിഷ്ണു പ്രസാദ് & ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.9/10 അന്യഗ്രഹജീവികളും മനുഷ്യരും ഭൂമിയിൽ ഒത്തൊരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന നിറം പിടിപ്പിച്ച കഥകൾ പല കാർട്ടൂണുകൾക്കും വിഷയമായിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊന്ന് യഥാര്‍ത്ഥത്തിൽ നടന്നാൽ നമ്മളില്‍ എത്ര പേർ ഉൾക്കൊള്ളും? അങ്ങനൊരു റിയലിസ്റ്റിക് സാഹചര്യത്തെ തുറന്നുകാട്ടാനാകണം, ഡിസ്ട്രിക്റ്റ് 9 ചിത്രീകരിച്ചിരിക്കുന്നത് ഒരു ഡോക്യുമെന്ററി ശൈലിയിലാണ്. […]

Dark Skies / ഡാർക്ക് സ്കൈസ് (2013)

November 22, 2023 by Vishnu

എംസോൺ റിലീസ് – 3292 ഏലിയൻ ഫെസ്റ്റ് – 22 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Stewart പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.3/10 കുടുംബനാഥന്റെ ജോലി നഷ്ടപ്പെട്ടത് കാരണം, ബാരറ്റ് കുടുംബം ചെറിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോവുകയാണ്. അപ്പോഴാണ് ഇളയകുട്ടിയുടെ സ്വപ്നത്തില്‍ ‘സാൻഡ്മാൻ’ എന്നൊരാൾ കടന്നുവരാൻ തുടങ്ങിയത്. രാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന് കുട്ടിയോട് സംസാരിക്കുന്ന സാൻഡ്മാൻ, അടുക്കളയിൽ കേറി ആഹാരസാധനങ്ങൾ എടുക്കുകയും വിചിത്രമായ രീതിയില്‍ വീട്ടുസാധനങ്ങള്‍ അടുക്കിവെക്കുകയും ചെയ്യുന്നത് പതിവായപ്പോൾ […]

The Tomorrow War / ദ ടുമോറോ വാർ (2021)

November 21, 2023 by Vishnu

എംസോൺ റിലീസ് – 3291 ഏലിയൻ ഫെസ്റ്റ് – 21 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris McKay പരിഭാഷ ജിതിൻ ജേക്കബ് കോശി & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.6/10 ഖത്തറിലെ കത്തുന്ന വേനലില്‍ 2022 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍. അലറിവിളിക്കുന്ന ഗ്യാലറിയുടെ അകമ്പടിയോടെ ബ്രസീൽ സ്ട്രൈക്കർ പന്തുമായി എതിർ ഗോൾമുഖത്തേക്ക് പാഞ്ഞടുക്കുന്നു. പെട്ടെന്നാണ് ആകാശം പിളര്‍ന്ന് കുറെ പട്ടാളക്കാർ മാനത്തുനിന്ന് ഗ്രൗണ്ടിലേക്ക് നടന്നിറങ്ങിയത്. ലോകമാകെ സ്തംഭിച്ചുപോയി. 2051-ൽ നിന്നും വന്ന സമയയാത്രികരായിരുന്നു അവർ. […]

Predators / പ്രിഡേറ്റേഴ്സ് (2010)

November 20, 2023 by Vishnu

എംസോൺ റിലീസ് – 3290 ഏലിയൻ ഫെസ്റ്റ് – 20 ഭാഷ ഇംഗ്ലീഷ് സംവിധാനം Nimród Antal പരിഭാഷ അരവിന്ദ് കുമാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 പരസ്പരം പരിചിതരല്ലാത്ത ഒരു കൂട്ടം ആൾക്കാർ ഒരു കാട്ടിലകപ്പെടുന്നു. തങ്ങൾ എത്തിപ്പെട്ടത് എവിടെയാണെന്ന് കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് അവർ തിരിച്ചറിഞ്ഞത്. അന്യഗ്രഹ ജീവികൾക്ക് നായാട്ടുവിനോദം നടത്താനായി അവർ ഒരുക്കിയ കളിക്കളമാണ് ആ ഗ്രഹമെന്ന് തിരിച്ചറിഞ്ഞതോടെ അവർ പിന്നീടുള്ള ഓരോ ചുവടും അതിസൂക്ഷ്മതയോടെ വെച്ച് നടന്നു. അവിടെ […]

Super 8 / സൂപ്പർ 8 (2011)

November 19, 2023 by Vishnu

എംസോൺ റിലീസ് – 3289 ഏലിയൻ ഫെസ്റ്റ് – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം J.J. Abrams പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.0/10 കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇരുപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലൊരുക്കിയ നിരവധി ഹിറ്റ് സിനിമകൾക്കും സീരിസുകൾക്കും വഴികാട്ടിയായിരുന്നു ജെ. ജെ അബ്രാംസിന്റെ സൂപ്പർ 8. 1979-ലെ ഒരു ഫിലിം ഫെസ്റ്റിവലിലേക്ക് അയക്കാൻ ഒരു ഷോർട്ട് ഫിലിം എടുക്കാനുള്ള തത്രപ്പാടിലായിരുന്നു ഒരുകൂട്ടം കുട്ടികൾ. അങ്ങനെ പാതിരാത്രി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒരൊഴിഞ്ഞ റെയില്‍വേ […]

Nope / നോപ് (2022)

November 18, 2023 by Vishnu

എംസോൺ റിലീസ് – 3288 ഏലിയൻ ഫെസ്റ്റ് – 18 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ അഭിഷേക് പി യു ജോണർ ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.8/10 വരണ്ട ഭൂപ്രകൃതിയെങ്കിലും സുന്ദരമായ മലനിരകളുള്ള ഒരു കാലിഫോര്‍ണിയൻ താഴ്‌വരയിലാണ് ഹെയ്വുഡ് കുടുംബത്തിന്റെ താമസം. സിനിമകളിലേക്കുള്ള കുതിരകളെ വളർത്തി പരിശീലിപ്പിക്കുന്ന ബിസിനസ്സ് നടത്തുന്നവരാണവർ. അങ്ങനെയിരിക്കെ ഒരു ദിവസം ആ കുടുംബത്തിലെ അച്ഛനും മകനും അവിടുത്തെ റാഞ്ചിൽ കുശലം പറഞ്ഞതുകൊണ്ടിരിക്കുമ്പോഴാണ് ആകാശത്തുനിന്നും വീണ ഒരു നാണയം തലയില്‍ തുളഞ്ഞുകേറി […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]