എംസോൺ റിലീസ് – 2864 ഇറാനിയൻ ഫെസ്റ്റ് – 10 ഭാഷ പേർഷ്യൻ സംവിധാനം Saeed Roustayi പരിഭാഷ ഷെഫിൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.0/10 നഗരം മയക്കുമരുന്നിന് അടിമകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിൽ കൂടുതലും സ്ത്രീകൾ ഉൾപ്പടെ തെരുവിൽ കഴിയുന്നവരും. ആന്റി നാർകോട്ടിക് പോലീസ് ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥനായ സമദ് മയക്കുമരുന്ന് ലോകത്തെ രാജാവായ നാസർ ഖക്സാദിനെ പിടികൂടാൻ നടക്കുകയാണ്. എന്നാൽ ഇയാൾ ആരാണെന്ന് ഒരാൾക്കും അറിയില്ല. നിരവധി ഒപ്പറേഷനുകൾക്ക് ശേഷം നാസറിനെ കണ്ടെത്തുന്നു. അതിന് ശേഷമാണ് […]
The Apple / ദ ആപ്പിൾ (1998)
എംസോൺ റിലീസ് – 2862 ഇറാനിയൻ ഫെസ്റ്റ് – 09 ഭാഷ പേർഷ്യൻ സംവിധാനം Samira Makhmalbaf പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.3/10 നീണ്ട പതിനൊന്ന് വര്‍ഷക്കാലം തടവറയിലെന്ന പോലെ രണ്ട് പെണ്‍കിടാങ്ങളെ പുറം ലോകം പോലും കാണിക്കാതെ ഒന്ന് കുളിപ്പിക്കുക പോലും ചെയ്യാതെ അവരുടെ സ്വന്തം പിതാവ് പൂട്ടിയിട്ടിരിക്കുന്നു!! അയല്‍ക്കാരുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തില്‍ ക്ഷേമകാര്യ മന്ത്രാലയത്തില്‍ നിന്നും വന്ന ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു!!! സമീറ മക്മല്‍ബഫ് എന്ന ഇറാനിയന്‍ സംവിധായികയുടെ ‘98 […]
Marmoulak / മർമൊലാക്ക് (2004)
എംസോൺ റിലീസ് – 2861 ഇറാനിയൻ ഫെസ്റ്റ് – 08 ഭാഷ പേർഷ്യൻ സംവിധാനം Kamal Tabrizi പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ കോമഡി, ഡ്രാമ 8.5/10 റെസ മർമൊലാക്ക്- അഥവാ “ഉടുമ്പ്” റെസ. എത്ര ഉയരമേറിയ മതിലുകളും, പുഷ്പം പോലെ വലിഞ്ഞു കയറുന്ന, റെസ മെസ്ഗാലിയെ നാട്ടിൽ അറിയപ്പെടുന്നത് അങ്ങനെയാണ്. ടെഹ്റാനിൽ അല്ലറ ചില്ലറ മോഷണവും, തട്ടിപ്പുമായി നടക്കുന്ന റെസ, ഒരു മോഷണ ശ്രമത്തിനിടെ പോലീസിൻ്റെ പിടിയിലാകുന്നു. തൻ്റെ ജയിലിലെത്തുന്ന തടവുകാരെ, എത്ര ബുദ്ധിമുട്ടിയാലും […]
Bashu, The Little Stranger / ബാഷു, ദി ലിറ്റിൽ സ്ട്രേഞ്ചർ (1989)
എംസോൺ റിലീസ് – 2860 ഇറാനിയൻ ഫെസ്റ്റ് – 07 ഭാഷ പേർഷ്യൻ സംവിധാനം Bahram Beizai പരിഭാഷ പ്രശാന്ത് പി ആർ ജോണർ ഡ്രാമ, വാർ 8.1/10 1980 മുതൽ 1988 വരെ നടന്ന ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ മധ്യത്തിൽ ബാഷു എന്ന പത്ത് വയസുകാരന് വീടും കുടുംബവും നഷ്ടപ്പെടുന്നു. തുടർന്ന് ആ കുട്ടി രക്ഷപ്പെടാനായി ഒരു ട്രക്കിൽ കയറുന്നു. അങ്ങനെ അവൻ ഇറാന്റെ തെക്ക് ഭാഗത്ത് നിന്നും വടക്ക് ഭാഗത്തെ ഒരു ഗ്രാമത്തിലേക്ക് എത്തുന്നു. അവിടെ ഭൂപ്രകൃതി മുതൽ […]
Mum’s Guest / മംമ്സ് ഗസ്റ്റ് (2004)
എംസോൺ റിലീസ് – 2857 ഇറാനിയൻ ഫെസ്റ്റ് – 06 ഭാഷ പേർഷ്യൻ സംവിധാനം Dariush Mehrjui പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഡ്രാമ 7.2/10 ഇറാനിയൻ സിനിമയെന്ന് കേൾക്കുമ്പോൾ ചിലരുടെ മനസ്സിൽ വിടരുന്നത് കുറെ ദൈന്യതയുടെ ചിത്രങ്ങളായിരിക്കാം. കഥാപാത്രങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ട് വശം കെട്ടവർക്ക് തത്കാലം വിശ്രമിക്കാം. നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ മംമ്സ് ഗസ്റ്റ് എന്ന ഇറാനിയൻ ചിത്രമാണ് നിങ്ങൾക്കായി ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്. എഫത്തിന്റെ വീട്ടിലേക്ക് അവരുടെ ബന്ധുകൂടിയായ നവദമ്പതികൾ വിരുന്നിന് എത്തുന്നതും […]
The Child and the Soldier / ദ ചൈൽഡ് ആൻഡ് ദ സോൾജിയർ (2000)
എംസോൺ റിലീസ് – 2854 ഇറാനിയൻ ഫെസ്റ്റ് – 05 ഭാഷ പേർഷ്യൻ സംവിധാനം Reza Mirkarimi പരിഭാഷ ഷെഫിൻ ജോണർ ഡ്രാമ 7.2/10 ബഹ്മാൻ അമിൻപോർ എന്ന പട്ടാളക്കാരൻ ന്യൂ ഇയർ അവധിക്ക് തന്റെ കല്യാണം ഉറപ്പിക്കുന്നതിനായി നാട്ടിൽ പോകാൻ നേരത്തേ ലീവ് ചോദിക്കുന്നു. എന്നാൽ മേലുദ്യോഗസ്ഥൻ അത് നിഷേധിക്കുന്നു. എന്നാൽ പിന്നീട് ഒരു കുട്ടികുറ്റവാളിയെ ദുർഗുണപരിഹാര പാഠശാലയിൽ എത്തിച്ചാൽ അവിടുന്ന് നാട്ടിൽ പോകാമെന്ന് മേലുദ്യോഗസ്ഥൻ പറയുന്നു. അതനുസരിച്ച് കുട്ടിയുമായി പുറപ്പെടുന്ന നായകൻ നേരിടുന്ന പ്രയാസങ്ങളും […]
Two Women / ടൂ വിമെൻ (1999)
എംസോൺ റിലീസ് – 2853 ഇറാനിയൻ ഫെസ്റ്റ് – 04 ഭാഷ പേർഷ്യൻ സംവിധാനം Tahmineh Milani പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.7/10 ഫെരിഷ്തെയും റോയയും യൂണിവേഴ്സിറ്റിയിലെ ആർകിടെക്ച്ചർ വിദ്യാർത്ഥിനികളാണ്. ഒരു വിഷയത്തിൽ സഹായം തേടാനായി റോയ, പഠനത്തിൽ സമർത്ഥയായ ഫെരിഷ്തെയെ പരിചയെപ്പടുകയും വൈകാതെ തന്നെ ഇരുവരും ഉറ്റ സുഹൃത്തുക്കളായും മാറുന്നു. വാപ്പയുടെ പൂർണ്ണ സമ്മതമില്ലാതെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടുമാണ് ഫെരിഷ്തെ പഠിക്കാനെത്തുന്നത്. വിവാഹത്തിനൊന്നും ഉടനെ തയ്യാറല്ലെന്നും പഠിച്ചു ജോലി നേടി വാപ്പയെ സഹായിക്കാനും […]
Gabbeh / ഗബ്ബേ (1996)
എംസോൺ റിലീസ് – 2852 ഇറാനിയൻ ഫെസ്റ്റ് – 03 ഭാഷ പേർഷ്യൻ സംവിധാനം Mohsen Makhmalbaf പരിഭാഷ അക്ഷയ് ടി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 6.9/10 വൃദ്ധരായദമ്പതികൾ തങ്ങളുടെ പരവതാനി (ഗബ്ബേ) കഴുകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പരവതാനിയിൽ ഒരു സുന്ദരിയായ യുവതി പ്രത്യക്ഷപ്പെട്ടത്. ഒരു നാടോടി പരവതാനി നെയ്ത്തുകുടുംബത്തിലെ അംഗമായ അവൾ, ചെന്നായയുടെ ശബ്ദമുള്ള ഒരു കുതിരക്കാരനുമായുള്ള തന്റെ പ്രണയകഥ വൃദ്ധദമ്പതികളോട് പറയുന്നു. മാജിക്കൽ റിയലിസമെന്ന ആവിഷ്ക്കരണരീതിയിലൂടെ ഇറാനിയൻ ഗ്രാമഭംഗിയും ജീവിതവും പശ്ചാത്തലമാക്കി പ്രശസ്ത […]