എംസോൺ റിലീസ് – 283 ഭാഷ തമിഴ് സംവിധാനം Mani Ratnam പരിഭാഷ സൗരവ് ടി പി ജോണർ ക്രൈം, ഡ്രാമ 8.6/10 സ്വന്തം കണ്മുന്നിൽ വച്ച് അച്ഛനെ നഷ്ട്ടപ്പെട്ട വേലുവിൽ നിന്ന് ഒരുപാട് പേരുടെ ബലമായ ശക്തി വേലുനായ്ക്കറിലേക്കുള്ള മാറ്റം കാണിക്കുന്നതാണ്, 1987 ൽ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ‘നായകൻ‘. ലോകസിനിമ ചരിത്രത്തിൽ കുറിക്കപ്പെട്ട ചുരുക്കം ചില ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘നായകൻ’. ഉലകനായകൻ കമൽഹാസ്സന്റെ വേലുഭായിലേക്കുള്ള പകർന്നാട്ടം അഭിനയത്തിന്റെ റഫറൻസ് ആയി നിലനിൽക്കുന്നു. […]
Kill Bill: Vol. 2 / കിൽ ബിൽ: വാല്യം. 2 (2004)
എം-സോണ്‍ റിലീസ് – 280 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ നിദർശ് രാജ്, നവനീത് എച്ച് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8/10 ക്വെന്റിൻ റ്ററന്റിനോ രചനയും സംവിധാനവും നിർവഹിച്ച് 2004ൽ പുറത്തിറങ്ങിയ അമേരിക്കൻ മാർഷ്യൽ ആർട് സിനിമയാണ് കിൽ ബിൽ വാല്യം 2. ഒരു കൊലപാതകി സംഘത്തിനെതിരെ തന്റെ ഒറ്റയാൾ പ്രതികാര പോരാട്ടം തുടരുന്ന ‘വധു’ എന്ന കഥാപാത്രമായി ഉമ തുർമൻ അത്യുജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്നു. കൊലപാതക സംഘത്തിലെ അംഗമായിരുന്നു ‘വധു’. അവിടെ […]
Victoria / വിക്ടോറിയ (2015)
എം-സോണ്‍ റിലീസ് – 269 ഭാഷ ജർമൻ സംവിധാനം Sebastian Schipper പരിഭാഷ ഫസൽ റഹ്മാൻ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.7/10 ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച, എഡിറ്റിങ്ങില്ലാത്ത, രണ്ടു മണിക്കൂറും പതിനെട്ടു മിനിട്ടും ദൈർഘ്യമുള്ള സിനിമ. വിക്ടോറിയ എന്ന മാഡ്രിഡുകാരിയും ബെർലിനിൽ നിന്നുള്ള നാല് ചെറുപ്പകാരും ഒരു രാത്രി ആഘോഷിക്കാൻ ഇറങ്ങിതിരിക്കുന്ന അവർ ബാങ്ക് കവർച്ചയിലെ പങ്കാളികളാകുന്നു. രാവ് പകലിനു വഴി മാറുമ്പോഴേക്കും അവരുടെ ജീവിതത്തിന്റെ ദിശ പൂർണ്ണമായും മാറിയിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
I, Robot / ഐ, റോബോട്ട് (2004)
എം-സോണ്‍ റിലീസ് – 263 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Proyas പരിഭാഷ നിഖിൽ ജോൺ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 വർഷം 2035. സമൂഹത്തോടൊപ്പം ഇപ്പോൾ റോബോട്ടുകൾ സഹായത്തിന് ഉണ്ട്. ഈ റോബോട്ടുകൾക്ക് അവരുടെ സിസ്റ്റം സംയോജിപ്പിക്കാൻ മൂന്നു നിയമങ്ങൾ പാലിക്കണം; അവർക്ക് ഒരു മനുഷ്യനെ ഒരിക്കലും ഉപദ്രവിക്കാനോ അല്ലെങ്കിൽ തെറ്റായ ഒരു നടപടി വഴി അപായപ്പെടുത്താനോ യാതൊരു രീതിയിലും ദോഷം വരുത്താനോ കഴിയില്ല. ഒരു മനുഷ്യൻ പറയുന്ന ഏതൊരു ഉത്തരവും ഒന്നാമത്തെ നിയമത്തെ […]
Difret / ഡിഫ്രറ്റ് (2014)
എം-സോണ്‍ റിലീസ് – 244 ഭാഷ അംഹാറിക് സംവിധാനം Zeresenay Mehari പരിഭാഷ ഫസൽ റഹ്മാൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 6.8/10 യഥാർത്ഥ സംഭവങ്ങളെ അവലംബിച്ചുള്ള എത്യോപ്പ്യൻ സിനിമയാണ് ഡിഫ്രറ്റ്. എത്യോപ്പിയയിലെ അഡിസ് ആബാബയ്ക്കടുത്ത് പതിനാലുവയസുകരിയായ പെണ്‍കുട്ടിയെ സ്കൂളില്‍നിന്ന് വീട്ടിലേക്കുള്ള വഴിയില്‍വെച്ച് കുതിരപ്പുറത്തെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോകുന്നു. ധീരയായ ഹീറുത് തോക്ക് തട്ടയെടുത്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ ഒരാള്‍ക്ക് വെടിയേൽക്കുന്നു. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുക എന്നത് അവളുടെ ഗ്രാത്തിൽ പതിവുള്ളതും ആഫ്രിക്കയുടെ പരമ്പരാഗത ആചാരങ്ങളിൽപ്പെടുന്ന […]
Escape from Alcatraz / എസ്കേപ് ഫ്രം അൾകാട്രസ് (1979)
എം-സോണ്‍ റിലീസ് – 230 ഭാഷ ഇംഗ്ലീഷ് സംവിധാനം Don Siegel പരിഭാഷ സഗീർ പി എസ് വൈ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.6/10 1962 ലെ അൾകാട്രസ് ജയിൽ ചാട്ടത്തെക്കുറിച്ച് 1963 ൽ ജെ. കാമ്പെൽ ബ്രൂസ് എഴുതിയ പുസ്തകത്തിനെ ആസ്പദമാക്കി ഡോൺ സീഗെൽ സംവിധാനം ചെയ്ത ചിത്രമാണ് എസ്കേപ് ഫ്രം അൾകാട്രസ്. ക്ലിന്റ് ഈസ്റ്റ്വുഡ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം 1979 ലാണ് പുറത്തിറങ്ങിയത് .അക്കാലത്തെ ഏറ്റവും മികച്ച ജയിലായിരുന്നു അൾകാട്രസ്. അൾകാട്രസിൽ […]
Infernal Affairs / ഇൻഫേണൽ അഫയഴ്സ് (2002)
എം-സോണ്‍ റിലീസ് – 224 ഭാഷ കാന്റൊനീസ് സംവിധാനം Andrew Lau, Alan Mak പരിഭാഷ നിദർഷ് രാജ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8/10 2002ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ഡ്രാമയാണ് ഇൻഫേണൽ അഫയഴ്സ്(അധോലോകബന്ധങ്ങൾ). പോലീസിനുള്ളിൽ അധോലോക രാജാവിന്റെ ചാരനായി കഴിയുന്ന ഒരു ഉദ്യോഗസ്ഥന്റെയും അധോലോകരാജാവിന്റെ ഗ്യാങിൽ പോലീസ് വക ചാരനായി പ്രവർത്തിക്കുന്ന ഒരു ചാരപ്പോലീസുകാരന്റെയും പരസ്പരാന്വേഷണങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തം. ഈ സിനിമ ലോകത്ത് ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടു എന്നതിനു തെളിവാണ് ഇതിഹാസ സംവിധായകൻ മാർട്ടിൻ സ്കോർസെസി […]
Pieta / പിയെത്ത (2012)
എം-സോണ്‍ റിലീസ് – 208 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ക്രൈം, ഡ്രാമ 7.2/10 കൊള്ളപ്പലിശക്കാരുടെ വാടകഗുണ്ടയാണ് അയാള്‍. കടം വാങ്ങിയ പണം തിരിച്ചടയ്ക്കുന്നതിനു വേണ്ടി ആളുകളെ ക്രൂരമായി ഭീഷണിപ്പെടുത്തലാണ് അയാളുടെ ജോലി. ഒരു കുടുംബമില്ലാതെ, അതു കൊണ്ടു തന്നെ നഷ്ടപ്പെടാനൊന്നുമില്ലാത്ത അയാള്‍, ദയാരഹിതമായ ജീവിതം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒരു ദിവസം അമ്മയാണെന്നു അവകാശപ്പെട്ട് ഒരു സ്ത്രീ അയാളുടെ മുമ്പിലെത്തുന്നു. അതോടെ […]