എം-സോണ്‍ റിലീസ് – 1510 ഭാഷ അറബിക് സംവിധാനം A.B. Shawky പരിഭാഷ നിഷാദ് ജെ എൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.2/10 യോമദൈൻ എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ന്യായവിധി ദിനം എന്നാണ്. സാംക്രമിക രോഗംമൂലം സമൂഹത്തിൽ നിന്നും ബഹിഷ്കൃതരായ മനുഷ്യരുടെ ആത്മനൊമ്പരങ്ങളുടെ ചലച്ചിത്ര ആവിഷ്കരങ്ങൾ മുമ്പും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ കാൻ മേളയിൽ ഫ്രൻകൊസ് ഷാലൈ അവാർഡും പാം ഡി ഓർ നോമിനേഷനും ലഭിച്ച ഈ ചിത്രം പറയുന്നതും പാർശ്വവൽക്കരിക്കപ്പെട്ട […]
Bekas / ബേക്കാസ് (2012)
എം-സോണ്‍ റിലീസ് – 1509 ഭാഷ കുർദിഷ് സംവിധാനം Karzan Kader പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.5/10 സദ്ധാം ഹുസൈന്റെ ഇറാഖിലെ ഭീകരഭരണ കാലഘട്ടം. അവിടെയാണ് സഹോദരങ്ങളായ സനായും ദനായും തങ്ങളുടെ ബാല്യം കഴിച്ചുകൂട്ടിയിരുന്നത്. അനാഥരായിരുന്ന അവർ അന്നന്നത്തെ ഭക്ഷണത്തിനായി ജോലി ചെയ്ത് പണം കണ്ടെത്തിയിരുന്നു. അവിടേക്കാണ് ‘സൂപ്പർമാൻ’ പ്രദർശനത്തിനെത്തുന്നത്.. ഏറെ ഇഷ്ടപ്പെട്ടിരുന്ന തങ്ങളുടെ സൂപ്പർ ഹീറോയെ ഒരു നോക്ക് കാണാൻ ഏവരെയും പോലെ അവരും ആഗ്രഹിച്ചിരുന്നു. എന്നാൽ അതവർക്ക് സാധിക്കാതെ പോവുന്നു. […]
Asur: Welcome to Your Dark Side / അസുർ: വെൽകം ടു യുവർ ഡാർക് സൈഡ് (2020)
എം-സോണ്‍ റിലീസ് – 1508 ഭാഷ ഹിന്ദി സംവിധാനം Oni Sen പരിഭാഷ ഹിഷാം അഷ്റഫ്, അർജുൻ ശിവദാസ്, മനു എ ഷാജി ജോണർ ഡ്രാമ, ക്രൈം, ത്രില്ലർ 8.6/10 സൈക്കോ സീരിയൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സിബിഐ ഇൻവെസ്റ്റിഗേഷൻ ആണ് മെയിൻ തീം. ഹിന്ദു മിത്തോളജിയോടൊപ്പം സൈക്കോളജിയും മിക്സ് ചെയ്ത് നടക്കുന്ന അതിവിചിത്രമായ കൊലപാതകങ്ങൾ, അതും പക്കാ പെർഫെക്ട് ക്രൈമുകൾ. തെളിവുകളോ, കൊലപാതകിയുടെ മോട്ടീവോ ഇരകൾ തമ്മിൽ ഉള്ള കണക്ഷനുകൾ ഒന്നും കിട്ടാതെ പോലീസുകാരും സിബിഐ ഓഫീസർമാരും […]
Champion / ചാമ്പ്യൻ (2018)
എം-സോണ്‍ റിലീസ് – 1507 ഭാഷ കൊറിയൻ സംവിധാനം Yong-wan Kim പരിഭാഷ റിയാസ് പുളിക്കൽ ജോണർ സ്പോർട്, ഡ്രാമ 6.0/10 നന്നേ ചെറുപ്പത്തിൽ തന്നെ സ്വന്തം മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട് അമേരിക്കക്കാരായ കുടുംബത്തിന് ദത്ത് നൽകപ്പെട്ടവനായിരുന്നു മാർക്ക്. പക്ഷേ, കുട്ടിയായിരിക്കെ തന്നെ അവനെ ദത്തെടുത്ത ഫോസ്റ്റർ മാതാപിതാക്കളും അവനെ വിട്ടുപിരിഞ്ഞു. അങ്ങനെ അനാഥനായാണ് അവൻ വളർന്നത്. സ്കൂളിലെ ഏക ഏഷ്യക്കാരൻ കുട്ടിയായതുകൊണ്ട് തന്നെ വർണ്ണവിവേചനവും അവന് നേരിടേണ്ടി വന്നു. അതുകൊണ്ട് തന്നെ ഒത്തിരി ശക്തനായിത്തീരാൻ അവൻ വല്ലാതെ […]
Dracula Untold / ഡ്രാക്കുള അൺടോൾഡ് (2014)
എം-സോണ്‍ റിലീസ് – 1504 ഭാഷ ഇംഗ്ലീഷ് സംവിധാനം Gary Shore പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 6.3/10 ബ്രോം സ്റ്റോക്കറിന്റെ നോവലിനെ അതേപടി അനുകരിക്കാതെ, കേന്ദ്രകഥാപാത്രമായ ഡ്രാക്കുള പ്രഭുവിന്റെ ഉത്ഭവം, ചരിത്രവും, ഫാന്റസിയും, മിത്തും, ഇടകലർത്തിയ ചിത്രമാണ് ഡ്രാക്കുള അൺടോൾഡ്.ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ, ഡ്രാക്കുളയുടെ പറയാക്കഥയാണ് സിനിമ. വ്ലാഡ് III “ദ ഇമ്പാലർ” എന്ന് ചരിത്രം രേഖപ്പെടുത്തിയ ഡ്രാക്കുള പ്രഭുവിന്റെ മകനിലൂടെയാണ് കഥ അവതരിപ്പിക്കപ്പെടുന്നത്. തന്റെ ദുഷ്ചെയ്തികളിൽ മനംമടുത്ത്, […]
Boy Eating the Bird’s Food / ബോയ് ഈറ്റിംഗ് ദി ബേർഡ്സ് ഫുഡ് (2012)
എം-സോണ്‍ റിലീസ് – 1502 ഭാഷ ഗ്രീക്ക് സംവിധാനം Ektoras Lygizos പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ ഡ്രാമ 6.2/10 ന്യൂട്ട് ഹാംസന്റെ (Knut Hamsun) ഹങ്കർ (Hunger)എന്ന നോവലിനെ ആസ്പദമാക്കി എക്റ്റോറസ് ലിഗിസോസാണ് (Ektoras Lygizos) ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോലിയോ, പണമോ, കഴിക്കാൻ ഭക്ഷണമോ പോലുമില്ലാത്ത ആതെൻസിലെ ഒരു ചെറുപ്പക്കാരന്റെ മൂന്ന് ദിവസത്തെ കഥ പറയുകയാണ് ഈ ചിത്രം. 2012-ലെ I.F. F.I യിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2013-ലെ മികച്ച […]
Halima’s Path / ഹലീമാസ് പാത്ത് (2012)
എം-സോണ്‍ റിലീസ് – 1500 ഭാഷ ബോസ്നിയൻ സംവിധാനം Arsen A. Ostojic പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 8.1/10 യുദ്ധങ്ങളും അതിലേക്ക് നയിക്കുന്ന പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും ഇടയിൽ വീർപ്പുമുട്ടുന്ന ഒരു കൂട്ടരുണ്ട് – അമ്മമാർ. നിലയ്ക്കാത്ത മുറിവുണങ്ങാത്ത കണ്ണീർക്കയങ്ങളിൽ ഈ അമ്മമാർ എന്നും ഒറ്റയ്ക്കാണ്. പോരാട്ടങ്ങൾക്ക് മുറവിളി കൂട്ടുന്നവരുടെ മൃതദേഹങ്ങൾക്കും ഒരു അമ്മയുണ്ട്. ഉറ്റവരുടെ മൃതദേഹം പോലും കാണാനാവാതെ നീറിനീറി കഴിയുന്ന ഒത്തിരി അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു അമ്മയാണ് ഹലീമ. നിരവധി […]
The Kindergarten Teacher / ദി കിൻഡർഗാർട്ടൻ ടീച്ചർ (2014)
എം-സോണ്‍ റിലീസ് – 1499 ഭാഷ ഹീബ്രു സംവിധാനം Nadav Lapid പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 6.6/10 കലാകാരന്മാരെ അംഗീകരിക്കാത്ത നാട്ടിൽ ലോലഹൃദയർക്ക് സ്ഥാനമില്ല. കവിത ഇഷ്ടപ്പെടുന്ന ഒരു നഴ്സറി ടീച്ചറുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ ചെറിയ തലച്ചോറിലെ മഹത്തായ കവിതകളും വലിയ കവിയെയും തിരിച്ചറിഞ്ഞ് അവനെ “സംരക്ഷിക്കുന്നതാണ്” ഈ സിനിമയുടെ കാതൽ. ആ സംരക്ഷിതകവചം ചില നേരങ്ങളിൽ അവനെ അസ്വസ്ഥമാക്കിയിരുന്നോ എങ്കിൽ എന്തെല്ലാം പ്രതികരണങ്ങളായിരിക്കാം ആ ടീച്ചർ നേരിടേണ്ടി വന്നിട്ടുണ്ടാവുക? വർത്തമാനകാലത്തിൽ തന്റെ […]