എം-സോണ്‍ റിലീസ് – 751 ഭാഷ ജാപ്പനീസ് സംവിധാനം Shôhei Imamura പരിഭാഷ രാജൻ കെ.കെ നര്‍ക്കിലക്കാട് ജോണർ ഡ്രാമ 7.9/10 രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന 19-ാം നൂറ്റാണ്ടിലെ ഉത്തര ജപ്പാന് ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധ ജനങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റാനായി പഴയ തലമുറയിലുള്ളവര്‍ നടപ്പാക്കി വന്നിരുന്ന ഒരാചാരം- അവര്‍ ഗ്രാമം വിട്ടു ദൈവങ്ങള്‍ കുടികൊള്ളുന്ന നരയാമ പര്‍വതത്തിനു മുകളില്‍ കയറി സ്വയം മരണം വരിക്കുക. ‘ ‘ഒബസുതേയമ’ എന്ന പേരിലാണ് ഈ ആചാരം […]
Elevator to the Gallows / എലവേറ്റര്‍ റ്റു ദി ഗാലോസ് 1958)
എം-സോണ്‍ റിലീസ് – 750ക്ലാസ്സിക് ജൂണ്‍ 2018 – 4 ഭാഷ ഫ്രഞ്ച് സംവിധാനം ലൂയി മാൽ പരിഭാഷ പ്രവീൺ അടൂർ ജോണർ Crime, Drama, Thriller 8.0/10 പഴുതുകളടച്ചു ചെയ്ത ഒരു കൊലപാതകതം, തീർത്തും അപ്രതീക്ഷിതമായ രീതിയിൽ അതിന്റെ ചുരുളഴിയുന്നു. കാമുകി കാമുകന്മാരായ ജൂലിയനും ഫ്ലോറൻസും, ഫ്ലോറൻസിന്റെ ഭർത്താവിനെ കൊല്ലാൻ പദ്ധതിയിടുന്നു. വിജയകരമായി ഇത് പൂർത്തിയാക്കി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ജൂലിയന്‍ കഴിഞ്ഞു. എന്നാൽ ഇതിന് ശേഷം ഒരു ലിഫ്റ്റിൽ കുടുങ്ങുന്നതോടെ മുഴുവൻ കഥയും മാറി മറിയുന്നു. തികച്ചും […]
Eyes Without a Face / ഐസ് വിതൗട് എ ഫേസ് (1960)
എം-സോണ്‍ റിലീസ് – 749ക്ലാസ്സിക് ജൂണ്‍ 2018 – 3 ഭാഷ ഫ്രഞ്ച് സംവിധാനം Georges Franju പരിഭാഷ ശ്രീധർ ജോണർ Drama, Horror 7.7/10 ഷോൺ റെഡോന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജോർജ് ഫ്രാൻജു സംവിധാനം ചെയ്ത ഫ്രഞ്ച് ഹൊറർ ചിത്രമാണ് ഐസ് വിതൗട് എ ഫേസ്. പാരീസിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന പ്ലാസ്റ്റിക് സർജൺ ആണ് ഡോക്ടർ ജൻസിയെർ. കാറപകടത്തിൽ പെട്ട് മുഖം നശിച്ചുപോയ തന്റെ മകൾക്കായി പുതിയ ഒരു മുഖം അന്വേഷിക്കുന്ന ഡോക്ടർ പരീക്ഷണങ്ങൾക്കായി […]
Lolita / ലോലിത (1962)
എം-സോണ്‍ റിലീസ് – 748 ക്ലാസ്സിക് ജൂണ്‍ 2018 – 2 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.6/10 വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ലോലിത റഷ്യൻ സാഹിത്യകാരനായ വ്ലാഡിമിർ നബക്കോഫിന്റെ കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രം 1962 ലാണ് പുറത്തിറങ്ങിയത്. ഹംബർട്ട് എന്ന കോളേജ് അദ്ധ്യാപകന് ലോലിതയെന്ന കൗമാരക്കാരിയോട് തോന്നുന്ന ഭ്രാന്തമായ പ്രണയവും അടങ്ങാത്ത അഭിനിവേശവും […]
One Flew Over the Cuckoo’s Nest / വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് (1975)
എം-സോണ്‍ റിലീസ് – 747 ക്ലാസ്സിക് ജൂണ്‍ 2018 – 1 ഭാഷ ഇംഗ്ലീഷ് സംവിധാനം Milos Forman പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 8.7/10 താളവട്ടം മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ചിത്രമാണ്. ആ സിനിമ ചെയ്യാൻ പ്രിയദർശന് പ്രചോദനമായത് മിലോസ് ഫോർമാന്റെ സംവിധാനത്തിൽ 1975ൽ പുറത്തിറങ്ങിയ വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ആയിരുന്നു. ഓസ്കർ ചരിത്രത്തിൽ പ്രധാന അഞ്ചു പുരസ്കാരങ്ങളും സ്വന്തമാക്കിയ അപൂർവം സിനിമകളിൽ ഒന്നാണ് വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് […]
The Magdalene Sisters / ദി മഗ്ദലൈന്‍ സിസ്റ്റേഴ്സ് (2002)
എം-സോണ്‍ റിലീസ് – 746 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Mullan പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ Drama 7.7/10 കത്തോലിക്കാ സഭ അയര്‍ലണ്ടിലെമ്പാടും നടത്തിപ്പോന്നിരുന്ന മഗ്ദലൈന്‍ ലോണ്ട്രി അഥവാ മഗ്ദലൈന്‍ അസൈലം പശ്ചാത്തലമാക്കിയ ചലച്ചിത്രം. അറുപതുകള്‍ വരെ അയര്‍ലണ്ടിലെമ്പാടും മുഖ്യമായും കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തതെപ്പെട്ടിരുന്ന സ്ഥാപനങ്ങളാണ് മഗ്ദലൈന്‍ ലോണ്ട്രികള്. സമൂഹം വഴിപിഴച്ചവര്‍(Fallen Sisters) എന്ന് വിധിച്ച പെണ്‍കുട്ടികളെ സന്മാര്ഗം പഠിപ്പിക്കുന്നയിടങ്ങളായി പറയപ്പെട്ടിരുന്ന ഇവയ്ക്കുള്ളില്‍ യഥാര്തത്തില് നടന്നിരുന്നത് അടിമപ്പണിയായിരുന്നു, പ്രധാനമായും തുണിയലക്ക് സംബന്ധമായ ജോലികള്‍. നരകതുല്യമായ […]
The Age of Adaline / ദി ഏജ് ഓഫ് അഡ്ലൈൻ (2015)
എം-സോണ്‍ റിലീസ് – 742 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Toland Krieger പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.2/10 എന്നും യൗവനത്തിൽ തന്നെ തുടരാൻ കൊതിക്കാത്ത ആരാണുള്ളത്? എന്നാൽ അങ്ങനെ ഒരുദിവസം സംഭവിച്ചാൽ, ഒരുപക്ഷേ നമുക്ക് മാത്രം പ്രായം കൂടാതെ മറ്റുള്ളവർക്കെല്ലാം പ്രായം കൂടിക്കൊണ്ടിരുന്നാൽ അത് എന്തു മാറ്റമായിരിക്കും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുക?ഒന്നിച്ചുള്ള ഭാവി, ഒരുമിച്ചു വയസ്സാവുന്നത്, ഇതൊന്നുമില്ലാതെ സ്നേഹം പൂര്ണമാകുമോ? നമ്മുടെ ജീവിത പങ്കാളി നമ്മുടെ കണ്മുന്നിൽ ജീവിച്ച് വൃദ്ധനായി മരണമടയുമോ എന്നുള്ള […]
Cinema, Aspirins and Vultures / സിനിമ ആസ്പിരിന്‍സ് ആന്റ് വള്‍ചേഴ്സ് (2005)
എം-സോണ്‍ റിലീസ് – 741 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Marcelo Gomes പരിഭാഷ പ്രവീൺ അടൂർ ജോണർ Adventure, Drama 7.4 /10 ബ്രസീലിലെ വരണ്ട ഭൂമിയിലൂടെ ഒരു യാത്ര പോകാം. പൊള്ളുന്ന സൂര്യനും പച്ചപ്പില്ലാത്ത ഭൂതലവും പൊടിക്കാറ്റുമാണ് കൂട്ട്. ആസ്പിരിൻ എന്ന മരുന്ന് പ്രചരിപ്പിക്കാനെത്തുന്ന യൊഹാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ആസ്പിരിനെക്കാളും ബ്രസീലുകാർക്ക് രസിക്കുന്നത് അത് പ്രചരിപ്പിക്കാനായി യൊഹാൻ കാണിക്കുന്ന ഹ്രസ്വ ചിത്രമാണ്. ആസ്പിരിനും സിനിമയുമായി യാത്ര തുടരുന്ന യൊഹാന്‍ കിട്ടുന്ന കൂട്ടാണ് […]