എംസോൺ റിലീസ് – 3216 ഭാഷ ഫ്രഞ്ച് സംവിധാനം Marina de Van പരിഭാഷ ആൽവിൻ ക്രിസ് ആന്റണി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.8/10 വീട്ടിലെ മേശയും ഫ്രെയിം ചെയ്ത ചിത്രങ്ങളും ഒക്കെ പെട്ടന്നൊരു ദിവസം സ്ഥാനം മാറിയിരിക്കുന്നു. അവ മാത്രമല്ല അവൾക്ക് ചുറ്റുമുള്ള പലതും അല്പാല്പമായി മാറിക്കൊണ്ടിരിക്കുന്നു. ഇതൊന്നും തൻ്റെ ഭർത്താവും മക്കളും ശ്രദ്ധിക്കുന്നേ ഇല്ല എന്നതായിരുന്നു അൽഭുതം. തനിക്ക് ചുറ്റുമാണോ അത് തനിക്ക് തന്നെയാണോ മാറ്റങ്ങൾ ഉണ്ടാവുന്നത് എന്ന് അവൾ പതിയെ ചോദ്യം […]
Evil Dead 2 / ഈവിൾ ഡെഡ് 2 (1987)
എംസോൺ റിലീസ് – 3211 ക്ലാസിക് ജൂൺ 2023 – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഹൊറർ 7.7/10 ഈവിൾ ഡെഡ് സീരീസിലെ മൂന്ന് ചിത്രങ്ങളിൽ രണ്ടാമത്തെ ചിത്രമാണ് ഈവിൾ ഡെഡ് 2. ആഷ് വില്യംസ് തന്റെ കാമുകി ലിൻഡയുമായി ഒരു കാട്ടിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ആ വീട്ടിൽ വെച്ച് ഒരു പ്രൊഫസർ റെക്കോർഡ് ചെയ്തുവെച്ച ഓഡിയോ ടേപ്പ് ആഷ് കണ്ടെത്തുന്നു“മരിച്ചവരുടെ പുസ്തകം” എന്ന […]
They Live / ദേ ലിവ് (1988)
എംസോൺ റിലീസ് – 3210 ക്ലാസിക് ജൂൺ 2023 – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം John Carpenter പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 7.2/10 “നമ്മുടെ ബോധമനസ്സിന്റെ ഉന്മൂലനത്തിലൂടെ മാത്രമേ അവര്‍ക്ക് നമ്മളെ ഭരിച്ചോണ്ടുപോകാന് സാധിക്കൂ.” 1988 ൽ (ഹാലോവീൻ (1978), ദ തിങ്ങ് (1982), മുതലായവ സംവിധാനം ചെയ്ത) ജോൺ കാർപ്പൻ്റർ രചനയും, സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് “ദേ ലിവ്“. ചിത്രത്തിൽ മുഖ്യ വേഷത്തിൽ അഭിനയിച്ചത് […]
Bhediya / ഭേഡിയാ (2022)
എംസോൺ റിലീസ് – 3197 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ വിഷ് ആസാദ് & റിയാസ് പുളിക്കൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.0/10 പ്രൊഡ്യൂസര്‍ ദിനേഷ് വിജന്റെ ഹൊറര്‍ കോമഡി യൂണിവേഴ്സിലെ (സ്ത്രീ (2018), റൂഹി (2021)) മൂന്നാമത്തെ ചിത്രമാണ് അമര്‍ കൗശിക് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ “ഭേഡിയാ” എന്ന ഹിന്ദി ചിത്രം. അരുണാചല്‍പ്രദേശിലെ വനഭൂമിയിലൂടെ റോഡ് ഉണ്ടാക്കാനായി വലിയൊരു കമ്പനിയെ പ്രതിനിധീകരിച്ച് സീറോ എന്ന ചെറിയ പട്ടണത്തില്‍ എത്തിയതാണ് ഭാസ്കറും കസിനായ […]
Watcher / വാച്ചർ (2022)
എംസോൺ റിലീസ് – 3192 ഭാഷ ഇംഗ്ലീഷ് സംവിധാനം Chloe Okuno പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.3/10 ജൂലിയയും ഭർത്താവ് ഫ്രാൻസിസും ബുക്കാറസ്റ്റിലേക്ക് താമസം മാറുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഫ്രാൻസിസ് ഒരു പാതി റൊമാനിയക്കാരനാണ്. അതുകൊണ്ട് തന്നെ റൊമാനിയൻ ഭാഷ സംസാരിക്കാൻ ഫ്രാൻസിസിന് അറിയാം. എന്നാൽ ജൂലിയക്ക് റൊമാനിയൻ ഭാഷ ഒട്ടും വശമില്ല. ഭാഷയുടെ കാര്യത്തിൽ ഫ്രാൻസിസ് ആണ് അവളെ സഹായിക്കാറ്. ഇരുവരും അവരുടെ പുതിയ അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുകയാണ്. പുതിയൊരു രാജ്യത്ത് […]
Evil Dead Rise / ഈവിൾ ഡെഡ് റൈസ് (2023)
എംസോൺ റിലീസ് – 3189 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Cronin പരിഭാഷ റിയാസ് പുളിക്കൽ ജോണർ Horror 6.8/10 സാം റൈമിയുടെ ഭാവനയിൽ പിറന്ന ഇവിൽ ഡെഡ് ഫിലിം ഫ്രാഞ്ചസിയിൽ നിന്നുള്ള അഞ്ചാമത്തെ സിനിമയാണ് ഇവിൽ ഡെഡ് റൈസ്. സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ഴോണറിലുള്ള ഈ സിനിമ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ലീ ക്രോണിനാണ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വന്തം സഹോദരി എല്ലിയെ കാണാനെത്തുകയാണ് ഗിറ്റാർ ടെക്നീഷ്യനായ ബെത്. പഴയതും ഒറ്റപ്പെട്ടതുമായ ഒരു കെട്ടിടത്തിലെ ഫ്ലാറ്റിൽ തന്റെ […]
The Breed / ദ ബ്രീഡ് (2006)
എംസോൺ റിലീസ് – 3184 ഭാഷ ഇംഗ്ലീഷ് സംവിധാനം Nicholas Mastandrea പരിഭാഷ അഷ്കർ ഹൈദർ ജോണർ ആക്ഷൻ, കോമഡി, ഹൊറർ 5.1/10 നിക്കോളാസ് മാസ്റ്റന്ദ്രീയ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ നാച്ചുറൽ ഹൊറർ മൂവിയാണ് ദ ബ്രീഡ്. രണ്ടു സഹോദരന്മാർ (മാറ്റ് & ജോൺ) സുഹൃത്തുക്കളോടൊപ്പം അങ്കിൽ അവർക്കായി നൽകിയ വീട്ടിലേക്ക് ഒരാഴച്ചത്തെ അവധി ആഘോഷിക്കാൻ വരുന്നു. ഈ വീട് സ്ഥിതി ചെയ്യുന്നതൊരു ഒറ്റപെട്ട ദ്വീപിലാണ്. മനുഷ്യ വാസം തീരെ ഇല്ലാത്ത ആ ദ്വീപിൽ അങ്കിൾ […]
From Season 2 / ഫ്രം സീസൺ 2 (2023)
എംസോൺ റിലീസ് – 3181 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.7/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ […]