എം-സോണ്‍ റിലീസ് – 441 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 8.5/10 സത്യജിത് റേ സംവിധാനം ചെയ്ത് 1959-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് അപുർ സൻസാർ അഥവാ അപുവിന്റെ കുടുംബം. അപു ത്രയങ്ങളിലെ അവസാന ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ അപരാജിതോ എന്ന നോവലിനെ അവലംബമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അപു എന്ന കേന്ദ്രകഥാപാത്രത്തിന്റെ മുതിർന്ന ജീവിതത്തിലൂടെ ബംഗാളിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ ജീവിതം ഇതിൽ വരച്ചു കാട്ടുന്നുണ്ട്. സൗമിത്രാ ചാറ്റർജി, […]
Aparajito / അപരാജിതോ (1956)
എം-സോണ്‍ റിലീസ് – 440 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ 8.3/10 സത്യജിത് റേ സംവിധാനം ചെയ്ത് 1956-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് അപരാജിതോ. അപു ത്രയങ്ങളിലെ രണ്ടാമത്തെ ചലച്ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യയുടെ പഥേർ പാഞ്ചാലി എന്ന നോവലിന്റെ അവസാന അഞ്ചിലൊന്നും അപരാജിതോ എന്ന നോവലിന്റെ ആദ്യ മൂന്നിലൊന്നും അവലംബമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്[1]. അപുവിന്റെ ബാല്യകാലം മുതൽ കലാലയ ജീവിതം വരെയുള്ള കഥ ഇതിവൃത്തമാക്കിയാണ് ഈ ചലച്ചിത്രം […]
Chotoder Chobi / ഛോട്ടോദേർ ഛോബി (2015)
എം-സോണ്‍ റിലീസ് – 271 ഭാഷ ബംഗാളി സംവിധാനം Kaushik Ganguly പരിഭാഷ ഫസൽ റഹ്മാൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഫാമിലി 7.8/10 ഒരു വലിയ അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ ട്രപ്പീസ് ആര്‍ടിസ്റ്റ് ഷിബുവിന് അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്നു. ഉറ്റ സുഹൃത്ത് കൊക്കെ, മാനേജരുടെ നിഷ്ടൂര നടപടിയെ ചോദ്യം ചെയ്തു ജോലി ഉപേക്ഷിക്കുന്നു. ഷിബുവിന്റെ കുടുംബത്തിന്റെ ദൈന്യം അയാളെ ചൂഴുന്നു. സോമയുമായി അയാള്‍ക്ക് ഹൃദയ ബന്ധം ഉണ്ടാവുന്നു. സമൂഹം മുഖ്യ ധാരയിലേക്ക് അനുവദിക്കാത്തവരുടെ ഏകാന്തതയും കൂട്ട് കണ്ടെത്താനുള്ള ദാഹവും […]
Meghe Dhaka Tara / മേഘാ ധാക്കാ താര (2013)
എം-സോണ്‍ റിലീസ് – 128 ഭാഷ ബംഗാളി സംവിധാനം Kamaleswar Mukherjee പരിഭാഷ കെ രാമചന്ദ്രന് ജോണർ ബയോഗ്രഫി, ഡ്രാമ 8.1/10 ഇന്ത്യയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന് ഋത്വിക്ഘട്ടക്കിന്റെ ജീവിതകഥയാണ് കമലേശ്വര്മുഖര്ജി ഈ ചിത്രത്തിലൂടെ പറയുന്നത്. ഘട്ടക്കിലെ ചലച്ചിത്രകാരന് ഇതിലും മികച്ച ഒരു കലാപ്രണാമംവേറെയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അതുകൊണ്ടുതന്നെയാണ് ഘട്ടക്കിന്റെ ഏറ്റവും മികച്ചചിത്രങ്ങളിലൊന്നിന്റെ പേരുതന്നെ ഈ സിനിമയ്ക്കും നല്‍കിയിരിക്കുന്നത്. ചലച്ചിത്രലോകത്തെ ഏറ്റവുംപ്രഗത്ഭനായ ഒരു സംവിധായകനാണ് ഘട്ടക്ക്; അതേസമയം മറ്റ് സംവിധായര്‍ക്ക് കിട്ടുന്നതുപോലെയുള്ളപ്രാധാന്യം പല കാരണങ്ങള്‍ കൊണ്ടും […]
Pather Panchali / പഥേര്‍ പാഞ്ചലി (1955)
എം-സോണ്‍ റിലീസ് – 27 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 8.4/10 വിഖ്യാത സംവിധായകന് സത്യജിത് റായുടെ ആദ്യ ചിത്രമാണ് പഥേര്‍ പാഞ്ചലി.അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. രാജ്യാന്തര പ്രേക്ഷകരെ ഇന്ത്യന്‍ സിനിമയിലേക്ക് കൂടുതല്‍ അടുപ്പിച്ച ആദ്യ ചിത്രം തന്നെയാണ് പഥേര്‍ പാഞ്ചലി. ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചത്. അപു ത്രയത്തിലെ ആദ്യ ചിത്രം. ബംഗാളി ഗ്രാമജീവിതത്തെ […]