എം-സോണ്‍ റിലീസ് – 443 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ കെ. പി ജയേഷ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 പ്രതീക്ഷയുടെ നാമ്പുപോലുമില്ലാത്ത ഊഷരഭൂമിയുടെ ദൃശ്യങ്ങളിലൂടെ ഒഴുകിനീങ്ങുന്ന ക്യാമറ ചെന്നെത്തിനില്ക്കുന്നത് ചതുപ്പില്‍ മഞ്ഞും അഴുക്കും പുരണ്ടു കിടക്കുന്ന ഒരു യുവതിയുടെ പ്രജ്ഞയറ്റ ശരീരത്തിലാണ് .അവളാരെന്നോ എവിടെനിന്നുവന്നെന്നോ ഗ്രാമവാസികള്‍ക്കറിവുണ്ടായിരുന്നില്ല , ചിലര്‍ക്ക് അവളെ കണ്ടുപരിചയമുണ്ടായിരുന്നു .ശരീരത്തില്‍ മുറിപ്പാടുകളോ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലാതിരുന്നതിനാല്‍ ഇതൊരു സ്വാഭാവിക മരണം തന്നെയെന്നു ഗ്രാമവാസികള്‍ക്കൊപ്പം പോലീസും വിധിയെഴുതി. എന്നാല്‍ സംവിധായികയുടെ […]
Elle / എൽ (2016)
എം-സോണ്‍ റിലീസ് – 419 ഭാഷ ഫ്രഞ്ച് സംവിധാനം Paul Verhoeven പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.1/10 പോൾ വെർഹോവന്റെ എൽ തുടങ്ങുന്നത്, വീഡിയോ ഗെയിം കമ്പിനിയുടെ സിഇഒ ആയ മിഷേൽ ലെബ്ളാങ്കിനെ ഒരജ്ഞാതനാൽ ബലാൽസംഘം ചെയ്യപ്പടുന്നടത്താണ് . തീക്ഷണവും തിക്തവുമായ ജീവിത യാഥാർത്യങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം. മിഷേൽ ലെബ്ളാങ്ക ആയി അഭിനയിച്ച ഇസബെല്ലെ ഹുപ്പേർട്ടിൻറ്റെ മികവുറ്റ അഭിനയം തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. സിനിമയിലെ ഹെലീനെയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് […]
Playtime / പ്ലേടൈം (1967)
എം-സോണ്‍ റിലീസ് – 348 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Tati പരിഭാഷ ശ്രീധർ ജോണർ കോമഡി 7.9/10 ഫ്രഞ്ച് സംവിധായകന് ജാക്ക് തത്തിയുടെ നാലാമത്തെ ചലച്ചിത്രമാണ് പ്ലേടൈം. ചലച്ചിത്ര നിരൂപകരുടെ ഇടയിൽ ലോകത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായിട്ടാണ് പ്ലേടൈം എണ്ണപ്പെട്ടിട്ടുള്ളത്. ഡാര്‍ക്ക് കോമഡി ആണ് ചിത്രത്തിന്റെ പ്രമേയം. എടുത്തു പറയാവുന്ന ഒരു പ്ലോട്ടോ കഥയോ ഒരു പ്രധാന ക്യാരക്റ്ററോ സിനിമയിലില്ല. ഒരു കൂട്ടം അമേരിക്കന്‍ സ്ത്രീകള്‍ പാരീസ് കാണാന്‍ വരുന്നു. നഗരത്തില്‍ വന്നു പരിചയമില്ലാത്ത ഒരു […]
Parade / പരേഡ് (1974)
എം-സോണ്‍ റിലീസ് – 347 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Tati പരിഭാഷ ശ്രീധർ ജോണർ കോമഡി, ഫാമിലി 6.0/10 1974ൽ ഇറങ്ങിയ പരേഡ് തത്തി സംവിധാനം ചെയ്ത ആറാമത്തെയും അവസാനത്തെയും ചിത്രമാണ്. നേരിട്ട് ടെലിവിഷന്‍ വേണ്ടി ഉണ്ടാക്കിയ ഈ ചിത്രത്തിൽ ഒരു സർക്കസ് കൂടാരത്തിലെ ചെറിയ സ്കിറ്റുകൾ കോർത്തിണക്കിയ ഒരു സ്റ്റേജ് ഷോ ആണ് കാണിക്കുന്നത്. തത്തി തന്നെയാണ് മുഖ്യ അവതാരകനായി എത്തുന്നത്. പ്രത്യേകിച്ച് ഒരു കഥ ഇല്ലാത്ത ഈ ചിത്രം കാൻ ഫെസ്റ്റിവലിൽ മത്സരേതര […]
Trafic / ട്രാഫിക്ക് (1971)
എം-സോണ്‍ റിലീസ് – 346 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Tati പരിഭാഷ ശ്രീധർ ജോണർ കോമഡി 7.1/10 പാരിസിലെ അൾട്ര എന്നൊരു ചെറിയ കാർ കമ്പനിയിലെ ഡിസൈനർ ആയ മോണ്‍സിയര്‍ ഹൂലോ താൻ ഡിസൈൻ ചെയ്ത കാർ ആംസ്റ്റർഡാമിലെ ഓട്ടോ ഷോയിൽ പ്രദർശിപ്പിക്കുന്നതിനായി റോഡ് മാർഗം കൊണ്ടു പോകുന്നു . ഹൂലോയും ഡ്രൈവറും അവരുടെ പബ്ലിക്ക് ഏജന്റ് അമേരിക്കകാരിയായ മരിയയും കൂടി രണ്ട് വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത് . പാരിസിൽ നിന്നും ആംസ്റ്റർഡാം പോകുന്ന വഴിയിൽ […]
Mon Oncle / മോൺ ഓങ്കിൾ (1958)
എം-സോണ്‍ റിലീസ് – 345 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Tati പരിഭാഷ ശ്രീധർ ജോണർ കോമഡി 7.8/10 ഒമ്പതു വയസുകാരൻ ജറാഡിന് കർക്കശക്കാരനായ അച്ഛനെക്കാളും സൊസൈറ്റി ലേഡിയായ അമ്മയെക്കാളും പ്രീയം രസികനായ പാവത്താൻ അമ്മാവൻ ഹൂലോയെയാണ് . ജറാഡിന്റെ മാതാപിതാക്കളെ അപേക്ഷിച്ച് ജോലിയൊന്നുമില്ലാത്ത ഹൂലോ ദരിദ്രനാണ് . ഹൂലോക്ക് ജോലി വാങ്ങി കൊടുക്കാനുള്ള ജറാഡിന്റെ അച്ഛന്റെ ശ്രമങ്ങൾ എല്ലാം പാഴാവുന്നു , അതുപോലെ തന്നെ ഹൂലോക്ക് പറ്റിയ പെൺകുട്ടിയ തേടുന്ന ജറാഡിന്റെ അമ്മയുടെ ശ്രമങ്ങളും പരാജയപ്പെടുന്നു […]
Monsieur Hulot’s Holiday / മോണ്‍സിയര്‍ ഹൂലോസ് ഹോളിഡേ (1953)
എം-സോണ്‍ റിലീസ് – 344 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Tati പരിഭാഷ ശ്രീധർ ജോണർ കോമഡി 7.5/10 മോൺസിനോർ ഹൂലോ അവധിക്കാലം ആഘോഷിക്കാനായി ഒരു കടൽക്കരയിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത് . ഹൂലോ ഒരു ‘പഞ്ച പാവം’ മനുഷ്യനാണ്, അതുകൊണ്ട് തന്നെ സാമൂഹിക ചുറ്റുപാടുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം മിക്കപ്പോഴും മണ്ടത്തരങ്ങളായിട്ടാണ് അവസാനിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുനിൽക്കുന്ന ഫ്രാൻസിലെ ജനതയുടെ പൊതുബോധത്തെ ഈ സിനിമ വേണ്ടരീതിയിൽ കളിയാക്കുന്നുണ്ട്. വളർന്നു വന്ന സാഹചര്യങ്ങളും അതുകൊണ്ട് […]
Jour de fête / ജൂര്‍ ദെ ഫെത്ത് (1949)
എം-സോണ്‍ റിലീസ് – 343 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Tati പരിഭാഷ ശ്രീധർ ജോണർ കോമഡി 7.3/10 ജാക്ക് തത്തിയുടെ ആദ്യ സിനിമ സംരഭമാണ് Jour de fête (ഡേ ഓഫ് സെലിബ്രേഷൻ അഥവാ ആഘോഷ ദിവസം ) . കഴിവുകെട്ടവനും നാട്ടുകാരാൽ കളിയാക്കപ്പെടുന്നവനുമായ ഒരു ഫ്രെഞ്ച് പോസ്റ്റ് മാനാണ് ഇതിലെ മുഖ്യകഥാപാത്രം. അങ്ങനെയിരിക്കെ നാട്ടിലെ ഒരു മേളക്ക് അമേരിക്കൻ സിനിമ കാണിക്കുന്നു. അതിൽ കത്ത് ഉടമസ്ഥരുടെ അടുത്ത് എത്തിക്കുന്ന പോസ്റ്റ്മാൻ കാണിക്കുന്ന ഉത്സാഹവും സാഹസികതയുമെല്ലാം […]