എം-സോണ്‍ റിലീസ് – 636 ഭാഷ ജർമ്മൻ, ഫ്രെഞ്ച് സംവിധാനം Raoul Peck പരിഭാഷ കെ. എം മോഹനൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്സ്. കാള്‍ മാര്‍ക്സിലെ യഥാര്‍ഥ മനുഷ്യനെയും ദാര്‍ശനികനെയും അടുത്തുകാണാം ദ യങ് കാള്‍ മാര്‍ക്സ് എന്ന ചിത്രത്തില്‍. മാര്‍ക്സിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടം അവതരിപ്പിക്കുന്ന ചിത്രമാണ് ഹൈത്തിയിലെ സംവിധായകനായ റൗള്‍ പെക്ക് സംവിധാനം ചെയ്ത ദ യങ് കാള്‍ മാര്‍ക്സ്. മാര്‍ക്സിന്റെ […]
Good By Berlin / ഗുഡ് ബൈ ബെര്‍ലിന്‍ (2016)
എം-സോണ്‍ റിലീസ് – 585 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 1 ഭാഷ ജര്‍മന്‍ സംവിധാനം ഫാതിയ അക്കിന്‍ പരിഭാഷ ശ്യാം കുമാര്‍ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7/10 ഗഹനമായ പ്രമേയങ്ങൾ വിഷയമായ മേളക്കാഴ്ചകൾക്കിടയിൽ കുളിർമ്മ നൽകുന്ന ഒരു അനുഭവമാണ് FATIH AKIN-ന്റെ GOODBYE BERLIN. റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ കണ്ണിനും, കാതിനും വിരുന്നാവുന്നു. സ്വരച്ചേർച്ചയിലല്ലാത്ത ദമ്പതികളുടെ മകനായ മൈക്ക് ക്ലാസിലെ സുന്ദരിയായ പെൺകുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാവാത്തതിന്റെ അപകർഷതയിലാണ്. പുതുതായി ക്ലാസിലെത്തുന്ന റഷ്യൻ […]
Gloomy Sunday / ഗ്ലൂമി സൺഡേ (1999)
എം-സോണ്‍ റിലീസ് –490 ഭാഷ ജർമ്മൻ സംവിധാനം Rolf Schübel പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ റൊമാൻസ്, ഡ്രാമ 7.9/10 നിക് ബാർകോവിൻറെ നോവലിനെ ഉപജീവിച്ച് റോൾഫ് ഷൂബെൽ 2003 ൽ സംവിധാനം ചെയ്ത ചലച്ചിത്രം. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന ഹംഗറിയുടെ സ്വന്തം ആത്മഹത്യാഗാനമായ ഗ്ലൂമി സൺഡേ പിറവിയെടുക്കാനുണ്ടായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുകയാണ് ഊ ചലച്ചിത്രം. 1990കളിലെ ബുഡാപെസ്റ്റ് നഗരമാണ് ചിത്രത്തിൻറെ തുടക്കത്തിൽ. വൻകിട ജർമ്മൻ വ്യവസായിയായ ഹാൻസ് […]
Schtonk / സ്റ്റോങ്ക് (1992)
എം-സോണ്‍ റിലീസ് – 412 ഭാഷ ജർമ്മൻ സംവിധാനം Helmut Dietl പരിഭാഷ മോഹനൻ കെ. എം ജോണർ കോമഡി, സറ്റയർ 7.2/10 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു. ഹിറ്റിലറുടെ നേതൃത്വത്തിലുണ്ടായിരുന്ന ജർമനി പാടെ തകർന്നു നിൽക്കുന്ന സന്നർഭത്തിലാണ് സ്റ്റോങ്കിൻറ്റെ തിശീല ഉയരുന്നത്. ജനം വഴിയാധാരമായിക്കുന്നു. തെഴിലില്ലായ്മയും പട്ടിണിയും സർവ്വത്ര . അപ്പോഴാണ് ഫ്രിറ്റ്സ് നോബലെന്ന – ആർട്ട് ഫോർജറായ – ഒരു ചിത്രകാരൻ ഹിറ്റിലരുടെ ഡയറികളുമായി രംഗപ്രവേശംചെയ്യുന്നത്… കാൽപ്പനികതയുടെ ചട്ടക്കൂട്ടിനപ്പുറം കാട്ടുന്നതും, കാണുന്നതുമാണ് സ്റ്റോങ്ക്. […]
The Counterfeiters / ദി കൗണ്ടർഫീറ്റേഴ്സ് (2007)
എം-സോണ്‍ റിലീസ് – 409 ഭാഷ ജർമ്മൻ സംവിധാനം Stefan Ruzowitzky പരിഭാഷ മോഹനൻ കെ. എം ജോണർ ക്രൈം,ഡ്രാമ,വാർ 7.6/10 രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ കുപ്രസിദ്ധമായ വ്യാജ തന്ത്രത്തിന്റെ പേരാണ് ഓപ്പറേഷൻ ബെൺഹാദ്. അവിടെ ചെയ്യുന്നത് കള്ളനോട്ടടിയും, അതിനവർ ആശ്രയിക്കുന്നത് അവർ കൊന്നു തള്ളികൊണ്ടിരിക്കുന്ന ജൂതരേയെയാണ് . ഇംഗ്ലണ്ട് നാഷണൽ ബാങ്കിന്റെ കരുതൽ ശേഖരത്തിന്റെ നാലിരട്ടി പൌണ്ടിന്റെ വ്യാജ നോട്ടുകളടിച്ചു് ബ്രിട്ടന്റെ സാമ്പത്തിക അടിത്തറ തന്നെ അവർ തകർത്തു. വ്യാജ ഡോളറടിച്ചിറക്കി അമേരിക്കയുടെ സാമ്പത്തിക […]
Goodnight Mommy / ഗുഡ്നൈറ്റ് മമ്മി (2014)
എം-സോണ്‍ റിലീസ് – 402 ഭാഷ ജർമൻ സംവിധാനം Veronika Franz, Severin Fiala പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.7/10 ലൂക്കസും, എലിയാസും പത്ത് വയസ്സു പ്രായമുള്ള ഇരട്ട സഹോദരങ്ങളാണ്. എല്ലാ കാര്യങ്ങളും അവർ ഒരുമിച്ചാണ് ചെയ്യാറ്, തമ്മിൽ ഭയങ്കര സ്നേഹമാണ്. അമ്മയോടൊപ്പം വിജനമായ ഒരു സ്ഥലത്തെ ഒരു ഒറ്റപ്പെട്ട വീട്ടിലാണ് അവർ താമസം. ഒരു സർജറിയുടെ ഭാഗമായി ഏതാനും ദിവസങ്ങൾ ഹോസ്പിറ്റലിൽ ചിലവഴിക്കേണ്ടി വരുന്ന അവരുടെ അമ്മ വീട്ടിലേക്ക് തിരിച്ചെത്തുകയാണ്. മുഖത്തുമുഴുവൻ […]
Victoria / വിക്ടോറിയ (2015)
എം-സോണ്‍ റിലീസ് – 269 ഭാഷ ജർമൻ സംവിധാനം Sebastian Schipper പരിഭാഷ ഫസൽ റഹ്മാൻ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.7/10 ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച, എഡിറ്റിങ്ങില്ലാത്ത, രണ്ടു മണിക്കൂറും പതിനെട്ടു മിനിട്ടും ദൈർഘ്യമുള്ള സിനിമ. വിക്ടോറിയ എന്ന മാഡ്രിഡുകാരിയും ബെർലിനിൽ നിന്നുള്ള നാല് ചെറുപ്പകാരും ഒരു രാത്രി ആഘോഷിക്കാൻ ഇറങ്ങിതിരിക്കുന്ന അവർ ബാങ്ക് കവർച്ചയിലെ പങ്കാളികളാകുന്നു. രാവ് പകലിനു വഴി മാറുമ്പോഴേക്കും അവരുടെ ജീവിതത്തിന്റെ ദിശ പൂർണ്ണമായും മാറിയിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Labyrinth of Lies / ലാബ്രിന്ത് ഓഫ് ലൈസ് (2014)
എം-സോണ്‍ റിലീസ് – 248 ഭാഷ ജർമൻ സംവിധാനം Giulio Ricciarelli പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, ഹിസ്റ്ററി 7.3/10 നാസി കൂട്ടക്കൊലകളെ രാജ്യസ്നേഹത്തിന്റെ പേരിൽ ജനമനസുകളിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിക്കുന്ന സ്റ്റേറ്റ് തന്ത്രങ്ങൾ തുറന്നു കാണിക്കുന്നതാണ് ഈ ചിത്രം. നാസി ഭരണകാലത്ത്, ജർമനിയിലെ ഓഷ്വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാമ്പിൽ നടന്ന പീഡനങ്ങൾ ചരിത്രത്തിലൊരിക്കലും മാപ്പർഹിക്കാത്തവയാണ്. നാസി പീഡനങ്ങൾക്ക് പൊതുമാപ്പ് കൊടുത്തു എന്ന മറവിൽ ഇത്തരം നൂറു കണക്കിന് മാരകമർദ്ദനങ്ങൾ വിസ്മൃതിയിലേക്ക് തള്ളിവിടപ്പെട്ടു. പുതിയ കാലത്തും പല […]