എം-സോണ്‍ റിലീസ് – 1099 ഭാഷ ജാപ്പനീസ് സംവിധാനം Tetsuya Nakashima പരിഭാഷ ആദർശ് രമേശൻ ജോണർ ഡ്രാമ, ത്രില്ലർ 7.8/10 ജാപ്പനീസ് നോവലിസ്റ്റായ “Kanae Minato”ന്റെ ആദ്യത്തെ നോവലായ “Kokuhaku (2008)”ൻ്റെ ചലച്ചിത്ര ആവിഷ്കരമാണ് “Tetsuya Nakashima” സംവിധാനത്തിൽ 2010 ൽ റീലിസായ “Confessions” എന്ന ജാപ്പനീസ് സിനിമ. ഈ ചിത്രം ഒരു “ഡാർക്ക് മൂഡ് ഡ്രമാറ്റിക് ത്രില്ലറാ”ണ്. സ്കൂളിലെ വെക്കേഷൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ക്ലാസിൽ മോർഗുച്ചി ടീച്ചറുടെ സംഭാഷണത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. തൻ്റെ അവസാനത്തെ […]
One Cut of the Dead / വൺ കട്ട് ഓഫ് ദ ഡെഡ് (2017)
എം-സോണ്‍ റിലീസ് – 1010 ഭാഷ ജാപ്പനീസ് സംവിധാനം Shin’ichirô Ueda പരിഭാഷ ശ്രീധർ ജോണർ കോമഡി, ഹൊറർ 7/10 ഹിഗുറാഷി എന്ന ഒരു സംവിധായകൻ ‘One Cut of the Dead’ എന്ന ഒരു സോമ്പി പടം ഷൂട്ട് ചെയ്യുന്നതിനിടെ, യഥാർത്ഥ സോമ്പികൾ വന്ന് സെറ്റ് ആക്രമിക്കുന്നു. സ്ഥിരം സോമ്പി ക്ലിക്കിയുമായി പടം മുന്നോട്ട് പോകുകയും ഒരു അരമണിക്കൂർ കൊണ്ട് പടം അവസാനിക്കുകയും ചെയ്യുന്നു. പക്ഷെ പിന്നീട് വരുന്ന രംഗങ്ങളാണ് അതുവരെ കണ്ടതെല്ലാം വിശദീകരിക്കുന്നത്. സിനിമയോടുള്ള […]
Onibaba / ഒനിബാബ (1964)
എം-സോണ്‍ റിലീസ് – 972 ഭാഷ ജാപ്പനീസ് സംവിധാനം Kaneto Shindô പരിഭാഷ രവീഷ് റ്റി. സുവി ജോണർ ഡ്രാമ, ഹൊറർ 8/10 ഒനിബാബ എന്ന ചിത്രം ചതി, വഞ്ചന, കൊലപാതകം, ലൈംഗികതയും അതിലെ നിരാശയും ആസക്തിയും എന്നീ വികാരങ്ങളുടെ മുകളിൽ നിർമിക്കപ്പെട്ട ചിത്രം ആണ്. ഇതിനൊപ്പം തന്നെ സാധാരണക്കാരായ ജനങ്ങളുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഭീകരമായ ചില ചിന്തകളുടെയും ദൃശ്യാവിഷ്കാരം കൂടിയാണ്. മനോഹരവും അതേ സമയം ഭീതി ഉണർത്തുന്നതുമായ രംഗങ്ങളും അവയുടെ അവതരണവും തീർച്ചയായും കാഴ്ചക്കാരനെ […]
Spirited Away / സ്പിരിറ്റഡ് എവേ (2001)
എം-സോണ്‍ റിലീസ് – 960 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത് എസ് പി ജോണർ അനിമേഷൻ, അഡ്വെഞ്ചർ, ഫാമിലി 8.6/10 പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് Chihiro എന്ന പെൺകുട്ടിയും കുടുംബവും. ഒരു കാറിൽ തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ യാത്രതിരിക്കുകയാണ് അവൾ. തന്റെ പഴയ സ്കൂളും കൂട്ടുകാരെയും വിട്ട് വരാൻ അവൾ ഇഷ്ടപ്പെടുന്നില്ല, പക്ഷേ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവൾക്ക് സമ്മതിക്കേണ്ടിവരുന്നു. യാത്രയിൽ ഇടയ്ക്ക് വച്ച് അവർക്ക് […]
964 Pinocchio / 964 പിനോക്കിയോ (1991)
എം-സോണ്‍ റിലീസ് – 953 ഭാഷ ജാപ്പനീസ് സംവിധാനം Shozin Fukui പരിഭാഷ ശ്യാം നാരായണൻ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 5.4/10 വിദൂരഭാവിയില്‍, ഉദ്ധാരണം നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ട, ഓര്‍മ്മകള്‍ മായ്ച്ചുകളയപ്പെട്ട സൈബോര്‍ഗ് ആയൊരു ലൈംഗിക അടിമയാണ് 964 പിനോക്യോ. അയാളെ ഹിമികോ എന്ന പെണ്‍കുട്ടി സംരക്ഷിക്കുകയും, സംസാരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പിനോക്യോയുടെ ഉടമസ്ഥര്‍ അവനെ പിന്തുടരുന്നതും, തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും മറ്റുമാണ് കഥാസാരം. സംവിധായകന് ഷോസിന് ഫുക്കുയിയുടെ ‘സൈബര്‍പങ്ക്’ ഗണത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായൊരു സൃഷ്ടിയാണ് […]
Your Name / യുവർ നെയിം (2016)
എം-സോണ്‍ റിലീസ് – 914 അനിമേഷൻ ഫെസ്റ്റ് – 04 ഭാഷ ജാപ്പനീസ് സംവിധാനം Makoto Shinkai പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, ഡ്രാമ, ഫാന്റസി 8.4/10 ഒരു ദിവസം രാവിലെ ഉറക്കമെഴുന്നേൽക്കുന്ന റ്റാക്കിയും മിറ്റ്സുഹയും തിരിച്ചറിയുന്നു, ഇതവരുടെ ശരീരമല്ല എന്ന്. റ്റാക്കി ആൺകുട്ടിയും മിറ്റ്സുഹ പെൺകുട്ടിയുമാണ്. അതുകൊണ്ടു തന്നെ ഈ ശരീരം മാറൽ പല തലത്തിൽ അവരിൽ ഞെട്ടൽ ഉളവാക്കുന്നുണ്ട്. പ്രധാനപ്പെട്ട കാര്യം ഇരുവർക്കും പരസ്പരം അറിയുക പോലുമില്ല എന്നതാണ്. റ്റാക്കി ടോക്കിയോവിലും […]
Always: Sunset on Third Street / ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ് (2005)
എംസോൺ റിലീസ് – 887 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ്. ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.7/10 താകാഷി യാമസാക്കി സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു സൂപ്പർഹിറ്റ് ജാപ്പനീസ് ചലച്ചിത്രമാണ് “ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ്. “ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പതിയെ ജീവിതം തിരിച്ചു പിടിക്കുന്ന ജപ്പാൻ ജനതയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ കോറിയിട്ടത്. 2006-ലെ ഏറ്റവും മികച്ച […]
Laputa: Castle in Sky / ലപ്യൂട്ട: കാസിൽ ഇൻ ദി സ്കൈ (1986)
എം-സോണ്‍ റിലീസ് – 810 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത് ജോണർ Animation, Adventure, Family 8.1/10 ശീതയും പസുവും അന്ത്യന്തം സങ്കീർണമായ സാഹസിക്കയാത്രയിലാണ്. അവരുടെ പക്കലുള്ള മാജിക് ക്രിസ്റ്റൽ ശത്രുക്കൾ തട്ടിയെടുക്കാതെ നോക്കണം, അതേസമയം ഫ്ലോട്ടിങ് അയലൻഡ് (ലപ്യൂട്ട) എന്ന വിസ്മയ ദ്വീപ് കണ്ടെത്തുകയും വേണം. ഇവരുടെ എല്ലാ ശ്രമങ്ങളെയും തകർക്കാൻ ശത്രുക്കൾ നാലുചുറ്റുമുണ്ട്. ഇരുവർക്കും ഇതെല്ലം അതിജീവിച്ച് അവരുടെ ലക്ഷ്യത്തിലെത്താൻ ആകുമോ? അഭിപ്രായങ്ങൾ പങ്കുവെക്കാൻ