എം-സോണ്‍ റിലീസ് – 953 ഭാഷ ജാപ്പനീസ് സംവിധാനം Shozin Fukui പരിഭാഷ ശ്യാം നാരായണൻ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 5.4/10 വിദൂരഭാവിയില്‍, ഉദ്ധാരണം നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ട, ഓര്‍മ്മകള്‍ മായ്ച്ചുകളയപ്പെട്ട സൈബോര്‍ഗ് ആയൊരു ലൈംഗിക അടിമയാണ് 964 പിനോക്യോ. അയാളെ ഹിമികോ എന്ന പെണ്‍കുട്ടി സംരക്ഷിക്കുകയും, സംസാരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പിനോക്യോയുടെ ഉടമസ്ഥര്‍ അവനെ പിന്തുടരുന്നതും, തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും മറ്റുമാണ് കഥാസാരം. സംവിധായകന് ഷോസിന് ഫുക്കുയിയുടെ ‘സൈബര്‍പങ്ക്’ ഗണത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായൊരു സൃഷ്ടിയാണ് […]
Your Name / യുവർ നെയിം (2016)
എം-സോണ്‍ റിലീസ് – 914 അനിമേഷൻ ഫെസ്റ്റ് – 04 ഭാഷ ജാപ്പനീസ് സംവിധാനം Makoto Shinkai പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, ഡ്രാമ, ഫാന്റസി 8.4/10 ഒരു ദിവസം രാവിലെ ഉറക്കമെഴുന്നേൽക്കുന്ന റ്റാക്കിയും മിറ്റ്സുഹയും തിരിച്ചറിയുന്നു, ഇതവരുടെ ശരീരമല്ല എന്ന്. റ്റാക്കി ആൺകുട്ടിയും മിറ്റ്സുഹ പെൺകുട്ടിയുമാണ്. അതുകൊണ്ടു തന്നെ ഈ ശരീരം മാറൽ പല തലത്തിൽ അവരിൽ ഞെട്ടൽ ഉളവാക്കുന്നുണ്ട്. പ്രധാനപ്പെട്ട കാര്യം ഇരുവർക്കും പരസ്പരം അറിയുക പോലുമില്ല എന്നതാണ്. റ്റാക്കി ടോക്കിയോവിലും […]
Always: Sunset on Third Street / ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ് (2005)
എംസോൺ റിലീസ് – 887 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ്. ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.7/10 താകാഷി യാമസാക്കി സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു സൂപ്പർഹിറ്റ് ജാപ്പനീസ് ചലച്ചിത്രമാണ് “ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ്. “ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പതിയെ ജീവിതം തിരിച്ചു പിടിക്കുന്ന ജപ്പാൻ ജനതയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ കോറിയിട്ടത്. 2006-ലെ ഏറ്റവും മികച്ച […]
Laputa: Castle in Sky / ലപ്യൂട്ട: കാസിൽ ഇൻ ദി സ്കൈ (1986)
എം-സോണ്‍ റിലീസ് – 810 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത് ജോണർ Animation, Adventure, Family 8.1/10 ശീതയും പസുവും അന്ത്യന്തം സങ്കീർണമായ സാഹസിക്കയാത്രയിലാണ്. അവരുടെ പക്കലുള്ള മാജിക് ക്രിസ്റ്റൽ ശത്രുക്കൾ തട്ടിയെടുക്കാതെ നോക്കണം, അതേസമയം ഫ്ലോട്ടിങ് അയലൻഡ് (ലപ്യൂട്ട) എന്ന വിസ്മയ ദ്വീപ് കണ്ടെത്തുകയും വേണം. ഇവരുടെ എല്ലാ ശ്രമങ്ങളെയും തകർക്കാൻ ശത്രുക്കൾ നാലുചുറ്റുമുണ്ട്. ഇരുവർക്കും ഇതെല്ലം അതിജീവിച്ച് അവരുടെ ലക്ഷ്യത്തിലെത്താൻ ആകുമോ? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Ballad of Narayama / ദി ബല്ലാഡ് ഓഫ് നരയാമ (1983)
എം-സോണ്‍ റിലീസ് – 751 ഭാഷ ജാപ്പനീസ് സംവിധാനം Shôhei Imamura പരിഭാഷ രാജൻ കെ.കെ നര്‍ക്കിലക്കാട് ജോണർ ഡ്രാമ 7.9/10 രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന 19-ാം നൂറ്റാണ്ടിലെ ഉത്തര ജപ്പാന് ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധ ജനങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റാനായി പഴയ തലമുറയിലുള്ളവര്‍ നടപ്പാക്കി വന്നിരുന്ന ഒരാചാരം- അവര്‍ ഗ്രാമം വിട്ടു ദൈവങ്ങള്‍ കുടികൊള്ളുന്ന നരയാമ പര്‍വതത്തിനു മുകളില്‍ കയറി സ്വയം മരണം വരിക്കുക. ‘ ‘ഒബസുതേയമ’ എന്ന പേരിലാണ് ഈ ആചാരം […]
The Hidden Fortress / ദ ഹിഡൺ ഫോർട്രസ് (1958)
എം-സോണ്‍ റിലീസ് – 719 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 4 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധർ ജോണർ Adventure, Drama 8.1/10 ടോഹോസ്കോപ്പ് എന്ന വലിയ സ്ക്രീനിൽ റിലീസ് ചെയ്ത ആദ്യ കുറസോവ ചിത്രമാണിത്. ഈ ഫോർമാറ്റാണ് ഇദ്ദേഹം അടുത്ത പത്ത് വർഷത്തേയ്ക്ക് ഉപയോഗിച്ചത്. ദിശ മനസ്സിലാക്കാൻ സാധിക്കുന്ന പെർസ്പെക്റ്റ എന്ന ശബ്ദസംവിധാനവുമായാണ് ഈ ചിത്രം ആദ്യം റിലീസ് ചെയ്തത്. ക്രൈറ്റീരിയൺ ഡിവിഡിയിൽ ഈ സംവിധാനം പുനരാവിഷ്കരിച്ചിട്ടുണ്ട്.1961-ൽ യോജിംബോ റിലീസ് ചെയ്യുന്നതുവരെ […]
Throne Of Blood / ത്രോൺ ഓഫ് ബ്ലഡ് (1957)
എം-സോണ്‍ റിലീസ് – 718 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 3 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Drama, History 8.1/10 അകിര കുറൊസാവ സംവിധാനം ചെയ്ത ജാപ്പനീസ് ചലച്ചിത്രം ആണ് ‘ത്രോൺ ഓഫ് ബ്ലഡ്’ . ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ അവലംബിച്ച് 1957-ൽ നിർമിച്ചതാണ് ഇത്. ‘മക്ബത്ത്’ എന്ന പേരു മാത്രമല്ല കുറസോവ മാറ്റിയത്. നാടകത്തിന്റെ പദാനുപദ ചലച്ചിത്രഭാഷ്യത്തിനു പകരം നാടകത്തിന്റെ അന്തഃസത്തയെ സെല്ലുലോയ്ഡിൽ പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ അതിഭൗതികാന്തരീക്ഷം സൃഷ്ടിക്കാനായി […]
Sanjuro / സൻജുറോ (1962)
എം-സോണ്‍ റിലീസ് – 717 കുറൊസാവ മൂവി ഫെസ്റ്റ് – 2 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Action, Comedy, Crime 8.1/10 സൻജുറോ 1962-ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ജാപ്പനീസ് ചലച്ചിത്രമാണ്. അകിര കുറോസാവയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെ ആണ് നായകനായി അഭിനയിച്ചത്. കുറസോവയുടെ 1961 -ലെ ചലച്ചിത്രമായ യോജിംബോയുടെ രണ്ടാം ഭാഗമാണിത്. ഷുഗോറോ യാമമോട്ടോയുടെ നോവൽ ഹൈബി ഹൈയാന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആദ്യം ഈ ചിത്രം. 1961-ലെ […]