എം-സോണ്‍ റിലീസ് – 687 ഭാഷ സ്പാനിഷ് സംവിധാനം Jayro Bustamante പരിഭാഷ സിദ്ദിഖ് അബൂബക്കർ ജോണർ ഡ്രാമ 7.1/10 ജെയ്റോ ബസ്റ്റാമന്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗ്വാട്ടമാലൻ ചലച്ചിത്രമാണ് ഇക്സ്കാനള്‍ (അഗ്നിപർവ്വതം). 65 ആം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ആൽഫ്രഡ് ബൌർ സമ്മാനം നേടി. 88-ാമത് അക്കാദമി പുരസ്കാരത്തിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗ്വാട്ടിമാലൻ പ്രവേശനത്തിനായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നോമിനേഷൻ ചെയ്യപ്പെട്ടിട്ടില്ല. […]
The Colors Of The Mountain / ദ കളേഴ്സ് ഓഫ് ദ മൗണ്ടന്‍ (2010)
എം-സോണ്‍ റിലീസ് – 686 ഭാഷ സ്പാനിഷ് സംവിധാനം Carlos Cesar Arbelaez പരിഭാഷ നിഷാദ് ജെ എൻ ജോണർ ഡ്രാമ 7.1/10 യുദ്ധം വിഷയമായിട്ടുള്ള അനേകം സിനിമകൾ ഉണ്ടായിട്ടുണ്ട് . യുദ്ധാനന്തര മരണപ്പാടങ്ങൾ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുമുണ്ട്. മനുഷ്യൻ ചരിത്രത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് ഓരോ യുദ്ധ പ്രഖ്യാപനങ്ങളും. നഷ്ട കണക്കുകൾ മാത്രം ബാക്കിയാവുന്ന, വേട്ടക്കാരും , ഇരകളും, ദൈന്യതയും നടനമാടുന്ന ഭീതിദമായ നാടകമായി യുദ്ധം ഇന്നും നിറഞ്ഞാടുന്നു. യുദ്ധം ബാല്യത്തിന്റെ കണ്ണുകളിലൂടെ […]
Chronicle Of An Escape / ക്രോണിക്കിള്‍ ഓഫ് ആന്‍ എസ്കേപ്പ് (2006)
എം-സോണ്‍ റിലീസ് – 685 ഭാഷ സ്പാനിഷ് സംവിധാനം Israel Adrian Caetano പരിഭാഷ മനു എ ഷാജി ജോണർ ക്രൈം, ത്രില്ലെർ 7.2/10 അര്‍ജന്റീനയിലെ അല്‍മാഗ്രോ എന്ന പ്രാദേശീക ഫുട്ബോള്‍ ടീമിന്റെ ഗോളിയായിരുന്നു ക്ലോഡിയോ റ്റമ്പുരീനി. 1970കളിലെ പട്ടാള ഏകാധിപത്യ നാളുകളില്‍ തീവ്രവാദി എന്ന് മുദ്രകുത്തി പട്ടാളക്കാര്‍ അയാളെ തട്ടിക്കൊണ്ടുപോയി തടവറയില്‍ പാര്‍പ്പിക്കുന്നു. തടവറയിലെ ക്രൂരമര്‍ദ്ദനം സഹിച്ചുള്ള ജീവിതം ശാരീരികമായി മാത്രമല്ല, മാനസികമായും അയാളെ തളര്‍ത്തി. ഈ തടവറയില്‍ നിന്ന് ഒരു മോചനം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ […]
Innocent Voices / ഇന്നസെന്റ് വോയ്സസ് (2004)
എം-സോണ്‍ റിലീസ് – 684 ഭാഷ സ്പാനിഷ് സംവിധാനം Luis Mandoki പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, ത്രില്ലെർ, വാർ 7.9/10 ആഭ്യന്തര കലാപം രൂക്ഷമായ എൽ സാൽവദോറിൽ 1980കളിൽ ഉണ്ടായ ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇന്നസെന്റ് വോയ്സസ്. സൈന്യവും ഗറില്ലകളും തമ്മിലുള്ള പോരാട്ടം കടുത്ത ഗ്രാമങ്ങളിലെ കുട്ടികളുടെ കണ്ണിലൂടെയാണ് കഥ പറയുന്നത്. അതിനാൽ ഈ യുദ്ധ കഥ കൂടുതൽ സത്യസന്ധമാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും, ഭയവും നിസ്സഹായതയും ആയി മാറുന്ന […]
A Fantastic Woman / എ ഫന്റാസ്റ്റിക് വുമണ്‍ (2017)
എം-സോണ്‍ റിലീസ് – 635 ഭാഷ സ്പാനിഷ് സംവിധാനം Sebastián Lelio പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ 7.2/10 തന്നേക്കാള്‍ 20 വയസിന് മൂത്ത ഓര്ലാന്ഡോയെ പ്രണയിക്കുന്ന മരീനയുടെ കഥയാണ് ചിത്രം പറയുന്നത്. ഹോട്ടൽ ജീവനക്കാരിയും വളര്‍ന്നുവരുന്ന ഗായികയുമാണ് മരീന. മരീനയുടെ പിറന്നാള്‍ ദിവസം അസുഖബാധിതനാകുന്ന ഓര്‍ലാന്‍ഡോ ആശുപത്രിയിൽവെച്ച് മരിക്കുന്നു. ഓര്ലാന്ഡോയുടെ മരണത്തിൽ മരീനയ്ക്ക് പങ്കുള്ളതായുള്ള ആരോപണം ഉയരുന്നു. ശവസംസ്ക്കാര ചടങ്ങിൽനിന്ന് മരീനയ്ക്ക് ഓര്ലാന്ഡോയുടെ ആദ്യ ഭാര്യ വിലക്കേര്‍പ്പെടുത്തുന്നു. ട്രാൻസ് വുമണായ മരീനയെ ഓര്ലാന്ഡോയുടെ മകൻ പരിഹസിക്കുന്നതോടെ […]
Che Part 2 / ചെ പാര്‍ട്ട് 2 (2008)
എം-സോണ്‍ റിലീസ് – 600 ഭാഷ സ്പാനിഷ് സംവിധാനം സ്റ്റീവന്‍ സോഡര്‍ബര്‍ഗ് പരിഭാഷ ഷാന്‍ വി എസ് ജോണർ ബയോഗ്രാഫി, ഹിസ്റ്ററി, ഡ്രാമ 6.9/10 ചെഗുവെരയുടെ ബയോപ്പിക് ചിത്രമായ ചെ പാര്‍ട്ട് 1ന്റെ തുടര്‍ച്ചയാണ് സ്റ്റീവൻ സോഡർബെർഗ് സംവിധാനം ചെയ്ത ചെ പാര്‍ട്ട് 2 .ചെഗുവെരയുടെ മെക്സിക്കോ സന്ദർശനവും അവിടെ വച്ച് അദ്ദേഹം കാസ്ട്രോയേ പരിചയപ്പെടുന്നതും പിന്നീട് ക്യൂബൻ വിപ്ലവത്തിൽ കാസട്രോയുടെ trusted lieutenant ആയി ചേർന്ന് പ്രവർത്തിക്കുന്നതുമാണ് che part one ന്റെ ഇതിവൃത്തം.ക്യൂബയിലെ വിപ്ലവ […]
Julieta / ജൂലിയേറ്റ (2016)
എം-സോണ്‍ റിലീസ് – 593 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 7 ഭാഷ സ്പാനിഷ് സംവിധാനം പെഡ്രോ അല്‍മദോവര്‍ പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, മിസ്റ്ററി, റൊമാന്‍സ് 7.1/10 ആലിസ് മൺറോയുടെ റണ്‍ എവേ എന്ന പുസ്തകത്തിലെ മൂന്ന് ചെറു കഥകളെ ആസ്പദമാക്കി പെഡ്രോ അല്‍മോദോവര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂലിയേറ്റ ജൂലിയറ്റ എന്ന സ്ത്രീയുടെ 30 മുതൽ 60 വയസ്സുവരെയുള്ള ജീവിതമാണ് ചിത്രത്തില്‍ പ്രതിപാധിക്കുന്നത് .ഇമ്മാ സുവാരസ്, അഡ്രിയാനാ യുഗാർറ്റെ തുടങ്ങിയവര്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് […]
Neruda / നെരൂദ (2016)
എം-സോണ്‍ റിലീസ് – 588 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 4 ഭാഷ സ്പാനിഷ് സംവിധാനം പാബ്ലോ ലറൈന്‍ പരിഭാഷ ദീപ. എന്‍ പി ജോണർ ബയോഗ്രാഫി, ക്രൈം, ഡ്രാമ 6.9/10 പ്രശസ്ത ചിലിയൻ കവിയും ഡിപ്ലോമാറ്റും ആയിരുന്ന പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ഒരേടാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് .1948 ൽ ചിലിയൻ കമ്മൂണിസ്റ്റ് പാർട്ടി സെനറ്റർ ആയിരുന്ന നെരൂദ അന്നത്തെ ചിലി പ്രസിഡൻറിന്റെ ആന്റി കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ഗവൺമെന്റ് നെരൂദക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു […]