• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Turkish

Mustang / മസ്താങ് (2015)

February 8, 2016 by Shyju S

എം-സോണ്‍ റിലീസ് – 246 ഭാഷ ടർക്കിഷ് സംവിധാനം Deniz Gamze Ergüven പരിഭാഷ നിദർശ് രാജ് ജോണർ ഡ്രാമ 7.6/10 തുർക്കിയിലെ ഒരു തെക്കൻ ഗ്രാമം. ലാലിയും നാല് സഹോദരിമാരും സ്കൂൾവിട്ടു മടങ്ങുമ്പോൾ കൂടെയുള്ള ആൺകുട്ടികളുമായി ചേർന്ന് കടലിൽ കളിച്ചത് വലിയൊരു സദാചാരപ്രശ്നമായി മാറുന്നു. കുട്ടികളെ പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ വീട്ടിൽ തളച്ചിടുന്നു. വീട് തന്നെ അവർക്കൊരു ജയിലായി മാറുന്നു. അവരെ കല്യാണം കഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അതേസമയം അഞ്ച് സഹോദരിമാരും തങ്ങളുടെ മേലുള്ള […]

Bal (Honey) / ബാല്‍ (തേന്‍) (2010)

November 10, 2015 by Shyju S

എം-സോണ്‍ റിലീസ് – 228 ഭാഷ ടർക്കിഷ് സംവിധാനം Semih Kaplanoglu പരിഭാഷ വിജയകുമാർ ബ്ലാത്തൂർ ജോണർ ഡ്രാമ 7.2/10 നിറച്ചാര്‍ത്തുകള്‍ നിറഞ്ഞ വന്യനിശബ്ദതയില്‍ പടുകൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ തന്റെ കുതിരയുമായി വരുന്ന ഗ്രാമീണനായ യാക്കുപിലാണ് തേന്‍ (ബാല്‍) ആരംഭിക്കുന്നത്. കിഴക്കന്‍ അതിര്‍ത്തിയിലെ വനങ്ങള്‍ നിറഞ്ഞ മലഞ്ചെരുവുകളിലൊന്നിലെ പിന്നാക്ക ഗ്രാമക്കാരനാണയാള്‍, കരടികള്‍ കട്ടെടുക്കുന്നതിനാല്‍ വന്‍മരങ്ങളുടെ മേല്‍ ചില്ലകളില്‍ തേന്‍ കൂടുകള്‍ സ്ഥാപിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. യുവതിയായ ഭാര്യയും ആറുവയസ്സുകാരന്‍ യൂസഫ് എന്ന മകനുമാണ് […]

Winter Sleep / വിന്റർ സ്ലീപ് (2014)

August 31, 2015 by Vishnu

എം-സോണ്‍ റിലീസ് – 199 ഭാഷ ടർക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ ഹുസൈൻ കെ. എച്ച്, അഭിലാഷ് കോടുങ്ങല്ലൂർ, റിജോയ് കെ ജെ, പ്രമോദ് നാരായണൻ ജോണർ ഡ്രാമ. 8.2/10 കാൻ ചലച്ചിത്ര മേളയിലെ വിഖ്യാതമായ “പാം ദോർ ” പുരസ്കാരത്തിനർഹമായ സിനിമയാണ് WINTER SLEEP. മികവുറ്റ അനവധി സിനിമകൾ നമുക്ക് സമ്മാനിച്ച NURI BILGE CEYLAN-ന്റെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ദൃശ്യാനുഭവം. 196 മിനുട്ടിന്റെ ദൈർഘ്യമുള്ള മന്ദഗതിയിലുള്ള കാഴ്ചകളിൽ പ്രേക്ഷകനെ പിടിച്ചു […]

Night of Silence / നൈറ്റ്‌ ഓഫ് സൈലന്‍സ് (2012)

February 19, 2015 by Vishnu

എം-സോണ്‍ റിലീസ് – 120 ഭാഷ ടര്‍ക്കിഷ് സംവിധാനം Reis Çelik പരിഭാഷ ഉമ്മര്‍ ടി. കെ ജോണർ ഡ്രാമ 6.3/10 പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വധുവിനോ വരനോ അവസരമില്ലാത്ത ഒരു സാമ്പ്രദായിക ടര്‍ക്കിഷ് വിവാഹമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. രണ്ട് കുടുംബങ്ങള്‍ തമ്മിലെ പുരാതനമായ കുടിപ്പകയ്ക്ക് അവസാനമായതോടെ ഒരു വിവാഹം നടത്തി ബന്ധത്തെ കൂടുതല്‍ ദൃഢമാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ജയില്‍ നിന്ന് ആയിടെ പുറത്തിറങ്ങിയ കുറ്റവാളിയും തന്നെക്കാള്‍ അമ്പത് വയസ്സിലേറെ പ്രായവുമുള്ള കറ്റവാളിയായ വരന്റെ മുന്നിലേക്കാണ് കൗമാരക്കാരിയായ […]

The Edge of Heaven / ദി എഡ്ജ് ഓഫ് ഹെവന്‍ (2007)

November 29, 2013 by Vishnu

എം-സോണ്‍ റിലീസ് – 32 ഭാഷ ജർമ്മൻ, ടർക്കിഷ് സംവിധാനം Fatih Akin പരിഭാഷ ജെഷ്മോന്‍ ജോണർ ഡ്രാമ 7.8/10 ഫത്തിഹ് അക്കിന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ – ടര്‍ക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവന്‍ . പിതാവിന്‍റെ പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുര്‍ക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീര്‍ണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥ […]

Three Monkeys / ത്രീ മങ്കീസ്‌ (2008)

December 12, 2012 by Vishnu

എംസോൺ റിലീസ് – 09 MSONE GOLD RELEASE ഭാഷ ടര്‍ക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 7.3/10 Nuri Bilge Ceylan സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ടർക്കിഷ് സിനിമയാണ് ത്രീ മങ്കീസ്‌. (തിന്മ കാണരുത്, കേൾക്കരുത്, മിണ്ടരുത്) അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച പണക്കാരനായ Servet രാത്രിയിൽ കാറോടിച്ചു വരുമ്പോൾ ഒരാളെ ഇടിക്കുന്നു. ഈ ആക്‌സിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അയാൾ തന്റെ ഡ്രൈവറോട് അപേക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 4
  • Go to page 5
  • Go to page 6

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]