എം-സോണ്‍ റിലീസ് – 1371
ത്രില്ലർ ഫെസ്റ്റ് – 06
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/02/Accused-2014-725x1024.jpg?quality=100&f=auto)
ഭാഷ | ഡച്ച് |
സംവിധാനം | Paula van der Oest |
പരിഭാഷ | അനൂപ് പി. സി |
ജോണർ | ബയോഗ്രഫി, ക്രൈം, ഡ്രാമ |
നെതെർലാൻഡ്സിലെ (ഹോളണ്ട്) ഏറ്റവും വിവാദമായ കോടതി കേസിന്റെ ദ്രശ്യാവിഷ്കാരം. പട്ടണത്തിലെ പ്രശസ്ത ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സായ ലൂസിയ ഡി ബെക്കിന്റെ ജോലിസമയത്ത് ഒരു കുട്ടി മരണമടയുന്നു. സംഭവം വിവാദമാകുമ്പോൾ അതിനുമുൻപ് നടന്ന പല മരണങ്ങളുടെയും സംശയമുന ലൂസിയക്ക് നേരെ തിരിയുന്നു. ഒടുവിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ലൂസിയയുടെയും അവരുടെ വക്കീൽ, കുടുംബം എന്നിവരുടെ നിയമ പോരാട്ടങ്ങളിലൂടേയും കഥ പുരോഗമിക്കുന്നു. ലൂസിയയുടെ എതിർഭാഗം വക്കീലിന്റെ അസിസ്റ്റന്റ് ജൂഡിത് തന്റെ തെറ്റ് തിരിച്ചറിഞ്ഞു പ്രതിഭാഗത്തേക്ക് വരുന്നതോടുകൂടി അവരുടെ പോരാട്ടങ്ങൾക്ക് പുതുജീവൻ വെക്കുകയാണ്. മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരങ്ങൾ പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി.