എം-സോണ്‍ റിലീസ് – 1632
Two Lights: Relumino / ടു ലൈറ്റ്സ്: റെലൂമിനോ (2017)
ഭാഷ | കൊറിയൻ |
സംവിധാനം | Jin-ho Heo |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ഷോർട്, റൊമാൻസ് |
ഏപ്രിൽ സ്നോ, ക്രിസ്മസ് ഇൻ ആഗസ്റ്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത Hur Jin-ho സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് ടു ലൈറ്റ്സ് ലെലുമിനോ. പാർക്ക് ഹ്യൂങ്-സിക്കും ഹാൻ ജി-മിന്നുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
Lift / ലിഫ്റ്റ് (2017)
ഭാഷ | ഹിന്ദി |
സംവിധാനം | Ida Ali |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഷോർട്, റൊമാൻസ് |
ഒരു അപ്പാർട്മെന്റ് ബിൽഡിങ്ങിലെ ലിഫ്റ്റിൽ നടക്കുന്ന ഒരു കൊച്ചു പ്രണയകഥയാണ് ഇദ അലി സംവിധാനം ചെയ്ത ലിഫ്റ്റ് എന്ന ഷോർട് ഫിലിമിന്റെ ഇതിവൃത്തം. ലിഫ്റ്റിൽ വെച്ച് പലപ്പോഴായി കണ്ടുമുട്ടുകയും തുടർന്ന് പ്രണയിക്കുകയും ചെയ്യുന്ന ടാനിയയുടെയും അർജ്ജുന്റെയും ഇണക്കങ്ങളും പിണക്കങ്ങളുമായി പറഞ്ഞുപോവുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ഥ ബോളിവുഡ് സംവിധായകൻ ഇംത്യാസ് അലിയുടെ മകൾ ഇദ അലിയാണ്.
The Red Balloon / ദി റെഡ് ബലൂൺ (1956)
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Albert Lamorisse |
പരിഭാഷ | ജോസഫ് |
ജോണർ | ഷോർട്, കോമഡി, ഡ്രാമ |
ഫ്രഞ്ച് സംവിധായകനായ ആൽബർട്ട് ലമോറിസ് രചനയും സംവിധാനവും നിർവ്വഹിച്ച് 1956-ൽ പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രം ഒരു ബാലൻ്റെയും അവന് കിട്ടുന്ന ഒരു മാജിക് ബലൂണിൻ്റെയും കഥയാണ് പറയുന്നത്. 35 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം കുട്ടികൾക്ക് വേണ്ടിയുള്ള ലോകത്തെ എറ്റവും മികച്ച ഹ്രസ്വചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടിയ ഏക ഹ്രസ്വചിത്രവും ഇതാണ്.