എം-സോണ്‍ റിലീസ് – 1158
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/01/1158.-Red-Road-2006-730x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Andrea Arnold |
പരിഭാഷ | അനൂപ് പി. സി |
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
Info | B32878285B6633E3AA254E91F5F18C3945655FE5 |
2006ല്‍ ആൻഡ്രിയ അര്‍നോള്‍ഡിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബ്രിട്ടീഷ് മിസ്റ്ററി/ഡ്രാമയാണ് RED ROAD. Dogme 95 ശൈലിയില്‍ (പൂര്‍ണമായി അല്ല) ചിത്രീകരിക്കപ്പെട്ട റെഡ് റോഡ് സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോ നഗരത്തിലാണ് ചിത്രീകരിക്കപ്പെട്ടത്.
ഗ്ലാസ്ഗോ നഗരത്തിന്റെ ഒരു പ്രത്യേക ഭാഗം നിരീക്ഷിക്കേണ്ട ചുമതലയായിരുന്നു cctv ഓപ്പറേറ്ററായ ജാക്കി മോറിസനുണ്ടായിരുന്നത്. കുടുംബബന്ധങ്ങളില്‍ നിന്നകന്ന് തികച്ചും ഒറ്റപ്പെട്ട ജീവിതം നയിച്ച ജാക്കി തന്റെ മുന്നില്‍ നിരത്തിവച്ച മോണിറ്ററുകളില്‍ തെളിഞ്ഞ ജീവിതങ്ങളെ സന്തോഷത്തോടെ, പരിഭ്രമത്തോടെ ചിലപ്പോഴൊക്കെ നിര്‍വികാരതയോടെ നോക്കിക്കണ്ടു.
വ്യക്തിജീവിതമെന്നത് ജാക്കിക്ക് പലപ്പോഴും വിവാഹിതനായ സഹപ്രവര്‍ത്തകനുമായി ഉണ്ടായിരുന്ന, തികച്ചും ലൈംഗികതയില്‍ അധിഷ്ടിതമായ ബന്ധമായിരുന്നു. മറ്റു ചിലപ്പോള്‍ നിരീക്ഷണത്തിനിടയില്‍ ശ്രദ്ധിച്ച ആള്‍ക്കാരെ നേരിട്ട് കാണാന്‍ നഗരത്തിലേക്കിറങ്ങിച്ചെല്ലുന്നുണ്ട് അവൾ എന്നാല്‍, പതിവ് ജോലിക്കിടെ മോണിട്ടറില്‍ തെളിഞ്ഞ ഒരു രൂപം അവളുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്. അവളുടെ ഇരുണ്ട ഭൂതകാലവുമായി ബന്ധമുള്ള ഒരു വ്യക്തിയായിരുന്നു അയാള്‍… എന്താണാ ബന്ധമെന്ന് വ്യക്തമാക്കുന്നതിന് മുന്‍പ് അയാളെ തേടി അവള് ഇറങ്ങിത്തിരിക്കുന്നു നഗരത്തിന്റെ ഇരുടളടഞ്ഞ ഉള്ളറകളിലേക്ക്…
(കടപ്പാട് – ഫേസ്ബുക്കിലെ ഏതോ ഒരു സിനിമാ പ്രേമി)