എം-സോണ്‍ റിലീസ് – 1141
MSONE GOLD RELEASE
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/01/1141.-The-Killing-of-a-sacred-deer-725x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Yorgos Lanthimos |
പരിഭാഷ | അനൂപ് പി. സി |
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി |
Info | D94BB4D7F32B2D3E0F63AB0CC87F3D1B29C2656E |
പ്രശസ്ത സംവിധായകൻ യോർഗോസ് ലാന്തിമോസിന്റെ മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ. ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ മാർട്ടിന് തന്റെ കുടുംബം അറിയാത്ത ഒരു സുഹൃത്തുണ്ട്, സ്കൂൾ വിദ്യാർത്ഥിയായ മാർട്ടിൻ തന്റെ പരിചരണത്തിലിരിക്കെ മരിച്ച ഒരു രോഗിയുടെ മകനെന്ന നിലയിൽ സ്റ്റീഫന്‍ മാർട്ടിനെ ഒരു മകനെപ്പോലെ ഇഷ്ടമായിരുന്നു. ഒരു ദിവസം സ്റ്റീഫൻ മാർട്ടിനെ തന്റെ കുടുംബാഗങ്ങൾക്ക് പരിചയപ്പെടുത്തുന്നു. അവിടുന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. മാർട്ടിൻ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം സ്റ്റീഫന്റെ കുട്ടികൾക്ക് പക്ഷാഘാതത്തിന്റേതായ ലക്ഷണങ്ങൾ കാണാൻ തുടങ്ങി. എന്താണവർക്ക് സംഭവിച്ചത്? എന്താണ് മാർട്ടിന്റെ ലക്ഷ്യം? ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാക്കി തീരുന്ന ഈ ചിത്രം തീർച്ചയായും ഒരുതവണ കണ്ടിരിക്കേണ്ടതാണ്.