• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Ms. Ma, Nemesis / മിസ്. മാ, നെമിസിസ് (2018)

November 29, 2020 by Vishnu

എം-സോണ്‍ റിലീസ് – 2263

പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷകൊറിയൻ
സംവിധാനംMin Yeon-hong, Lee Jung-hoon
പരിഭാഷജീ ചാങ്-വൂക്ക്, നിബിൻ ജിൻസി,
ഗോകുൽ എസ് എൻ ചെറുവല്ലൂർ,
നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്,
ജിതിൻ ജേക്കബ് കോശി, വിവേക് സത്യൻ,
അരുൺ അശോകൻ, ദേവനന്ദൻ നന്ദനം,
കൃഷ്ണപ്രസാദ്‌ പി ഡി, ഫഹദ് അബ്ദുൾ മജീദ്,
തൗഫീക്ക് എ, വിഷ്ണു പ്രസാദ്,
ജിതിൻ.വി, അനന്ദു കെ. എസ്.
ജോണർമിസ്റ്ററി

7.3/10

Download

നൂറുവർഷം മുമ്പ്, പ്രണയമെഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ബ്രിട്ടണിലെ ഒരു നാട്ടിൻപുറത്തുകാരി… ദുരൂഹതകളും കൊലപാതകങ്ങളും മാത്രമുള്ള തന്റെ ആദ്യ അപസർപ്പക നോവൽ പുറത്തിറക്കുന്നു. സംഭ്രമജനകമായ നിഗൂഢതകളുടെ കഥകള്‍ പറഞ്ഞ… അഗതാ ക്രിസ്റ്റിയെന്ന അപസർപ്പകസാഹിത്യത്തിലെ തമ്പുരാട്ടിയുടെ ജനനം അതായിരുന്നു. വിക്ടോറിയൻ യുഗത്തിലെ ഷെർലോക്ക് ഹോംസെന്ന അതികായന്റെ അസാമാന്യ നിരീക്ഷണപാടവത്തോട് അഗതയുടെ കുറ്റാന്വേഷകർ കിടപിടിച്ചത് ഓരോ കേസിനെയും ബുദ്ധിപരമായ വിശകലനത്തിലൂടെ വിലയിരുത്തിയാണ്.

അക്കാലത്തെ ഭൂരിപക്ഷം നോവലിസ്റ്റുകളും പുരുഷന്മാരെ ഡിറ്റക്ടീവുകളായി അവതരിപ്പിച്ചപ്പോള്‍ അഗതാ ക്രിസ്റ്റി മിസ് മാർപ്പിളെന്ന ഒരു സ്ത്രീ ഡിറ്റക്ടീവിനെ അവതരിപ്പിക്കുകയുണ്ടായി. വായനക്കാര്‍ ഏറെ ആവേശത്തോടെയാണത് സ്വീകരിച്ചത്. ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യകാരിയുടെ നോവൽ രചനയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ, മിസ് മാർപ്പിളിന്റെ കുറ്റാന്വേഷണകഥകളുടെ കൊറിയൻ പതിപ്പിന് പരിഭാഷയൊരുക്കി എംസോൺ ആ അനശ്വരപ്രതിഭയെ അനുസ്മരിക്കുന്നു.

മിസ് മാര്‍പ്പിളെന്ന വൃദ്ധകുറ്റാന്വേഷകയെ കൊറിയൻ ആഖ്യാനത്തിൽ മിസ് മാ എന്ന മധ്യവയസ്കയായി പുനരാവിഷ്കരിച്ചിട്ടുണ്ട്. മകളുടെ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന മിസ് മാ അവിചാരിതമായി ജയിലില്‍നിന്ന് രക്ഷപ്പെട്ട് യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്താനുള്ള കുരിശുയുദ്ധത്തിന് ഇറങ്ങിത്തിരിക്കുന്നു. എന്നാൽ അന്വേഷണവഴികളിൽ തന്റെ സ്വതസിദ്ധമായ അകക്കാഴ്ച ഉപയോഗിച്ച് അവർക്ക് മറ്റ് ചില കുറ്റകൃത്യങ്ങളുടെ കൂടി ചുരുളഴിക്കേണ്ടി വരുന്നു. അവയെല്ലാം തന്നെ വിവിധ മാർപ്പിൾ നോവലുകളിൽനിന്ന് പ്രചോദനമുള്‍ക്കൊണ്ടവയുമാണ്. കഥയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്തോറും നൂതന അർത്ഥങ്ങളും ത്രസിപ്പിക്കുന്ന ദൃശ്യാനൂഭൂതിയും നല്‍കുന്ന എണ്ണം പറഞ്ഞ കുറ്റാന്വേഷണഡ്രാമയാണ് മിസ് മാ നെമിസിസ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Korean, Mystery, Web Series Tagged: Anandhu KS, Arun Ashokan, Devanandan Nandanam, Fahad Abdul Majeed, Gokul SN Cheruvalloor, Ji Chang-wook, Jithin Jacob Koshy, Jithin V, Krishnaprasad PD, Nibin Jincy, Nisham Nilambur, Roshan Khalid, Thoufeek A, Vishnu Prasad, Vivek Sathyan

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]