എംസോൺ റിലീസ് – 2920

ഭാഷ | കൊറിയൻ |
സംവിധാനം | Hong-sun Kim Nam Ki Hoon Lee Seung-Young |
പരിഭാഷ | ഫ്രാൻസിസ് വർഗീസ്, അഖിൽ ജോബി, അരുൺ അശോകൻ, സജിത്ത് ടി.എസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഐക്കെ വാസിൽ, സാരംഗ് ആർ എൻ, തൗഫീക്ക് എ, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്, അരുൺ ബി. എസ്, കൊല്ലം & ഫഹദ് അബ്ദുൽ മജീദ് |
ജോണർ | ആക്ഷൻ, ക്രൈം, മിസ്റ്ററി |
2017ൽ പുറത്തിറങ്ങിയ”വോയ്‌സ്” ന്റെ രണ്ടാമത്തെ സീസണാണ് 2018 ഇൽ ഇറങ്ങിയ “വോയ്‌സ് 2” എങ്കിലും ആദ്യത്തെ സീസണിന്റെ കഥയുടെ തുടർച്ചയല്ല.
“ഡയറക്ടർ കാങ് കോൻ ജൂ തിരിച്ചെത്തിയിരിക്കുന്നു. ഗോൾഡൻ ടൈം ടീം ഇപ്പൊ പഴയ പോലെയല്ല. ആദ്യം എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും കേസുകൾ വിജയകരമായി പരിഹരിച്ചു തുടങ്ങിയതോടെ ഗോൾഡ്‌ൻ ടൈം ടീം വിപുലീകരിക്കാൻ അനുമതി കമ്മീഷണർ അനുമതി നൽകി”
മകന്റെ അസുഖം കാരണം ഡീറ്റക്ടീവ് മൂ ജിൻ ഹ്യൂക്ക് അമേരിക്കയിലേക്ക് പോയതും ഓ ഹ്യുൻ ഹോ പഠനാവശ്യത്തിനായി ജപ്പാനിൽ പോയതും ഡയറക്ടർ കാങ് കോന് ജൂവിനെ വിഷമത്തിലാക്കിയെങ്കിലും റിട്ടയർ ചെയ്ത വൈലന്റ് ക്രൈം ടീം ക്യാപ്റ്റൻ ജാങ് ക്യുങ് ഹാക് ഗോൾഡൻ ടൈം ടീമിന്റെ ക്യാപ്റ്റനായി തിരിച്ചു വന്നു. ഹ്യുൻ ഹോക്ക് പകരം ജിൻ സോ സുൽ പുതിയതായി ടീമിൽ ചേർന്നു.
ഗോൾഡൻ ടൈം ടീമിനെ നിയന്ത്രിച്ചു കൊണ്ട് പോകുന്നതിനിടെ
കാങ് കോന് ജൂവിന് ഒരു കോൾ വരുന്നു.
“ക്യാപ്റ്റൻ ജങ് ഹ്യുങ് ഹകിനെ ആരോ കൊലപ്പെടുത്തി”
ഇത് ഞെട്ടലോടെ കേട്ട കാങ് കോന് ജൂവും ഡിസ്പ്പാച്ച് ടീം അംഗങ്ങളും സംഭവസ്ഥലത്ത് എത്തി ചേർന്നപ്പോൾ ഈ കൊലപാതകത്തിന്റെ പിറകിൽ നിഗൂഢതകൾ ഉള്ളതായി അവർ മനസ്സിലാക്കുന്നു. ഒരു സീരിയൽ കില്ലറിനെ അന്വേഷിച്ചു വരുന്ന ഡിറ്റക്ടീവ് ഡോ കാങ് വൂയും ഈ കൊലപാതകത്തെ കുറിച്ച് കേട്ട് അന്വേഷിച്ചു വരുന്നതോടെ കഥ വഴിതിരിവിലേക്ക് നീങ്ങുന്നു.
ശേഷം നിങ്ങൾക്ക് മുന്നിൽ…..
ആദ്യ സീസൺ പോലെ ഒരു ഫാസ്റ്റ് പേസ് സീസൺ അല്ലെങ്കിൽ കൂടിയും
ത്രില്ലർ സീരിസുകൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട സീരീസാണ് വോയ്‌സ് 2.