എം-സോണ്‍ റിലീസ് – 1423
ത്രില്ലർ ഫെസ്റ്റ് – 31
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/03/False-Trail-2011-725x1024.jpg?quality=100&f=auto)
ഭാഷ | സ്വീഡിഷ് |
സംവിധാനം | Kjell Sundvall |
പരിഭാഷ | അനൂപ് പി. സി |
ജോണർ | മിസ്റ്ററി, ത്രില്ലർ |
2011ൽ പുറത്തിറങ്ങിയ ഈ സ്വീഡിഷ് ചലച്ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ “The Hunters”എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കാണാതായ പെൺകുട്ടി എലിന്റെ കേസ് അന്വേഷിക്കുന്നതിന് വേണ്ടിയായിരുന്നു ഏജന്റ് എറിക്ക് തന്റെ മുൻകാല ഓർമ്മകൾ മറഞ്ഞുകിടക്കുന്ന ആ കൊച്ചു പട്ടണത്തിലേക്ക് വീണ്ടും എത്തിച്ചേർന്നത്. എലിൻ എന്ന പെൺകുട്ടി കൊലചെയ്യപ്പെട്ടു എന്ന നിഗമനത്തിലല്ലാതെ അവളുടെ മൃതദേഹം കണ്ടെടുക്കാൻ പോലീസിന് കഴിയുന്നില്ല. അതിനുള്ള സാധ്യതയായി കാണുന്നത് വനത്തിനുള്ളിവെച്ചു കേൾക്കുന്ന വെടിശബ്ദവും. എലിന്റെ കാർ വനത്തിനുള്ളിൽനിന്നും കണ്ടെടുത്ത പോലീസ് അതിനുള്ളിൽ രക്തക്കറകളും കണ്ടെത്തുന്നു. സംശയങ്ങളെല്ലാം നേരെ വിരൽചൂണ്ടുന്നത് അവിടുത്തെ സ്ഥിരം കുറ്റവാളിയായ ജാരിയുടെ നേരെയാണ്. ജാരിയാണോ എലിന്റെ തിരോധാനത്തിന് കാരണം?അവൾക്കെന്ത് സംഭവിച്ചു? ഇതെല്ലാം തെളിയിക്കാൻ എറിക്കിന് കഴിയുമോ? കുറച്ചു പതുക്കെ കഥ പറഞ്ഞു പോകുന്ന ഒരു ഇമോഷണൽ ത്രില്ലറാണ് ചിത്രം.