എം-സോണ്‍ റിലീസ് – 1794 ക്ലാസ്സിക് ജൂൺ2020 – 29 ഭാഷ ചെക്ക് സംവിധാനം Milos Forman പരിഭാഷ ഹരി കൃഷ്ണൻ ജോണർ കോമഡി, റൊമാൻസ്, ഡ്രാമ 7.6/10 ചെക്കോസ്ലോവാക്യയിലെ ഒരു ഷൂ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ആന്തുല എന്ന യുവതിയുടെയും അവളുടെ പ്രണയത്തിന്റെയും കഥയാണ് ഈ ചിത്രം. സർക്കാരിന്റെ ചില നയങ്ങൾ മൂലം നാട്ടിൽ യുവാക്കളുടെ എണ്ണം കുറയുന്നു. 16 യുവതികൾക്ക് ഒരു പുരുഷൻ മാത്രം. തന്റെ വനിതാ ജീവനക്കാർ അടക്കമുള്ളവരുടെ സ്വകാര്യ ജീവിതത്തെ ഇത് ബാധിക്കുമെന്ന് ഫാക്ടറി […]
The Wages of Fear / ദി വേജസ് ഓഫ് ഫിയർ (1953)
എം-സോണ്‍ റിലീസ് – 1788 ക്ലാസ്സിക് ജൂൺ2020 – 28 ഭാഷ ഫ്രഞ്ച് സംവിധാനം Henri-Georges Clouzot പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 8.1/10 1953 ൽ ഒൻറി ജോർജ് ക്ലൂസോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമയാണ് ദ വേജസ് ഓഫ് ഫിയർ. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ വിദൂര മരുപ്രദേശത്തെ അമേരിക്കൻ ഓയിൽ കമ്പനിയിൽ തീപിടിത്തമുണ്ടാകുന്നു. തീ കെടുത്താനുള്ള, ഉഗ്ര സ്പോടനം നടത്താൻ […]
L’Avventura / ല’അവ്വെൻച്യുറ (1960)
എം-സോണ്‍ റിലീസ് – 1780 ക്ലാസ്സിക് ജൂൺ2020 – 27 ഭാഷ ഇറ്റാലിയൻ സംവിധാനം Michelangelo Antonioni പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, മിസ്റ്ററി 7.9/10 കാമുകൻ സാന്ദ്രോയുടെയും ഉറ്റസുഹൃത്ത് ക്ലൗഡിയയുടെയും കൂടെ മെഡിറ്ററേനിയൻ കടലിൽ ബോട്ടിങ്ങിന് പോയ അന്നയെ ഒരു ദ്വീപിൽ വെച്ച് കാണാതാവുന്നു. വളരെയധികം നിഗൂഢസ്വഭാവമുള്ള പെൺകുട്ടിയാണ് അന്ന. മറ്റുള്ളവരെ ഞെട്ടിക്കുന്നതിൽ മുമ്പും താൽപ്പര്യം കാണിച്ചിട്ടുള്ള അന്നയുടെ തിരോധാനം പക്ഷേ അവളുടെ പതിവ് തമാശയാണെന്ന് ഇത്തവണ ആർക്കും തോന്നിയില്ല. ദ്വീപ് മുഴുവൻ അരിച്ച് പെറുക്കിയിട്ടും അന്നയെ […]
Late Spring / ലേറ്റ് സ്പ്രിങ് (1949)
എം-സോണ്‍ റിലീസ് – 1768 ക്ലാസ്സിക് ജൂൺ 2020 – 26 ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ എസ് ജയേഷ് ജോണർ ഡ്രാമ 8.3/10 പ്രശസ്ത ജാപ്പനീസ് സംവിധായകൻ യസുജിരോ ഒസുവിന്റെ നോറികോട്രിലജിയിലെ ആദ്യ ചിത്രമാണ് ലേറ്റ് സ്പ്രിങ്. വിഭാര്യനായ തന്റെപിതാവ് ഷുകിചിക്കൊപ്പം സന്തോഷജീവിതം നയിക്കുകയാണ് നോറികോ എന്ന പെൺകുട്ടി. പുനർവിവാഹത്തെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതെ, മകളുടെ സന്തോഷത്തിനുവേണ്ടി മാത്രമാണ് ഷുകിചി ജീവിക്കുന്നത്. എന്നാൽ മകളെ വിവാഹം ചെയ്ത് അയച്ചില്ലെങ്കിൽ ഷുകിചിയുടെ കാലശേഷം നോറികോ തനിച്ചാവുമെന്ന് ഷുകിചിയുടെ […]
Metropolis / മെട്രോപൊളിസ് (1927)
എം-സോണ്‍ റിലീസ് – 1764 ക്ലാസ്സിക് ജൂൺ 2020 – 25 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 8.3/10 കാലത്തിനുമുന്നേ സഞ്ചരിക്കുക എന്ന വിശേഷണം അന്വർത്ഥമാക്കുന്നസിനിമകളിലൊന്നാണ് ഫ്രിറ്റ്സ് ലാങിന്റെ ‘മെട്രോപൊളിസ്’. 1927-ൽ പുറത്തിറങ്ങിയ ഈ നിശബ്ദചിത്രത്തിന്റെ കഥ നടക്കുന്നത് 2026-ൽ ഒരു പടുകൂറ്റൻ നഗരത്തിലാണ്. ജനങ്ങൾ തൊഴിലാളികളായും മേലാളന്മാരായും വിഭജിക്കപ്പെട്ടിരിക്കുന്നു. മെട്രോപൊളിസിന് കീഴെ, പല നിലകൾ കടന്നുചെല്ലുന്നിടത്താണ് ജോലിക്കാരുടെ നഗരം. മുകളിലെ നഗരത്തിന് വേണ്ട സകല ഊർജ്ജവും നൽകുന്ന […]
Landscape in the Mist / ലാൻഡ്സ്കേപ് ഇൻ ദ മിസ്റ്റ് (1988)
എം-സോണ്‍ റിലീസ് – 1759 ക്ലാസ്സിക് ജൂൺ 2020 – 24 ഭാഷ ഗ്രീക്ക് സംവിധാനം Theodoros Angelopoulos പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 8/10 അമ്മ പറഞ്ഞ കഥകൾ കേട്ട് കുട്ടികളായ വൂലയും കുഞ്ഞനുജൻ അലക്സാന്ദ്രോസും വീട്ടിൽ നിന്ന് ഒളിച്ചോടി അച്ഛനെ അന്വേഷിച്ച് ഗ്രീസിൽ നിന്ന് ജർമനിയിലേക്ക് പോകുകയാണ്. പോകുന്ന വഴിയിൽ അവർ കണ്ടുമുട്ടുന്ന ആളുകളും പ്രതിസന്ധികളും പല തരത്തിൽപ്പെട്ടവരാണ്. എന്നിട്ടും മഞ്ഞുമാസ കുളിരിലൂടെ ട്രെയിനിലും നടന്നും ഏതുവിധേനയും ജർമനിയിൽ എത്താൻ ശ്രമിക്കുകയാണ് ആ കുട്ടികൾ. ഗ്രീസിലെ പ്രകൃതിഭംഗിയും […]
Army of Shadows / ആർമി ഓഫ് ഷാഡോസ് (1969)
എം-സോണ്‍ റിലീസ് – 1756 ക്ലാസ്സിക് ജൂൺ 2020 – 23 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, വാർ 8.2/10 ജർമൻ നാസികൾക്കെതിരെ ഫ്രഞ്ച് വിമതസേന നടത്തിയ പോരാട്ടങ്ങളിൽ പങ്കാളിയായിരുന്നു ജോസഫ് കെസൽ. അദ്ദേഹം 1943ൽ സ്വന്തം അനുഭവകഥകളും മറ്റു വിമതസേനാങ്കങ്ങളെ കുറിച്ചുള്ള കഥകളും കോർത്തിണക്കി എഴുതിയ പുസ്തകം ആണ് ആർമി ഓഫ് ഷാഡോസ് അഥവാ നിഴൽ സൈന്യം. ഈ പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് 1969ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ പിയർ മെൽവീൽ […]
Fitzcarraldo / ഫിറ്റ്സ്കറാൾഡോ (1982)
എം-സോണ്‍ റിലീസ് – 1753 ക്ലാസ്സിക് ജൂൺ 2020 – 22 ഭാഷ ഇംഗ്ലീഷ് സംവിധാനം Werner Herzog പരിഭാഷ രാഹുൽ രാജ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 8.1/10 ജർമ്മൻ സംവിധായകനായ വെർണർ ഹെർസോഗിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ഫിറ്റ്സ്കറാൾഡോ. അഡ്വഞ്ചർ ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ റബ്ബർ ഉത്പാദനത്തിന് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. മുതലാളിമാരെല്ലാം റബ്ബർ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. റബ്ബർ മരങ്ങൾ തേടി ആമസോൺ ഉൾക്കാടുകളിലേക്ക് ഒട്ടനവധി സാഹസികയാത്രകൾ […]