എം-സോണ്‍ റിലീസ് – 1379
ത്രില്ലർ ഫെസ്റ്റ് – 14
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/02/Magical-Girl-725x1024.jpg?quality=100&f=auto)
ഭാഷ | സ്പാനിഷ് |
സംവിധാനം | Carlos Vermut |
പരിഭാഷ | അനൂപ് പി. സി |
ജോണർ | ഡ്രാമ, ത്രില്ലർ |
ക്യാൻസർ രോഗിയായ തന്റെ മകളുടെ അവസാന ആഗ്രഹം സഫലീകരിക്കാനുള്ള പണം മുൻ അധ്യാപകനായ ലൂയിസിന് അപ്രാപ്യമായതിലും വലുതായിരുന്നു. അതിനുവേണ്ടി ഏതറ്റവും പോകാൻ അയാൾ തയ്യാറുമായിരുന്നു. മാർഗങ്ങൾ അന്വേഷിച്ച് നടന്ന ലൂയിസ് ഒരു രാത്രിയിൽ സമ്പന്നനായ ബിസിനസുകാരൻ ആൽഫ്രെഡോയുടെ ഭാര്യ ബാർബറയെ കണ്ടുമുട്ടുന്നു. പണത്തിനുവേണ്ടി ബാർബറയെ ബാക്ക്മെയിൽ ചെയ്യുന്ന ലൂയിസ് തനിക്കുണ്ടാകാൻ പോകുന്ന പ്രശ്നങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഒരിക്കലുമറിഞ്ഞിരുന്നില്ല. ASCEN ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്പാനിഷ് ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം വളരെയേറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതാണ്.