എം-സോണ്‍ റിലീസ് – 611
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/02/611.-a-consipiracy-of-faith-691x1024.jpg?quality=100&f=auto)
ഭാഷ | ഡാനിഷ് |
സംവിധാനം | Hans Petter Moland |
പരിഭാഷ | അനൂപ് പി സി |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
ഡിപ്പാർട്മെന്റ് Q സീരിയസിലെ മൂന്നാമത്തെ സിനിമ.ആദ്യ രണ്ടു ഭാഗങ്ങളുടെ വിജയത്തിന് ശേഷം ഇറങ്ങിയ മൂന്നാം ഭാഗം ഡെന്മാർക്കിലെ ആദ്യവാര കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തെറിഞ്ഞാണ് മുന്നേറിയത്,തകർത്തതോ രണ്ടാം ഭാഗമായ the absent one ന്റെ റെക്കോർഡിനെതന്നെ. കടൽക്കരയിൽ നിന്ന് ലഭിക്കുന്ന ഒരു കുപ്പിക്കുള്ളിലെ സന്ദേശത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുക എന്നതാണ് ഇത്തവണ ഇൻസ്പെക്ടർ കാളിന്റെയും,ആസാദിന്റെയും ദൗത്യം. പച്ച നിറത്തിലുണ്ടായിരുന്ന ആ കുപ്പിക്ക് 8 വര്‍ഷം പഴക്കമുണ്ടായിരുന്നു.രക്ഷിക്കണമേ എന്ന് കേണപേക്ഷിക്കുന്ന ആ ചോരപ്പാടുകൾ നിറഞ്ഞ കത്ത് ആരായിരിക്കും എഴുതിയത്?എവിടെവച്ചായിരിക്കും എഴുതിയത്,ധാരാളം ചോദ്യങ്ങൾക്ക് അവർക്കുത്തരം കണ്ടെത്താനുണ്ട്. മികച്ച ഒരു ക്രൈം ത്രില്ലർ.